• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | വിവാഹവേദിയിൽ അതിക്രമിച്ച് കയറി മുന്‍കാമുകിക്ക് സിന്ദൂരം ചാര്‍ത്തിയ യുവാവ് പിടിയില്‍

Wedding | വിവാഹവേദിയിൽ അതിക്രമിച്ച് കയറി മുന്‍കാമുകിക്ക് സിന്ദൂരം ചാര്‍ത്തിയ യുവാവ് പിടിയില്‍

വിവാഹം മുടക്കാന്‍ കാമുകനും വധുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുന്‍ കാമുകിയുടെ (ex-girlfriend) വിവാഹവേദിയിൽ അതിക്രമിച്ച് കയറി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്‍. വധുവും വരനും വരണമാല്യം ചാര്‍ത്തുന്നതിടിയെയാണ് ബിഹാര്‍ സ്വദേശിയായ അമിത് കുമാര്‍ വിവാഹ മണ്ഡപത്തിലേക്ക് കയറിച്ചെന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, ഇയാള്‍ വരന്റെ (groom) കയ്യില്‍ നിന്ന് മാല (garland) പിടിച്ചുവാങ്ങി വധുവിന്റെ കഴുത്തില്‍ അണിയിക്കുകയും നെറ്റിയില്‍ ബലമായി സിന്ദൂരം (sindoor) ചാര്‍ത്തുകയും ചെയ്തു.

    ഇതെന്തായാലും അത്ര നിസ്സാര കാര്യമല്ല. ഇതുകണ്ട് പ്രകോപിതരായ അതിഥികള്‍ അയാളെ പിടികൂടി മര്‍ദ്ദിക്കാൻ തുടങ്ങി. എന്നാല്‍ അപ്പോഴും വധു അയാളെ വിട്ടയയ്ക്കാന്‍ അതിഥികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പിന്നീട് സംഭവസ്ഥലത്തേക്ക് പൊലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി. എന്നാല്‍, സംഭവത്തിനു പിന്നാലെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെച്ചു. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാല്‍ വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരനായ അക്ഷയ് കുമാര്‍ പറഞ്ഞു.

    എന്നാല്‍ ഇതൊന്നുമല്ല കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ്. വിവാഹം മുടക്കാന്‍ കാമുകനും വധുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇരുവരും മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും വധു വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്നും പൊലീസ് പറഞ്ഞു. വധുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഇയാളെ പൊലീസ് പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

    മുമ്പ് വിവാഹവേദിയില്‍ തന്റെ മുന്‍ കാമുകനെ കെട്ടിപിടിച്ച വധുവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേദിയിലെത്തിയ കാമുകനെ കെട്ടിപ്പിടിക്കണമെന്ന് യുവതി തന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതുകേട്ട ഭര്‍ത്താവിന് ദേഷ്യം വരികയോ നിയന്ത്രണം വിടുകയോ ചെയ്തില്ല, അയാള്‍ ഭാര്യയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയാണ് ചെയ്തത്. പിന്നീട് യുവതി വിവാഹവസ്ത്രത്തില്‍ കാമുകനെ കെട്ടിപ്പിടിക്കുകയായിരുന്നു. അയാള്‍ തിരിച്ചും കെട്ടിപ്പിടിച്ചു. ഒട്ടേറെപ്പേര്‍ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു. പലരും കാമുകിയെ വിമര്‍ശിച്ചു. വിവാഹ വേദിയില്‍ കാമുകനെ കെട്ടിപിടിച്ചത് അവര്‍ക്കത്ര രസിച്ചിട്ടില്ല. ഒരിക്കലും ഭര്‍ത്താവിന് മുന്നില്‍ വച്ച് പാടില്ലായിരുന്നു എന്നാണ് ഇവരുടെ പ്രതികരണം. വേറെ ചിലര്‍ക്കാകട്ടെ, കാമുകനോട് സഹതാപമാണുണ്ടായത്.

    എട്ട് വര്‍ഷത്തോളമായി പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത കാമുകനെതിരെ കേസുമായി മുന്നോട്ടു പോയ യുവതിയുടെ കഥയും വലിയ വാര്‍ത്തയായിരുന്നു. 2020ല്‍ സാംബിയയിലാണ് സംഭവം. 26കാരിയായ ഗെര്‍ട്രൂഡ് എന്‍ഗോമ എന്ന യുവതിയാണ് കാമുകനെതിരെ സാംബിയ കോടതിയെ സമീപിച്ചത്. ഗെര്‍ട്രൂഡ് എന്‍ഗോമ എട്ട് വര്‍ഷത്തിലേറെയായി ഹെര്‍ബര്‍ട്ട് സാലാലിക്കിയുമായി പ്രണയത്തിലായിരുന്നു. ''അദ്ദേഹം എന്റെ പ്രണയം ഗൗരവമായി കാണുന്നില്ല, അതിനാലാണ് ഞാന്‍ അദ്ദേഹത്തെ കോടതിയിലെത്തിച്ചത്'' ഗെര്‍ട്രൂഡ് കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
    Published by:Sarath Mohanan
    First published: