ഇന്റർഫേസ് /വാർത്ത /Buzz / 'പുടിനും സെലിൻസ്കിക്കും നല്ല ബുദ്ധി തോന്നിക്കണേ'; യുദ്ധം അവസാനിക്കാനായി ക്ഷേത്രത്തിൽ വഴിപാട്

'പുടിനും സെലിൻസ്കിക്കും നല്ല ബുദ്ധി തോന്നിക്കണേ'; യുദ്ധം അവസാനിക്കാനായി ക്ഷേത്രത്തിൽ വഴിപാട്

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്‌കിയുടെയും പേരിലാണ് യുവാവ് വഴിപാട് നടത്തിയത്

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്‌കിയുടെയും പേരിലാണ് യുവാവ് വഴിപാട് നടത്തിയത്

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്‌കിയുടെയും പേരിലാണ് യുവാവ് വഴിപാട് നടത്തിയത്

  • Share this:

കൊച്ചി: റഷ്യയും യുക്രെയ്നും (Russia-Ukraine War) തമ്മിലുള്ള യുദ്ധം അവസാനിക്കാനായി ക്ഷേത്രത്തിൽ വഴിപാട് ചെയ്ത് യുവാവ്. യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാനുള്ള 'നല്ല ബുദ്ധി' തോന്നിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെയും (Vladimir Putin) യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്‌കിയുടെയും (Volodymyr Zelensky) പേരിലാണ് യുവാവ് വഴിപാട് നടത്തിയത്. എറണാകുളത്തെ തൃക്കാക്കര ക്ഷേത്രത്തിൽ (Thrikkakkara Temple) ഇരുവർക്കും വേണ്ടി ഐക്യമത്യസൂക്തമാണ് ഇയാൾ വഴിപാടായി കഴിച്ചത്.

എല്‍ഐസിയുടെ ആലുവ ബ്രാഞ്ച് ഓഫീസിലെ ചീഫ് അഡ്വൈസറും തൃക്കാക്കര സ്വദേശിയുമായ സി എന്‍ സന്തോഷ് കുമാറാണ് വഴിപാട് നടത്തിയത്. വാമനമൂർത്തിയാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. വാമനമൂർത്തി മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഐതീഹ്യത്തിലെ സന്ദേശം അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നായതിനാൽ പുടിന്റെ അഹങ്കാരം ശമിപ്പിക്കാനായാണ് വഴിപാട് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Also read- Accident | പാഞ്ഞുവന്ന കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് തീഗോളമായി; ഡ്രൈവറുടെ നില ഗുരുതരം

Imran Khan | 'ഇന്ത്യയ്ക്ക് നിങ്ങള്‍ ഇങ്ങനെ കത്ത് നല്‍കുമോ? പാകിസ്ഥാന്‍ എന്താ അടിമയോ?' പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഐക്യരാഷ്ട്ര സഭയില്‍ (UN Assembly) റഷ്യയ്‌ക്കെതിരെ(Russia) നിലപാടെടുക്കാന്‍ പാകിസ്ഥാനെ(Pakistan) സമ്മര്‍ദം ചൊലുത്തിയ നയതന്ത്രപ്രതിനിധികള്‍ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍(Imran Khan). റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ 22 നയതന്ത്ര പ്രതിനിധികള്‍ കത്ത് നല്‍കിയിരുന്നു.

'നിങ്ങള്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്തു പറഞ്ഞാലും അനുസരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' ഒരു രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇത്തരമൊരു കത്തെഴുതാന്‍ പശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുമോയെന്നും ഇമ്രാന്‍ ചോദിച്ചു.

Also read- Arrest| ക്ഷേത്രത്തിലെ 'നിരോധിത' മേഖലയിൽ കടന്നുവെന്ന് ആരോപിച്ച് ഭക്തനെ മർദിച്ചു; പൂജാരി അറസ്റ്റിൽ

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളാണ് റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കനായിരുന്നു ആവശ്യം. ഇന്ത്യയും നിഷ്പക്ഷ നിലപാടാണ് എടുത്തതെന്നും ഈ രാജ്യങ്ങളൊന്നും കത്തയച്ചില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാക്കിസ്ഥാന്‍ ദുരിതമനുഭവിച്ചെന്നും നന്ദിക്കു പകരം വിമര്‍ശനങ്ങളാണ് നേരിട്ടതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

Also read- CCTV theft | മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ

'ഞങ്ങള്‍ റഷ്യയുമായി സൗഹൃദത്തിലാണ്, ഞങ്ങള്‍ അമേരിക്കയും ചൈനയുമായും യൂറോപ്പുമായും സൗഹൃദത്തിലാണ്. ഞങ്ങള്‍ പ്രത്യേകിച്ച് ഒരു ക്യാംപിലുമില്ല' ഇമ്രാന്‍ പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ വിട്ടുിനിന്നിരുന്നു.

First published:

Tags: Russia, Russia-Ukraine war, Temple, Ukraine, Vladimir Putin