• HOME
  • »
  • NEWS
  • »
  • buzz
  • »
  • Netflix | ബോറടിച്ചു; 3.5 കോടി രൂപ ശമ്പളമുള്ള നെറ്റ്ഫ്ലിക്സിലെ ജോലി ഉപേക്ഷിച്ച് യുവാവ്!

Netflix | ബോറടിച്ചു; 3.5 കോടി രൂപ ശമ്പളമുള്ള നെറ്റ്ഫ്ലിക്സിലെ ജോലി ഉപേക്ഷിച്ച് യുവാവ്!

മാതാപിതാക്കൾ ഈ തീരുമാനത്തെ ആദ്യം എതിര്‍ത്തിരുന്നു. മറ്റൊരു ജോലി ശരിയാകാതെ ഉള്ള ജോലി ഉപേക്ഷിക്കരുതെന്നാണ് അവര്‍ ഉപദേശിച്ചത്. എന്നാൽ പല വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും തന്റെ ജോലി ഉപേക്ഷിക്കാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു.

  • Share this:
    ഒരാൾ തന്റെ ജോലി ഉപേക്ഷിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകും. എന്നാല്‍, പ്രതിവര്‍ഷം 3.5 കോടി രൂപ ശമ്പളം ലഭിക്കുന്ന ഒരാള്‍ ആ ജോലി വേണ്ടെന്നുവെച്ചുവെന്ന് (quit) കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. യുഎസില്‍ നിന്നുള്ള മൈക്കിള്‍ ലിന്‍ ആണ് താൻ ചെയ്തു കൊണ്ടിരുന്ന ജോലി ബോറടിച്ചതിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചത്. ഇയാള്‍ നെറ്റ്ഫ്‌ളിക്‌സിലെ സീനിയര്‍ സോഫ്‌റ്റ്വെയര്‍ (netflix senior software engineer) എഞ്ചിനിയറായിരുന്നു. 2017ലാണ് മൈക്കിള്‍ ജോലിയിൽ പ്രവേശിച്ചത്. തന്റെ കരിയറിന്റെ അവസാനം വരെ അവിടെ തന്നെ തുടരുമെന്നായിരുന്നു ആദ്യം മൈക്കിള്‍ കരുതിയിരുന്നത്. പ്രതിവര്‍ഷം 450,000 ഡോളര്‍ (ഏകദേശം 3.5 കോടി രൂപ) ആയിരുന്നു ഇയാളുടെ ശമ്പളം. ദിവസേന സൗജന്യ ഭക്ഷണവും (free food) പെയ്ഡ് ടൈം ഓഫും (paid time off) ലഭിച്ചിരുന്നു. ഇതെല്ലാം വേണ്ടെന്നുവെച്ചാണ് മൈക്കിള്‍ ജോലി ഉപേക്ഷിച്ചത്.

    അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഈ തീരുമാനത്തെ ആദ്യം എതിര്‍ത്തിരുന്നു. മറ്റൊരു ജോലി ശരിയാകാതെ ഉള്ള ജോലി ഉപേക്ഷിക്കരുതെന്നാണ് അവര്‍ മൈക്കിളിനെ ഉപദേശിച്ചു. എന്നാൽ പല വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും ലിന്‍ തന്റെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലിയില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കിയിരുന്നുവെന്ന് ലിന്‍ സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും, കോവിഡ് മഹാമാരിക്ക് ശേഷം ജീവനക്കാരില്ലാത്തതിനാല്‍ ഈ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇത് അദ്ദേഹത്തെ മടുപ്പിക്കാന്‍ തുടങ്ങി.

    Also Read- Viagra Overdose| വയാഗ്ര അമിതമായി കഴിച്ച നവവരൻ ആശുപത്രിയിൽ; മൂന്നാഴ്ച കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല

    നെറ്റ്ഫ്‌ളിക്‌സില്‍ ഒരു പ്രൊഡക്ട്റ്റ് മാനേജറുടെ ജോലിക്കും ലിന്‍ ശ്രമം നടത്തി. എന്നാല്‍ അത് ലഭിച്ചില്ല. അങ്ങനെ ജോലി ചെയ്യാനുള്ള മനസ്സ് ലിന്നിന് നഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ചിട്ടുണ്ട്. ജീവിതത്തെയും ജോലിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ മാറ്റുന്നതില്‍ കോവിഡ് മഹാമാരി കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി ജോലി ചെയ്യുക എന്ന ആശയമാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു. സ്വന്തം ബിസിനസ്സില്‍ നിന്ന് മുമ്പത്തെപ്പോലെ കൃത്യമായ വരുമാനം ഇല്ലെങ്കിലും താൻ വളരെ പോസിറ്റീവാണെന്ന് ലിന്‍ പറഞ്ഞു.

    അതേസമയം 150ഓളം ജീവനക്കാരെ നെറ്റ്ഫ്‌ലിക്‌സ് പിരിച്ചുവിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ അനുസരിച്ച്, കമ്പനിയിലെ രണ്ട് ശതമാനം തൊഴിലാളികളെയാണ് ഇത് ബാധിക്കുക. ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടക്കുന്നത് യുഎസിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌ട്രോങ്ങ് ബ്ലാക്ക് ലീഡ്, ഗോള്‍ഡന്‍, കോണ്‍ ടോഡോ, മോസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പബ്ലിഷിംഗ് ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പ്രവര്‍ത്തിക്കുന്ന 60 - 70 കരാർ ജീവനക്കാരെ നെറ്റ്ഫ്‌ലിക്‌സ് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നെറ്റ്ഫ്‌ലിക്‌സിന് ആദ്യ പാദത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയത്. രണ്ടാം പാദത്തില്‍ ഏകദേശം 2 മില്യണ്‍ വരിക്കാരെ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
    Published by:Rajesh V
    First published: