ഇന്റർഫേസ് /വാർത്ത /Buzz / കാമുകിക്ക് പകരം വേഷം മാറി പരീക്ഷ എഴുതിയ കാമുകന്‍ അറസ്റ്റില്‍

കാമുകിക്ക് പകരം വേഷം മാറി പരീക്ഷ എഴുതിയ കാമുകന്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ പോലെ, നീണ്ട തലമുടിയുള്ള വിഗ്ഗും, കമ്മലുകളും, അടിവസ്ത്രങ്ങളും, മുഖത്തണിയുന്ന മേക്കപ്പുകളും, യോജിക്കുന്ന വേഷവും ഒക്കെ ധരിച്ചാണ് ഖാദിം പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്

പെണ്‍കുട്ടികളെ പോലെ, നീണ്ട തലമുടിയുള്ള വിഗ്ഗും, കമ്മലുകളും, അടിവസ്ത്രങ്ങളും, മുഖത്തണിയുന്ന മേക്കപ്പുകളും, യോജിക്കുന്ന വേഷവും ഒക്കെ ധരിച്ചാണ് ഖാദിം പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്

കാമുകിയുടെ പേരില്‍ ബിരുദ പരീക്ഷകള്‍ എഴുതാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗള്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

  • Share this:

പ്രണയത്തിനായും, പ്രണയിനിയ്ക്കായും ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കുന്ന കാമുകന്മാരെ നാം മിക്കപ്പോഴും കാണാറുണ്ട്. എന്നാല്‍ ഇന്ന് കാമുകിയെ വ്യത്യസ്തമായി സഹായിക്കാന്‍ ശ്രമിച്ച ഒരു കാമുകനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കാമുകിയുടെ പേരില്‍ ബിരുദ പരീക്ഷകള്‍ എഴുതാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗള്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഡിയോര്‍ബെല്‍ പട്ടണത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഓഡിറ്റി സെന്‍ട്രല്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, 22 കാരനായ ഖാദിം എംബൂപ്പ്, ബാക്കലൗറിയേറ്റ് എന്ന ഹൈസ്‌കൂള്‍ ബിരുദ പരീക്ഷ എഴുതുന്നതിനായി, പരീക്ഷാ കേന്ദ്രത്തില്‍ സ്ത്രീ വേഷത്തില്‍ എത്തുകയായിരുന്നു.

ഖാദിമിന്റെ വേഷം കെട്ടലില്‍ പിഴവുകളൊന്നും വരാതിരിക്കാന്‍ അവന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പെണ്‍കുട്ടികളെ പോലെ, നീണ്ട തലമുടിയുള്ള വിഗ്ഗും, കമ്മലുകളും, അടിവസ്ത്രങ്ങളും, മുഖത്തണിയുന്ന മേക്കപ്പുകളും, യോജിക്കുന്ന വേഷവും ഒക്കെ ധരിച്ചാണ് ഖാദിം പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്. കൂടാതെ അവരുടെ പരമ്പരാഗമായ ഒരു ശിരോവസ്ത്രം ഉപയോഗിച്ച് തലയുടെ പാതി ഭാഗം മൂടുകയും ചെയ്തിരുന്നു. അങ്ങനെ മൂന്നു ദിവസം ആരുടെയും കണ്ണില്‍പ്പെടാതെ 'വിജയകരമായി' പരീക്ഷ എഴുതാന്‍ ഈ കാമുകന് സാധിച്ചു. യുവാവ് ഈ കഷ്ടതകള്‍ സഹിച്ച് വേഷം മാറി പരീക്ഷ എഴുതാന്‍ വന്നത്, ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന 19 വയസ്സുകാരിയും തന്റെ കാമുകിയുമായ ഗംഗ്യു ഡിയത്തിന് വേണ്ടിയാണ്.

മൂന്നു ദിവസം വിജയകരമായി തുടര്‍ന്ന ഈ ആള്‍മാറാട്ടം പൊളിയുന്നത്, പരീക്ഷ സൂപ്പര്‍വൈസ് ചെയ്ത ഉദ്യോഗസ്ഥന്‍ മുഖം മറച്ചതിന് ഉള്ളിലൂടെ ഇയാളുടെ മുഖം ഭാഗികമായി കണ്ടപ്പോഴാണ്. ഖാദിമിന്റെ വ്യക്തിത്വത്തില്‍ സംശയം തോന്നിയ ഇദ്ദേഹം അധികൃതരെ അറിയിക്കുകയായിരുന്നു.

ജൂലൈ 31 ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഖാദിമിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, കുറ്റം സമ്മതിച്ച ഖാദിം പോലീസ് ഉദ്യോഗസ്ഥരെ, തങ്ങള്‍ മുറി വാടകയ്ക്ക് എടുത്ത മോട്ടലിലേക്ക് കൊണ്ടു പോയി. അവിടെ ഖാദിമിനെ കാത്ത് ഗാംഗ്യം ഇരിപ്പുണ്ടായിരുന്നു.

മോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഖാദിമിനൊപ്പം ഗാംഗ്യുവിനെയും വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. താന്‍ ചെയ്ത കുറ്റം ഖാദിം സമ്മതിച്ചു. എന്നാല്‍ ഗാംഗ്യുവിനോടുള്ള തന്റെ പ്രണയമാണ് ഇത്തരത്തില്‍ ഭയങ്കരമായ കുറ്റം ചെയ്യാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്നാണ് പറയുന്നത്. ''ഞാന്‍ പ്രണയം മൂലമാണ് ഇങ്ങനെ ചെയ്തത്, എന്റെ കാമുകിയ്ക്ക് ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കല്‍ അത്രത്തോളം കഠിനമായിരുന്നു,'' എന്ന് ഖാദിമിനെ ഉദ്ധരിച്ച് ഓഡിറ്റി സെന്‍ഡ്രല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമിതാക്കളുടെ ഉദ്ദ്യേശം എന്തുതന്നെ ആയാലും, ദേശീയ തലത്തിലുള്ള ഏതു പരീക്ഷയും എഴുതുന്നതില്‍ നിന്നും ഇരുവരെയും അഞ്ച് വര്‍ഷത്തേക്ക് അധികൃതര്‍ വിലക്കിയിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഉപരി പഠനത്തിനുള്ള ഒരു ഡിപ്ലോമ പരീക്ഷയ്ക്കും ഇരുവര്‍ക്കും അടുത്ത അഞ്ച് വര്‍ഷത്തേക്ക് എഴുതുവാന്‍ സാധിക്കില്ല. ഇത് കൂടാതെ പിഴയും ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള തടവും ഇവരെ കാത്തിരിപ്പുണ്ട്.

First published:

Tags: Disguising as woman