• HOME
 • »
 • NEWS
 • »
 • buzz
 • »
 • Wedding | വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറി; വധുവായ മുൻകാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി യുവാവ്

Wedding | വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറി; വധുവായ മുൻകാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി യുവാവ്

കാമുകൻ അതിക്രമിച്ചുകയറി വരന്‍റെ കൈയിൽനിന്ന് മാല തട്ടിപ്പറിച്ച് വധുവിന്‍റെ കഴുത്തിൽ ഇട്ടതോടെ വിവാഹം മുടങ്ങി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മുൻ കാമുകിയുടെ വിവാഹ ചടങ്ങിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വരന്‍റെ കൈയിൽനിന്ന് മാല തട്ടിയെടുത്ത് വധുവിന്‍റെ കഴുത്തിലിട്ടു. ബീഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്നയാളാണ് മുൻ കാമുകിയടെ വിവാഹ ചടങ്ങ് അലങ്കോലമാക്കിയത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരും പ്രതികരിക്കുന്നതിന് മുമ്പ്, വരന്റെ കയ്യിൽ നിന്ന് മാല തട്ടിയെടുത്ത് അമൻ വധുവിന്റെ കഴുത്തിൽ ഇടുകയായിരുന്നു. പിന്നാലെ അയാൾ വധുവിന്റെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയും ചെയ്തു. ഇതു കണ്ട് പ്രകോപിതരായ വരന്‍റെയും വധുവിന്‍റെയും ആളുകൾ അമനെ ക്രൂരമായി കൈകാര്യം ചെയ്യുകയും ചെയ്തു. അമനെ ഒന്ന് ചെയ്യരുതെന്ന് പറഞ്ഞ് യുവതി നിലവിളിച്ചെങ്കിലും ആളുകൾ അത് കാര്യമായി എടുത്തില്ല. നല്ല രീതിയിൽ തന്നെ യുവാവിനെ കൈകാര്യം ചെയ്തു.

  പിന്നീട് പോലീസിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വധുവിന്‍റെ കാമുകനെ പോലീസിന് കൈമാറി. സംഭവത്തിൽ മനംനൊന്ത് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വരൻ അക്ഷയ് കുമാർ പറഞ്ഞു.

  എന്നാൽ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വിവാഹം തടസ്സപ്പെടുത്താൻ കാമുകനും വധുവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഖഗാരിയ ജില്ലയിൽ നിന്ന് വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. വധുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഔപചാരികമായ പരാതി ഇല്ലാത്തതിനാൽ കാമുകൻ അമൻ കുമാറിനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു.

  ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങൾ കണ്ടെത്തണം; താജ് മഹലിലെ 20 മുറികൾ തുറക്കണമെന്ന ഹർജിയുമായി BJP നേതാവ് ഹൈക്കോടതിയിൽ

  ലോകാത്ഭുതമായ ആഗ്രയിലെ താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. താജ്മഹലിലെ 20 മുറികൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന് മുമ്പാകെ ഹർജി ലഭിച്ചിരിക്കുന്നത്.

  Also Read- Accident | പാമ്പന്‍പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം

  അയോധ്യ ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മീഡിയ ഇൻചാർജ് ഡോ. രജനീഷാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്, കേസ് കോടതിയിൽ വാദം കേൾക്കുന്നതിനായി ലിസ്റ്റുചെയ്‌തു കഴിഞ്ഞാൽ അഭിഭാഷകനായ രുദ്ര വിക്രം സിംഗ് കോടതിയിൽ ഹാജരാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

  ഈ മുറികൾ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  “താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികൾ പൂട്ടിയിരിക്കുകയാണ്, ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകൾ അറിയാൻ ഈ മുറികൾ തുറക്കാൻ എഎസ്‌ഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ മുറികൾ തുറന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിടുന്നതിൽ ഒരു തെറ്റുമില്ല, ”ബിജെപി നേതാവ് പറഞ്ഞു.

  2015ൽ ആറ് അഭിഭാഷകരാണ് താജ്മഹൽ യഥാർത്ഥത്തിൽ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തത്. 2017-ൽ ബിജെപി നേതാവ് വിനയ് കത്യാർ അവകാശവാദം ആവർത്തിച്ച്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹൽ സന്ദർശിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ ബിജെപി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെയും താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ലെന്നും മറിച്ച് താൻ ജയസിംഹ രാജാവിൽ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.

  അത്തരം അവകാശവാദങ്ങൾ ചരിത്രകാരന്മാർ തള്ളിക്കളഞ്ഞതാണ്. കൂടാതെ, താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചുള്ള അത്തരം വ്യാഖ്യാനങ്ങളെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തുടർച്ചയായി നിരാകരിക്കുകയും ഉടമസ്ഥാവകാശത്തിനുള്ള അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

  2018 ഫെബ്രുവരിയിൽ, ASI ആഗ്ര കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു, 'താജ്മഹൽ യഥാർത്ഥത്തിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഒരു ശവകുടീരമായാണ് നിർമ്മിച്ചത്, അത് അദ്ദേഹത്തിന്‍റെ പത്നി മുംതാസ് മഹലിന്റെ ഒരു ശവകുടീരവും ആരാധനാലയവുമാക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം നിർമ്മിച്ചത്'- ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
  Published by:Anuraj GR
  First published: