• HOME
 • »
 • NEWS
 • »
 • buzz
 • »
 • Video | അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച് വഴുതിവീണു; യുവാവിനെതിരെ കേസ്

Video | അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച് വഴുതിവീണു; യുവാവിനെതിരെ കേസ്

അണക്കെട്ടിന്റെ 25 അടിയോളം എത്തിയപ്പോള്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

 • Share this:
  ബെംഗളൂരു: അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച യുവാവ് കാല്‍വഴുതി വീണ് പരിക്ക്. ചിക്കബെല്ലാപുര ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിലാണ് യുവാവ് വലിഞ്ഞുകയറാന്‍ ശ്രമിച്ചത്. യുവാവ് അണക്കെട്ടിന്റെ മുകളിലേക്ക് വലിഞ്ഞു കേറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

  അണക്കെട്ടിന്റെ 25 അടിയോളം എത്തിയപ്പോള്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കൂട്ടുകാരും സന്ദര്‍ശകരും നോക്കി നില്‍ക്കേ ആയിരുന്നു സാഹസിക പ്രകടനം. വീണ് ഗുരുതരമായി പരിക്കേറ്റ ഗൗരിബിദനൂര്‍ സ്വദേശിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശ്രീനിവാസ സാഗര അണക്കെട്ടില്‍ ദിവസേന നൂറുകണക്കിന് സന്ദര്‍ശകരെത്താറുണ്ട്. ജില്ലാ ഭരണകൂടം മുന്നറിയിപ്പ് കൊടുത്തിട്ടും അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറിയ യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു.  Viral video | വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ മനുഷ്യ ശരീരമോ? വീഡിയോക്ക് പിന്നിലെ വാസ്തവം

  എയർപോർട്ട് കൺവെയർ ബെൽറ്റിനരികിൽ (conveyor belt in airport) അധികനേരം കാത്തുനിൽക്കാൻ ആരും ഇഷ്ടപ്പെടില്ല എന്നത് ആരും പറയാത്ത സത്യമാണ്. എന്നാൽ എയർപോർട്ടിൽ നിന്ന് പെട്ടെന്ന് പുറപ്പെടാനുള്ള ആഗ്രഹം ഉണ്ടായാലും, കൺവെയർ ബെൽറ്റിന് നിങ്ങളെ പതിവിലും കൂടുതൽ നേരം കാത്തുനിൽപ്പിക്കാൻ കഴിയും.

  പറഞ്ഞുവരുമ്പോൾ, കൺവെയർ ബെൽറ്റിൽ പലതരം ബാഗുകളും പാക്കേജുകളും കാണുന്നത് പതിവാണ്. നമ്മുടെ കണ്ണുകൾ എപ്പോഴും നമ്മുടെ സ്വന്തം ബാഗുകൾക്കായി നോക്കി നിൽപ്പായിരിക്കും. എന്നാൽ നിറമോ ആകൃതിയോ വലുപ്പമോ കാരണം അവഗണിക്കാൻ കഴിയാത്ത ചില പാക്കേജുകളുണ്ട്. അത്തരത്തിലുള്ള ഒരു പാക്കേജ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാവുന്നു.

  ലണ്ടൻ വിമാനത്താവളത്തിൽ നിന്നുള്ള ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. കാരണം വളരെ വിചിത്രമാണ്. എയർപോർട്ടിൽ ലഗേജ് ക്ലെയിമിൽ കാത്തുനിന്ന യാത്രക്കാർ കൺവെയർ ബെൽറ്റിൽ ഒരു വിചിത്രമായ ഇനം പ്രത്യക്ഷപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. വസ്തു ഒറ്റനോട്ടത്തിൽ നോക്കിയാൽ, ശ്രദ്ധാപൂർവം പൊതിഞ്ഞ് സുരക്ഷിതമാക്കിയ ഒരു മൃതശരീരത്തോട് സാമ്യമുള്ളതാണ്. എന്നാൽ കാര്യങ്ങൾ നിങ്ങൾ കരുതുന്ന പോലെയല്ല.

  Also Read-Bald | വിവാഹച്ചടങ്ങിനിടെ വിഗ്ഗ് താഴെ വീണു; വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു കല്യാണത്തിൽ നിന്ന് പിൻമാറി

  കൺവെയർ ബെൽറ്റിലെ ഒരു മാനിക്വിൻ വിളക്കായിരുന്നു അത്. ലഗേജ് ക്ലെയിമിൽ സാധനങ്ങൾ ശേഖരിക്കാൻ കാത്തിരിക്കുന്ന യാത്രക്കാർക്കിടയിൽ ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചു.

  വൈറൽ ഹോഗിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം വ്യൂസ് ഉണ്ട്. കൺവെയർ ബെൽറ്റിൽ ഇഴഞ്ഞുനീങ്ങുന്ന മാനിക്വിൻ വിളക്ക് പ്രത്യക്ഷപ്പെടുമ്പോൾ ലഗേജ് ക്ലെയിം ചെയ്യുന്ന യാത്രക്കാർ തങ്ങളുടെ ലഗേജിനായി കാത്തിരിക്കുന്നതാണ് വീഡിയോയുടെ സവിശേഷത. ആളുകൾ പരസ്പരം നോക്കുന്നത് കണ്ടാൽ തന്നെ അവരുടെ ആശയക്കുഴപ്പം എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.

  "ബാഗേജ് ക്ലെയിമിൽ ഒരു മാനിക്വിൻ വിളക്ക് ഒത്തിരിയേറെ സംശയം ജനിപ്പിച്ചു," വീഡിയോ പങ്കിട്ടുകൊണ്ട് വൈറൽ ഹോഗ് എഴുതി.

  വിമാനത്താവളത്തിലെ യാത്രക്കാർ മാത്രമല്ല, നെറ്റിസൺമാരും വീഡിയോ കണ്ടതോടെ ആകെ ആശയക്കുഴപ്പത്തിലായി. വിചിത്രമായി തോന്നുന്ന പാക്കേജിനുള്ളിൽ എന്താണെന്ന് ഒന്ന് തൊടാനോ കാണാനോ ആർക്കും താൽപ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്നും ചില ഉപയോക്താക്കൾ ചോദിച്ചു.
  Published by:Jayesh Krishnan
  First published: