ഇന്റർഫേസ് /വാർത്ത /Buzz / Snake bite| നാൽപ്പതുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടിനുള്ളിൽ ഉഗ്ര വിഷമുള്ള 125 ഓളം പാമ്പുകളും

Snake bite| നാൽപ്പതുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടിനുള്ളിൽ ഉഗ്ര വിഷമുള്ള 125 ഓളം പാമ്പുകളും

Snake

Snake

വിഷമില്ലാത്തതും ഉഗ്രവിഷമുള്ളതുമായ പാമ്പുകൾ കൂട്ടത്തിലുണ്ട്.

  • Share this:

യുഎസ്സിൽ വീട്ടിനുള്ളിൽ നാൽപ്പത്തിയൊമ്പതുകാരൻ മരിച്ച നിലയിൽ. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള 125 ഓളം പാമ്പുകളെയാണ്(Snakes). യുഎസ്സിലെ മെറിലാന്റിലുള്ള ചാൾസ് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബ്ലാക്ക് മാംബ, മൂർഖൻ അടക്കമുള്ള പാമ്പുകളെയാണ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം. എൻബിസി വാഷിംഗ്ടൺ റിപ്പോർട്ട് അനുസരിച്ച്, അയൽവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. വീട്ടുടമയെ ഒരു ദിവസം മുഴുവൻ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയാണ് അയൽവാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയിൽ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

Also Read-Liquor Seized | സ്‌കൂട്ടറില്‍ 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍

പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. 14 അടി നീളമുള്ള യെല്ലോ ബർമീസ് പെരുമ്പാമ്പിനെയടക്കം വീട്ടിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇത്രയധികം പാമ്പുകൾ വീട്ടിനുള്ളിൽ എത്തിയതെന്ന് എങ്ങനെയെന്ന് വ്യക്തമല്ല. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read-POCSO | പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

വിഷമില്ലാത്തതും ഉഗ്രവിഷമുള്ളതുമായ പാമ്പുകൾ കൂട്ടത്തിലുണ്ട്. ഇവയെയെല്ലാം പിടികൂടിയതായി ചാൾസ് കൗണ്ടി ആനിമൽ കൺട്രോൾ വക്താവ് ജെന്നിഫർ ഹാരിസ് അറിയിച്ചു. പാമ്പുകൾ രക്ഷപ്പെട്ടിട്ടില്ലെന്നും അയൽവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജെന്നിഫർ അറിയിച്ചു.

7 ലക്ഷം രൂപ മോഷ്ടിച്ചതായി ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞു; ഭാര്യയ്‌ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി

താൻ നടത്തിയ മോഷണത്തെക്കുറിച്ച് ഉറക്കത്തിൽ അറിയാതെ വിളിച്ചു പറഞ്ഞു. ഭാര്യയ്ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി. യുകെയിൽ (UK) 47 കാരിയായ കെയർ വർക്കർ റൂത്ത് ഫോർഡാണ് താൻ നടത്തിയ മോഷണത്തെക്കുറിച്ച് ഉറക്കത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

ഒരു കെയർ ഹോമിലെ കെയററായ റൂത്ത് പരിചരിച്ചിരുന്ന അംഗപരിമിതയായ സ്ത്രീയുടെ പണമാണ് അപഹരിച്ചതെന്ന് ലാഡ്‌ബൈബിൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. 7,200 പൗണ്ട് (7,29,766 രൂപ) ആണ് റൂത്ത് ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ചത്. എന്നാൽ ഉറക്കത്തിൽ അറിയാതെ റൂത്ത് കുറ്റസമ്മതം നടത്തിയതോടെ ഭർത്താവ് ആന്റണി ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

മെക്‌സിക്കോയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കവെ റൂത്ത് ആഡംബരപൂർവ്വം പണം ചെലവഴിച്ചതിനെ തുടർന്ന് ആന്റണിക്ക് സംശയം തോന്നിയിരുന്നെന്നും ലാഡ്ബൈബിൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഒരു മാസത്തിനുശേഷം മോഷണ വിവരം ഉറക്കത്തിൽ അറിയാതെ റൂത്തിന്റെ വായിൻ നിന്ന് തന്നെ പുറത്തു വന്നതോടെ ആന്റണിയുടെ സംശയം സത്യമായി. റൂത്തിന്റെ വാലറ്റിൽ നിന്ന് കെയർ ഹോമിൽ താമസിക്കുന്ന അംഗപരിമിതയായ സ്ത്രീയുടെ ഡെബിറ്റ് കാർഡും കണ്ടെത്തി.

First published:

Tags: Snake, Snake bite