• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയുമായി ഉടമസ്ഥന്റെ ഏറ്റുമുട്ടല്‍, വീഡിയോ

Viral video |വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയുമായി ഉടമസ്ഥന്റെ ഏറ്റുമുട്ടല്‍, വീഡിയോ

നായയെ പിടിക്കാന്‍ ശ്രമിച്ച കരടിയെ വെറും കൈ കൊണ്ടാണ് വാള്‍ട്ടര്‍ നേരിട്ടത്.

  • Share this:
    വളര്‍ത്തു മൃഗങ്ങളെ മനുഷ്യരേക്കാള്‍ അധികം സ്നേഹിക്കുന്ന നിരവധി ഉടമകളെ കണ്ടിട്ടുണ്ട്. തങ്ങളുടെ മൃഗങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതു കണ്ടുനില്‍ക്കാനാവില്ല ഇത്തരക്കാര്‍ക്ക്.

    ഇപ്പോഴിതാ തന്റെ വളര്‍ത്തുനായകളെ(Pet dogs) രക്ഷിക്കാന്‍ ഒരു കരടി(Bear)യുമായി പോരടിക്കുന്ന മനുഷ്യന്റെ വീഡിയോ(Video)യാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. യുഎസ്സിലെ ഫ്‌ലോറിഡയിലാണ് സംഭവം.

    വാള്‍ട്ടര്‍ ഹിക്കോക്സ് ആണ് നായകളെ രക്ഷിക്കാനായി കൂറ്റന്‍ കരടിയുമായി ഏറ്റുമുട്ടിയത്. വാള്‍ട്ടര്‍ ഹിക്കോക്സിന്റെ ഡോര്‍ബെല്‍ ക്യാമറയിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. അതില്‍, തന്റെ മൂന്ന് നായ്ക്കള്‍ക്കൊപ്പം വീടിന്റെ മുന്‍വശത്ത് നില്‍ക്കുകയാണ് വാള്‍ട്ടര്‍. അപ്പോള്‍, ഒരു കരടി അങ്ങോട്ട് വരുന്നത് കാണാം. അപ്പോഴാണ് വാള്‍ട്ടര്‍ വലിയ ധൈര്യം കാണിക്കുന്നത്.

    നായയെ പിടിക്കാന്‍ ശ്രമിച്ച കരടിയെ വെറും കൈ കൊണ്ടാണ് വാള്‍ട്ടര്‍ നേരിട്ടത്. കരടിയെ കൈകൊണ്ട് തള്ളി വാതിലിനു പുറത്തേക്കിട്ട് സമീപത്തു കിടന്ന ബഞ്ച് വലിച്ച് വാതിലിനു മുന്നിലേക്കിട്ടാണ് കരടിയുടെ ആക്രമണം തടഞ്ഞത്. ഉടന്‍തന്നെ കരടി സംഭവസ്ഥലത്തുനിന്ന് ഓടിമറയുകയും ചെയ്തു.

    Snake bite| നാൽപ്പതുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടിനുള്ളിൽ ഉഗ്ര വിഷമുള്ള 125 ഓളം പാമ്പുകളും

    യുഎസ്സിൽ വീട്ടിനുള്ളിൽ നാൽപ്പത്തിയൊമ്പതുകാരൻ മരിച്ച നിലയിൽ. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള 125 ഓളം പാമ്പുകളെയാണ്(Snakes). യുഎസ്സിലെ മെറിലാന്റിലുള്ള ചാൾസ് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബ്ലാക്ക് മാംബ, മൂർഖൻ അടക്കമുള്ള പാമ്പുകളെയാണ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്.

    ബുധനാഴ്ച്ച രാത്രിയാണ് സംഭവം. എൻബിസി വാഷിംഗ്ടൺ റിപ്പോർട്ട് അനുസരിച്ച്, അയൽവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. വീട്ടുടമയെ ഒരു ദിവസം മുഴുവൻ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയാണ് അയൽവാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയിൽ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

    പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. 14 അടി നീളമുള്ള യെല്ലോ ബർമീസ് പെരുമ്പാമ്പിനെയടക്കം വീട്ടിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്രയധികം പാമ്പുകൾ വീട്ടിനുള്ളിൽ എത്തിയതെന്ന് എങ്ങനെയെന്ന് വ്യക്തമല്ല. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

    വിഷമില്ലാത്തതും ഉഗ്രവിഷമുള്ളതുമായ പാമ്പുകൾ കൂട്ടത്തിലുണ്ട്. ഇവയെയെല്ലാം പിടികൂടിയതായി ചാൾസ് കൗണ്ടി ആനിമൽ കൺട്രോൾ വക്താവ് ജെന്നിഫർ ഹാരിസ് അറിയിച്ചു. പാമ്പുകൾ രക്ഷപ്പെട്ടിട്ടില്ലെന്നും അയൽവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജെന്നിഫർ അറിയിച്ചു.
    Published by:Sarath Mohanan
    First published: