• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lost bike | എട്ടു വർഷം മുൻപ് നഷ്‌ടപ്പെട്ട ബൈക്ക് ഓടിക്കുന്നത് പോലീസുകാർ! ഒടുവിൽ ഉടമ കണ്ടെത്തിയതിങ്ങനെ

Lost bike | എട്ടു വർഷം മുൻപ് നഷ്‌ടപ്പെട്ട ബൈക്ക് ഓടിക്കുന്നത് പോലീസുകാർ! ഒടുവിൽ ഉടമ കണ്ടെത്തിയതിങ്ങനെ

കാണാതെപോയ ഹോണ്ട സിഡി 70 ബൈക്ക് പോലീസുകാർ ഓടിക്കുന്നെന്ന് കണ്ടെത്തി ഉടമ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    എട്ട് വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട ബൈക്കിന് (stolen bike) ഇ-ചലാൻ ലഭിച്ച വ്യക്തിക്ക് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ ഇമ്രാൻ ആണ് കഥാനായകൻ. ഉടമയെ ഞെട്ടിച്ചുകൊണ്ട്, നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വാഹനം ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞതായി 'ദി എക്സ്പ്രസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു. ഇമ്രാൻ എന്നയാളുടെ മോഷ്ടിക്കപ്പെട്ട മോട്ടോർസൈക്കിളിന് ലാഹോർ സിറ്റി ട്രാഫിക് പോലീസ് ഇലക്‌ട്രോണിക് ട്രാഫിക് ലംഘന ടിക്കറ്റ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    ഏകദേശം എട്ട് വർഷം മുമ്പ് ലാഹോറിലെ മുഗൾപുര പ്രദേശത്ത് നിന്ന് തന്റെ ഹോണ്ട സിഡി 70 കാണാതായതിനെ തുടർന്ന് ഇമ്രാൻ പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

    ഇത്രയും വർഷമായിട്ടും ഇമ്രാന്റെ ബൈക്ക് തിരികെ ലഭിക്കാതിരുന്നെങ്കിലും, വാഹനം ഉപയോഗിച്ച് ട്രാഫിക് ലംഘനം നടത്തിയെന്ന് കാണിച്ച് ഇ-ചലാൻ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തിക്കഴിഞ്ഞു. 'ദി എക്‌സ്പ്രസ് ട്രിബ്യൂൺ' പരിശോധിച്ച ഇ-ചലാനിൽ നിയമലംഘകൻ ഇമ്രാന്റെ ബൈക്ക് ഓടിക്കുന്ന ചിത്രവും ഉണ്ട്.



    ഇ-ചലാൻ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, തന്റെ ഇരുചക്ര വാഹനം പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നു എന്നറിഞ്ഞ ഇമ്രാൻ സ്തബ്ധനായി. ലാഹോർ നഗരത്തിലെ സബ്‌സരാർ പരിസരത്ത് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്ന പോലീസുകാർ സി.സി.റ്റി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

    ഇതേത്തുടർന്ന് ഇമ്രാൻ തന്റെ ബൈക്ക് തിരികെ ലഭിക്കാൻ നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. പോലീസുകാരിൽ നിന്ന് തന്റെ വാഹനം വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സിവിലിയൻ പേഴ്‌സണൽ ഓഫീസറെ (സിസിപിഒ) സമീപിച്ചു കഴിഞ്ഞു.

    കിഴക്കൻ ഡൽഹിയിൽ നടന്ന മറ്റൊരു സംഭവത്തിൽ കാർ മോഷ്ടിക്കപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ഓവർ സ്പീഡിന്റെ പേരിൽ ഉടമയ്ക്ക് ചലാൻ ലഭിച്ചു. 2020 ഓഗസ്റ്റിൽ വെസ്റ്റ് വിനോദ് നഗറിലെ ഒരു ആശുപത്രിക്ക് സമീപം കാർ കാണാതായതായി റിപ്പോർട്ടുണ്ട്. അടുത്ത ദിവസം, മുണ്ട്കയ്ക്ക് സമീപം NH-10ൽ അമിത വേഗതയിൽ വാഹനമോടിക്കുന്നതായി കണ്ടെത്തി എന്ന കാരണം കാണിച്ച് ഉടമയുടെ പേരിൽ ചലാൻ പുറപ്പെടുവിച്ചതായി, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

    തുടർന്ന് മോഷ്ടിച്ച കാർ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉടമ പോലീസിൽ പരാതി നൽകി. ക്യാമറയിൽ പതിഞ്ഞ ഫോട്ടോയിൽ കാറും ഡ്രൈവറും ഉണ്ടെങ്കിലും, ചിത്രത്തിന്റെ ഗുണനിലവാരം കുറവായതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനായില്ല.
    Published by:user_57
    First published: