നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Pet Frog | സാലഡ് ബോക്‌സില്‍ തവളക്കുഞ്ഞ്; വളര്‍ത്താന്‍ തീരുമാനിച്ച് എഴുത്തുകാരന്‍

  Pet Frog | സാലഡ് ബോക്‌സില്‍ തവളക്കുഞ്ഞ്; വളര്‍ത്താന്‍ തീരുമാനിച്ച് എഴുത്തുകാരന്‍

  സാലഡ് ബോക്സിൽ (Salad Box) അവിചാരിതമായി കണ്ട തവളക്കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചുകൊണ്ട് വ്യത്യസ്തനാവുകയാണ് എഴുത്തുകാരനും നടനുമായ സൈമണ്‍ കര്‍ട്ടിസ്‌

  • Share this:
   ഇന്ന് ഒട്ടുമിക്ക ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ (Pets) ഉണ്ട്. കോവിഡ് മഹാമാരിയ്ക്ക് (Covid Pandemic) ശേഷം കൂടുതൽ ആളുകൾ മൃഗങ്ങളെ വളർത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തവളകളെ (Frog) ആരെങ്കിലും വീട്ടില്‍ വളർത്തിയതായി കേട്ടിട്ടുണ്ടോ? തന്റെ സാലഡ് ബോക്സിൽ (Salad Box) അവിചാരിതമായി കണ്ട തവളക്കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചുകൊണ്ട് വ്യത്യസ്തനാവുകയാണ് എഴുത്തുകാരനും നടനുമായ സൈമണ്‍ കര്‍ട്ടിസ്‌ (Simon Curtis).

   തവളക്കുഞ്ഞിന് ടോണി എന്ന പേരാണ് സൈമൺ നൽകിയത്. പിന്നീട് ഒരു കണ്ടെയ്‌നറില്‍ വെള്ളം നിറച്ച് ടോണിക്ക് സൈമൺ ഒരു വാസസ്ഥലം ഒരുക്കി കൊടുത്തു. സാലഡ് ബോക്സിൽ ബാക്കി വന്ന ചീര ഇലയും ആ കണ്ടെയ്നറിലേക്ക് ഇട്ടുകൊടുത്തു. പിറ്റേന്ന് കണ്ട കാഴ്ച സൈമണെ ഞെട്ടിച്ചു കളഞ്ഞു. ആ കണ്ടെയ്‌നർ ശൂന്യമായിരുന്നു. തന്റെ സുഹൃത്ത് കണ്ടെയ്നറിൽ നിന്ന് രക്ഷപ്പെട്ടെന്ന് സൈമൺ മനസിലാക്കി. എന്നാൽ, ടോണി ഒരു ഒളിച്ചുകളി നടത്തുകയായിരുന്നു. ടോണി മുറിയിലെ വാതിലിന്റെ മുകളില്‍ സുരക്ഷിതനായി ഇരിക്കുന്നുണ്ടായിരുന്നു.

   ഒക്ലഹോമയിലെ വന്യജീവി സംരക്ഷണ വകുപ്പിലെ ശാസ്ത്രജ്ഞനായ മാര്‍ക്ക് ഹോവെറിയുമായി ടോണിയെക്കുറിച്ച് സംസാരിച്ചതായി സൈമൺ പറയുന്നു. ടോണി ഒരു പച്ച മരത്തവള ആണെന്ന് മാർക്ക് ഹോവറി സ്ഥിരീകരിച്ചെന്നും സൈമണ്‍ ട്വിറ്ററില്‍ കുറിച്ചു. ടോണിയെ കണ്ടത് മുതലുള്ള എല്ലാ സംഭവ വികാസങ്ങളും സൈമണ്‍ ട്വിറ്റില്‍ പങ്കുവെയ്ക്കുന്നുണ്ട്. സൈമണ്‍ തന്റെ സുഹൃത്തുക്കളില്‍ ഒരാളോട് ടോണിക്ക് കഴിക്കാന്‍ കുറച്ച് ചെറുപ്രാണികളെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.   എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ ടോണിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. ജലാംശം നഷ്ടപ്പെട്ടതോടെ ടോണി ക്ഷീണിച്ചു തുടങ്ങി. ഇത് സൈമണെ വിഷമത്തിലാക്കി. എന്നാല്‍ ശുദ്ധീകരിച്ച വെള്ളത്തിലിട്ടപ്പോള്‍ ടോണി വീണ്ടും ആരോഗ്യം വീണ്ടെടുത്തു. ടോണിയെ വളര്‍ത്തണോ അതോ പുറത്തേക്ക് വിടണോ എന്നത് സംബന്ധിച്ച് ടോണി ട്വിറ്ററിലൂടെ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കുന്നുണ്ട്. ടോണിയെ വളര്‍ത്താന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സൈമണ്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. അടുത്തിടെ ടോണിയുടെ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സൈമണ്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ, ഡോക്ടര്‍ ജൊനാദന്‍ കോല്‍ബിയെ കണ്ടതിനു ശേഷം ടോണിയെ തന്റെ വളർത്തുമൃഗമായി വളര്‍ത്താന്‍ സൈമണ്‍ തീരുമാനിച്ചു.

   സാധാരണ ഒരു തവളയ്ക്ക് എത്ര വലിപ്പം കാണും. നമ്മുടെ കൈക്കുമ്പിളിൽ ഇരിക്കുന്ന അത്രേയും വലിപ്പം എന്നാകും ഉത്തരം. എന്നാൽ ഒരു മനുഷ്യക്കുഞ്ഞിന്‍റെ അത്ര വലിപ്പം എന്ന വിശേഷണത്തോടെ പ്രചരിക്കുന്ന ഒരു കൂറ്റൻ തവളയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരുന്നു. ഒരു നവജാത ശിശുവിന്‍റെ അത്രയും വലിപ്പമുള്ള തവളയെ കയ്യിലേന്തി നിൽക്കുന്ന കുട്ടിയുടെ ചിത്രമാണ് വൈറലായത്.
   Published by:Karthika M
   First published: