ചത്തപല്ലി സാമ്പാറിൽ; ഡൽഹിയിലെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിനെതിരേ കേസ്

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച പങ്കജ്, ഹോട്ടലിനെതിരെ പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: August 3, 2020, 1:02 PM IST
ചത്തപല്ലി സാമ്പാറിൽ; ഡൽഹിയിലെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിനെതിരേ കേസ്
Photo: Twitter/Golden Corner
  • Share this:
ന്യൂഡൽഹി: സുഹൃത്തുക്കൾക്കൊപ്പം പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളിന് സാമ്പാറിൽ നിന്ന് കിട്ടിയത് ചത്തപല്ലി. ഡൽഹി സ്വദേശിയായ പങ്കജ് അഗർവാൾ എന്നയാളാണ് പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്ററന്‍റായ ശരവണ ഭവനിൽ നിന്ന് നേരിട്ട ദുരനുഭവത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊണാട്ട് പ്ലേസിലുള്ള റെസ്റ്ററന്‍റിലാണ് പങ്കജും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ദോശയായിരുന്നു ഓർഡർ ചെയ്തത്. കഴിച്ച് അൽപ്പ സമയത്തിനകമാണ് സാമ്പാറിൽ നിന്നും ചത്തപല്ലിയെ കിട്ടുന്നത്.
TRENDING:മകനൊപ്പം പ്ലസ് ടു പാസായി മാതാപിതാക്കൾ; മുസ്തഫയ്ക്കും കുടുംബത്തിനും ഇത് ഇരട്ടി സന്തോഷം[NEWS]വെ‍‌ന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ അവസാനസന്ദേശം; വൈറലായ 'ഡോ.അയിഷ'യുടെ പോസ്റ്റ് വ്യാജം[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക'[NEWS]

ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനകം വൈറലായിക്കഴിഞ്ഞു. സാമ്പാർ കോരിയെടുക്കുന്ന സ്പൂണിൽ പല്ലിയെ ആണ് ദൃശ്യങ്ങളിൽ കാണുന്നത്.. പകുതി കഴിച്ച് കഴിഞ്ഞ ദോശയും ചിത്രങ്ങളിലുണ്ട്. പല്ലിയുടെ കുറച്ചു ഭാഗം മാത്രമാണ് പങ്കജിന്‍റെ സ്പൂണിലുള്ളത്. കഴിച്ചു തുടങ്ങിയതിന് ശേഷമാണ് ശ്രദ്ധയിൽപ്പെട്ടത് എന്നതിനാൽ ബാക്കി ഇയാൾ കഴിച്ചിട്ടുണ്ടാകുമെന്നും സംശയം ഉയരുന്നുണ്ട്.


ഇതിനിടെ ചില ആളുകൾ ഹോട്ടലിന്‍റെ പേര് കൂടി വരുന്ന വിധത്തിൽ മെനു ഉൾപ്പെടുത്തി ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച പങ്കജ്, ഹോട്ടലിനെതിരെ പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: August 3, 2020, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading