• HOME
  • »
  • NEWS
  • »
  • buzz
  • »
  • 55 വർഷം അന്വേഷിച്ച ശേഷം അച്ഛന്റെ ശവകുടീരം കണ്ടെത്താൻ തമിഴ്നാട് സ്വദേശി മലേഷ്യക്ക്

55 വർഷം അന്വേഷിച്ച ശേഷം അച്ഛന്റെ ശവകുടീരം കണ്ടെത്താൻ തമിഴ്നാട് സ്വദേശി മലേഷ്യക്ക്

. മലേഷ്യയിലെ ഒരു സ്കൂളിൽ തന്റെ അച്ഛൻ പഠിപ്പിച്ചിരുന്നു എന്നും താൻ ജനിച്ച് ആറു മാസത്തിനുശേഷം അവിടെവച്ച് മരിച്ചുവെന്നും അദ്ദേഹം കേട്ടിട്ടുണ്ട്.

  • Last Updated :
  • Share this:
    തിരുനെൽവേലി സ്വദേശിയായ തിരുമാരന് അൻപത്തിയാറു വയസായി. സ്വന്തം അച്ഛനെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളൊന്നും തന്നെ തിരുമാരന്റെ മനസിലില്ല. മലേഷ്യയിലെ ഒരു സ്കൂളിൽ തന്റെ അച്ഛൻ കെ രാമസുന്ദരം പഠിപ്പിച്ചിരുന്നു എന്നും താൻ ജനിച്ച് ആറു മാസത്തിനുശേഷം അവിടെവച്ച് മരിച്ചുവെന്നും അദ്ദേഹം കേട്ടിട്ടുണ്ട്. തിരുനെൽവേലി ജില്ലയിലെ വെങ്കടംപട്ടി ഗ്രാമത്തിലെ ആക്ടിവിസ്റ്റായ പി തിരുമാരൻ കഴിഞ്ഞ കുറേ നാളുകളായി തന്റെ പിതാവിന്റെ ശവകുടീരം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

    തന്റെ അച്ഛൻ പഠിപ്പിച്ച വിദ്യാർത്ഥികളിൽ നിന്നും തിരുമാരന് ചില വിവരങ്ങൾ ലഭിച്ചു. ''1967-ൽ അസുഖം ബാധിച്ച് മരിക്കുമ്പോൾ എന്റെ അച്ഛന് 37 വയസായിരുന്നു പ്രായം. അമ്മ രാധാഭായി അദ്ദേഹത്തെ അവിടെ സംസ്‌കരിച്ചു. പിന്നീട് ഞാനും അമ്മയും തിരികെ ഇന്ത്യയിലേക്കെത്തി. അമ്മ 35 വർഷം മുൻപ് മരിച്ചു'', തിരുമാരൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അച്ഛനെ എവിടെയാണ് അടക്കം ചെയ്‌തിരിക്കുന്നതെന്ന് കണ്ടെത്താൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



    ''മലേഷ്യയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്കൂൾ എനിക്കറിയാമായിരുന്നു. സ്‌കൂൾ കെട്ടിടത്തിന് ചില കേടുപാടുകൾ സംഭവിച്ചതിനാൽ അത് പൊളിച്ച് സ്‌കൂൾ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഗൂഗിൾ വഴി നടത്തിയ അന്വേഷണത്തിൽ ഞാൻ കണ്ടെത്തി. പ്രധാനാധ്യാപകൻ കുമാർ ചിദംബരത്തിന്റെ ഇമെയിൽ വിലാസവും എനിക്ക് ലഭിച്ചു. എന്റെ പിതാവിന്റെ ശവകുടീരം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞു'', തിരുമാരൻ പറഞ്ഞു.

    രാമസുന്ദരത്തിന്റെ മുൻ വിദ്യാർത്ഥികളായ മോഹന റാവു, നാഗപ്പൻ എന്നിവരുമായി ചിദംബരം ബന്ധപ്പെട്ടു. തുടർന്ന് ഇരുവരും നടത്തിയ അന്വേഷണത്തിൽ കെർലിങ്ങിൽ തങ്ങളുടെ അധ്യാപകന്റെ ശവകുടീരം കണ്ടെത്തി. അക്കാര്യം തിരുമാരനെ അറിയിക്കുകയും ചെയ്തു.

    ''നവംബർ 8 ന് ഞാൻ മലേഷ്യയിലേക്ക് പറന്നു. ഒരു കുറ്റിക്കാട്ടിൽ നശിച്ച അവസ്ഥയിൽ എന്റെ പിതാവിന്റെ ശവകുടീരം കണ്ടു. എങ്കിലും അതിൽ അദ്ദേഹത്തിന്റെ ചിത്രവും പേരും ജനന, മരണ തീയതികളും ഉണ്ടായിരുന്നു. നവംബർ 16 ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഞാൻ നിരവധി തവണ ശവകുടീരത്തിൽ പോയി പ്രാർത്ഥിച്ചു', തിരുമാരൻ പറഞ്ഞു.

    Also Read-എഎപി എംഎൽഎയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലി; അക്രമം സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

    ''തന്നെ രൂപപ്പെടുത്തുന്നതിൽ എന്റെ അച്ഛൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിദ്യാർത്ഥി നാഗപ്പൻ പറഞ്ഞത്. ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നതിന് അച്ഛൻ തല്ലിയപ്പോൾ ബോധംകെട്ടു വീണിട്ടുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിനി കമലം പറഞ്ഞു. എന്നാൽ എന്റെ അച്ഛൻ അവളെ മടിയിൽ കിടത്തി കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പാക്കിയെന്നും കമലം ഓർക്കുന്നു. സ്കൂളിൽ എത്താനായി പെരുമാൾ എന്ന വിദ്യാർത്ഥിക്ക് അച്ഛൻ ഒരു സൈക്കിൾ സമ്മാനിച്ചിരുന്നു. പെരുമാൾ എന്നെ മലേഷ്യയിൽ വച്ച് രണ്ടുതവണ കാണാൻ വന്നിരുന്നു'', തിരുമാരൻ ഏറെ സന്തോഷത്തോടെ ഓർമിച്ചു.

    തമിഴ്നാട്ടിൽ ഒരു അനാഥാലയവും തിരുമാരൻ നടത്തുന്നുണ്ട്. "അനാഥരായ അറുപതോളം പേരുടെ വിവാഹങ്ങൾ നടത്താൻ ഞാൻ സഹായിച്ചിട്ടുണ്ട്. 100-ലധികം പേരെ ജോലി ലഭിക്കാൻ സഹായിച്ചു. 3,009 രക്തദാന ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. എന്റെ മാതാപിതാക്കളെ എനിക്ക് നഷ്ടപ്പെട്ടതിനാൽ, അനാഥനാകുന്നതിന്റെ വേദന എനിക്കറിയാം'', അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Jayesh Krishnan
    First published: