കാർ ഓടിച്ചയാൾക്ക് പിഴ! കാരണം ഹെൽമെറ്റ് വെച്ചില്ല
കഴിഞ്ഞ വർഷം നവംബർ 30ന് ഹെൽമെറ്റ് ഇല്ലാതെ മഹീന്ദ്ര ബൊലേറോ കാർ ഓടിച്ചതിന് 500 രൂപ പിഴ ചുമത്തിയതായാണ് ഇ-ചെലാനിൽ വ്യക്തമാക്കുന്നത്

Helmet
- News18 Malayalam
- Last Updated: February 18, 2020, 8:52 PM IST
കാൺപുർ: കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് വെക്കാതിരുന്നതിന് ഡ്രൈവർക്ക് പിഴ ചുമത്തി പൊലീസ്. ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലെ മന്ന ഗാവോണിലെ പ്രശാന്ത് തിവാരി എന്നയാൾക്ക് മൊബൈൽ ഫോണിൽ ഇ-ചെലാൻ ലഭിച്ചതിനെ തുടർന്നാണ് ഇക്കാര്യം പുറത്തായത്.
കഴിഞ്ഞ വർഷം നവംബർ 30ന് ഹെൽമെറ്റ് ഇല്ലാതെ തന്റെ മഹീന്ദ്ര ബൊലേറോ കാർ ഓടിച്ചതിന് 500 രൂപ പിഴ ചുമത്തിയതായാണ് ഇ-ചെലാനിൽ ആർടിഒ വ്യക്തമാക്കുന്നത്. കാർ ഓടിക്കുന്നതിനിടയിൽ ഹെൽമെറ്റ് ധരിക്കാൻ തുടങ്ങിയെന്ന് പിയൂഷ് വർഷ്നി നേരത്തെ അവകാശപ്പെട്ടിരുന്നു. കാൺപൂരിലാണ് ഈ സംഭവം നടന്നത്. ഉത്തർപ്രദേശിലെ കാൺപുരിലെ നേരത്തെയും ഹെൽമെറ്റ് ധരിക്കാതെ കാർ ഓടിച്ചതിന് പിഴ ഈടാക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27ന് പിയുഷ് എന്നയാൾക്കാണ് ഇത്തരത്തിൽ പിഴ ഈടാക്കിയത്. പിയൂഷിനും അഞ്ഞൂറ് രൂപയുടെ ഇ-ചെലാൻ ആണ് ലഭിച്ചത്. ഇതോടെ പ്രതിഷേധസൂചകമായി പിന്നീട് കാർ ഓടിച്ചപ്പോഴൊക്കെ പിയൂഷ് ഹെൽമെറ്റ് ധരിച്ചത് വലിയ വാർത്തയായിരുന്നു.
മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതോടെ ഗതാഗതലംഘനങ്ങൾ പിടികൂടുന്ന നടപടി ഉത്തർപ്രദേശ് പൊലീസ് കർക്കശമാക്കിയിരുന്നു. അതിനിടെയാണ് വിവാദപരമായ നടപടികളുണ്ടാകുന്നത്.
കഴിഞ്ഞ വർഷം നവംബർ 30ന് ഹെൽമെറ്റ് ഇല്ലാതെ തന്റെ മഹീന്ദ്ര ബൊലേറോ കാർ ഓടിച്ചതിന് 500 രൂപ പിഴ ചുമത്തിയതായാണ് ഇ-ചെലാനിൽ ആർടിഒ വ്യക്തമാക്കുന്നത്. കാർ ഓടിക്കുന്നതിനിടയിൽ ഹെൽമെറ്റ് ധരിക്കാൻ തുടങ്ങിയെന്ന് പിയൂഷ് വർഷ്നി നേരത്തെ അവകാശപ്പെട്ടിരുന്നു. കാൺപൂരിലാണ് ഈ സംഭവം നടന്നത്.
മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതോടെ ഗതാഗതലംഘനങ്ങൾ പിടികൂടുന്ന നടപടി ഉത്തർപ്രദേശ് പൊലീസ് കർക്കശമാക്കിയിരുന്നു. അതിനിടെയാണ് വിവാദപരമായ നടപടികളുണ്ടാകുന്നത്.