ഇന്റർഫേസ് /വാർത്ത /Buzz / അളിയാ രണ്ടു ദിവസം കഴിഞ്ഞു കേട്ടോ; ജോലിക്കിടെ ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിന് സഹപ്രവർത്തകർ കൊടുത്ത പണി

അളിയാ രണ്ടു ദിവസം കഴിഞ്ഞു കേട്ടോ; ജോലിക്കിടെ ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിന് സഹപ്രവർത്തകർ കൊടുത്ത പണി

ഓഫീസ് ടേബിളിൽ ജീവനക്കാരൻ തല ചായ്ച്ച് ഉറങ്ങുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്

ഓഫീസ് ടേബിളിൽ ജീവനക്കാരൻ തല ചായ്ച്ച് ഉറങ്ങുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്

ഓഫീസ് ടേബിളിൽ ജീവനക്കാരൻ തല ചായ്ച്ച് ഉറങ്ങുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്

  • Share this:

ഓഫീസിൽ വെച്ച് ജോലിക്കിടെ ഉറങ്ങിപ്പോയ ജീവനക്കാരന് മുട്ടൻ പണി കൊടുത്ത് സഹപ്രവർത്തകർ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഓഫീസ് ടേബിളിൽ ജീവനക്കാരൻ തല ചായ്ച്ച് ഉറങ്ങുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇത് സഹപ്രവർത്തകരിൽ ഒരാളുടെ ശ്രദ്ധയിൽ പെടുകയും മറ്റെല്ലാ സ്റ്റാഫുകളെയും ഇക്കാര്യം അറിയിക്കുകയും ചെയ്യുന്നു.

തുടർന്ന് ഇയാളുടെ നിർദേശ പ്രകാരം എല്ലാവരും ദൂരെ ഒരു സ്ഥലത്ത് ഒളിച്ചിരിക്കുന്നതാണ് കാണുന്നത്. അൽപസമയം കഴിഞ്ഞ് ഉറങ്ങിയ ജീവനക്കാരൻ എഴുന്നേറ്റു വരുമ്പോൾ അടുത്ത് മറ്റാരെയും കാണാതെ പരിഭ്രാന്തനായി നടക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇയാൾ തന്റെ സഹപ്രവർത്തകനെ ഫോൺ ചെയ്യുന്നു. ”ഇന്നു ഞായറാഴ്ച ആയതിനാൽ താൻ ഒരു സിനിമ കാണാൻ തിയേറ്ററിൽ വന്നതാണ്. പിന്നീട് വിളിക്കാം”, എന്നായിരുന്നു ഇയാളുടെ മറുപടി.

”എന്ത്, ഞാൻ വെള്ളിയാഴ്ച മുതൽ ഇവിടെക്കിടന്ന് ഉറങ്ങുകയാണോ”, എന്നായിരുന്നു ജീവനക്കാരൻ തുടർന്ന് ചോദിച്ചത്. ഉറക്കത്തിന്റെ ആലസ്യത്തിൽ നിൽക്കുന്ന ഇയാൾ മുഖം കഴുകാനായി പോകുന്നതും പിന്നീട് വീഡിയോയിൽ കാണാം. ഈ സമയത്ത് ഒളിച്ചിരുന്ന ജീവനക്കാരെല്ലാം തിരിച്ചെത്തുന്നു. ഉറങ്ങിപ്പോയ ജീവനക്കാരൻ മുഖം കഴുകി തിരിച്ചെത്തിയപ്പോൾ തന്റെ സഹപ്രവർത്തകരെല്ലാം അതാത് സീറ്റുകളിലിരുന്ന് ജോലി ചെയ്യുന്നതാണ് കാണുന്നത്.

വീഡിയോയ്ക്കു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇത് പ്ലാൻ ചെയ്തെടുത്ത വീഡിയോ ആണെന്നാണ് ചിലർ പറയുന്നത്. ”ഇത് സത്യമല്ല എന്നെനിക്ക് ഉറപ്പുണ്ട്”, എന്നാണ് മറ്റൊരാളുടെ കമന്റ്. ”അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആദ്യം ഫോൺ നോക്കി ഏതു ദിവസമാണെന്ന് ഉറപ്പിക്കുമായിരുന്നു”, എന്ന് മറ്റൊരാൾ കുറിച്ചു. ഇതൊരു ‘ക്രിയേറ്റീവ് പ്രാങ്ക്’ ആണെന്നും ഇത് സംവിധാനം ചെയ്തയാൾക്ക് പരസ്യരം​ഗത്ത് നല്ലൊരു ഭാവിയുണ്ടെന്നും മറ്റൊരാൾ കമന്റായി ട്വീറ്റ് ചെയ്തു.

First published:

Tags: Office, Sleep, Viral video