ഭോപ്പാല്‍: കാല്‍വഴുതി റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. ഭോപ്പാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് ആണ് സാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ചത്.
ട്രെയിന്‍ പോകുന്നതുവരെ പെണ്‍കുട്ടിയെ ചേര്‍ത്ത് ട്രാക്കില്‍ കിടന്നാണ് മെഹബൂബ് രക്ഷകനായത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാന്‍ സമയമില്ലാത്തതിനാലാണ് പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടന്നത്. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മെഹബൂബ് പോകുന്നതിനിടെയാണ് സംഭവം.
'ഒരു ഗുഡ്സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ഒരു പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. പിന്നെ ഒന്നു ആലോചിക്കാതെ ട്രെയിനിന് മുന്നിലേക്ക് ഓടുകയായിരുന്നു' മെഹബൂബ് പറഞ്ഞു.
പെണ്‍കുട്ടി ട്രാക്കില്‍ നിന്ന് എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുമായി ട്രാക്കില്‍ കടന്നു. രക്ഷപ്പെടുത്താനായി പെണ്‍കുട്ടിയുടെ തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി അവിടെ കൂടിയിരുന്നവര്‍ മെഹബൂബിന്റെ അടുത്തേക്ക് ചെന്നു. പെണ്‍കുട്ടി കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നു. മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവന് തിരികെ കിട്ടിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
Also Read-Shocking | 9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താംനിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റീല് കെട്ടിയിറിക്കി അമ്മ; വീഡിയോ
Wordle | 17 മണിക്കൂർ ബന്ദിയാക്കപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ചത് വേർഡ്ലി ഗെയിം
വേഡ്ലി (Wordle) ഗെയിമിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് ആഴ്ചകളായി ട്രെൻഡായി മാറിയ ഒരു ഓൺലൈൻ ഗെയിം ആണ് വേഡ്ലി. ഓരോ ദിവസത്തെയും വേഡ് ഓഫ് ദി ഡേ കണ്ടുപിടിക്കുന്നതാണ് ഈ ഗെയിം. ഒരു ഉപയോക്താവിന് കളിയിൽ 6 ശ്രമങ്ങൾ മാത്രമേ നടത്താൻ സാധിക്കൂ. ഉപയോക്താക്കൾ അവരുടെ ഓരോ ദിവസത്തെയും സ്കോറുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനും കഴിയും.
ഇപ്പോൾ ഇതേ ഗെയിം ഒരാളുടെ ജീവൻ രക്ഷിച്ചുവെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ചിക്കാഗോ സ്വദേശിയായ 80കാരി ഡെനിസ് ഹോൾട്ട് തന്റെ വേഡ്ലി സ്കോർ കുടുംബവുമായി പങ്കിടാതിരുന്നതോടെയാണ് ബന്ധുക്കൾക്ക് ചില സംശങ്ങൾ തോന്നിയത്.
ഫെബ്രുവരി 5ന് ലിങ്കൺവുഡിലെ മോഴ്സ് അവന്യൂവിൽ താമസിക്കുന്ന ഹോൾട്ട് ഉറങ്ങി കിടക്കുമ്പോൾ നഗ്നനായ ഒരു മനുഷ്യൻ അവരുടെ വീടിന്റെ ജനലിലൂടെ അതിക്രമിച്ചു കയറിയെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജെയിംസ് എച്ച് ഡേവിസ് എന്നയാളാണ് ഹോൾട്ടിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈവശം ആയുധമായി ഒരു കത്രികയും ഉണ്ടായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നതിനിടെ ജനാലയുടെ പൊട്ടിയ ഗ്ലാസ് കൊണ്ട് ഇയാൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഹോൾട്ടിനെ ഉപദ്രവിക്കില്ലെന്ന് അയാൾ ഉറപ്പു നൽകിയിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read-Driving Rules | വാഹനം ഓടിയ്ക്കേണ്ടത് ഇടതുവശം ചേർന്നോ അതോ വലതുവശത്ത് കൂടിയോ? പല രാജ്യങ്ങളിലും പല നിയമങ്ങൾ; കാരണമെന്ത്?
അതേസമയം, വീട്ടിലെ ടെലിഫോൺ ലൈനുകൾ ഇയാൾ വിച്ഛേദിക്കുകയും ഹോൾട്ടിനെ ബേസ്മെന്റിലെ കുളിമുറിയിൽ പൂട്ടിയിടുകയും ചെയ്തു. 80കാരിയായ ഹോൾട്ട് പതിവായി വേഡ്ലി കളിക്കുകയും സ്കോറുകൾ കുടുംബവുമായി പങ്കിടാറുമുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം ഹോൾട്ട് സ്കോർ പങ്കുവയ്ക്കാത്തതും ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കാത്തതും സിയാറ്റിലിൽ താമസിക്കുന്ന അവരുടെ കുടുംബത്തെ പരിഭ്രാന്തരാക്കി. തുടർന്ന് ഹോൾട്ടിന്റെ മകൾ മെറിഡിത്ത് ഹോൾട്ട്-കാൾഡ്വെൽ പ്രദേശത്തെ പോലീസിൽ വിവരം അറിയിച്ചു.
17 മണിക്കൂറാണ് ജെയിംസ്, ഹോൾട്ടിനെ ബന്ധിയാക്കിയത്. എന്നാൽ 32 കാരനായ ജെയിംസിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു.
യഥാർത്ഥത്തിൽ വേർഡ്ലി ഗെയിമിന് പിന്നിൽ ഒരു പ്രണയകഥയുണ്ട്. സോഫ്റ്റ്വെയർ എഞ്ചിനീയറായ ജോഷ് വാർഡിൽ വേഡ് ഗെയിമുകൾ ഇഷ്ടപ്പെടുന്ന തന്റെ പങ്കാളിക്കായാണ് ഈ ഗെയിം തയ്യാറാക്കിയത്. ജോഷിന്റെ കുടുംബപ്പേരായ വാർഡിലിനോട് സമാനമായാണ് ഈ ഗെയിമിന് വേഡ്ലി എന്ന പേര് നൽകിയിരിക്കുന്നത്. ജോഷും പങ്കാളിയും മാസങ്ങളോളം വേഡ്ലി കളിച്ചുവെന്നും അത് അവരുടെ കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഹിറ്റായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്നാണ് ഗെയിം ലോകത്തിലെ എല്ലാവർക്കുമായി റിലീസ് ചെയ്തതും വളരെ പെട്ടെന്ന് ലോകമെമ്പാടും ഹിറ്റായതും. 2021 ഒക്ടോബറിലാണ് ഗെയിം റിലീസ് ചെയ്തത്. 2021 നവംബറിൽ ഏകദേശം 90 കളിക്കാരാണ് ഗെയിമിനുണ്ടായിരുന്നത്. എന്നാൽ ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം വേർഡ്ലിക്ക് 3,00,000-ത്തിലധികം ഉപയോക്താക്കളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.