ബെംഗളൂരു: ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പൊലീസ് ജീപപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മോഷ്ടിച്ച ജീപ്പുമായി ഇയാള്‍ 112 കിലോമീറ്ററോളം സഞ്ചരിക്കുകയും ചെയ്തു.
കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലാണ് തന്റെ വിചിത്രമായ ആഗ്രഹം സാധിക്കുന്നതിനായി നാഗപ്പ വൈ ഹദപ്പാഡ് (45) എന്ന യുവാവാണ് പൊലീസ് ജീപ്പുമായി കടന്നു കളഞ്ഞത്. ഇയാള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഡ്രൈവറായി ജോലി ചെയ്യുന്ന നാഗപ്പയ്ക്ക് പൊലീസ് ജീപ്പ് ഓടിക്കണമെനന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത് സാധ്യമാക്കാനാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 3.30ഓടെ അന്നിഗെരി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ നാഗപ്പ ജീപ്പ് മോഷ്ടിക്കുകയായിരുന്നു. ജീപ്പിനുള്ളില്‍ തന്നെ കീ ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി.
സംഭവ സമയത്ത് സ്റ്റേഷനില്‍ രണ്ട് പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പൊലീസ് ജിപ്പുമായി 112 കിലോമീറ്റര്‍ സഞ്ചരിച്ച ഇയാള്‍, ഒരിടത്ത് ജീപ്പ് നിര്‍ത്തി വിശ്രമിച്ചു. പൊലീസുകാരില്ലാത്ത ജീപ്പ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസ്സിക പ്രശ്നമുള്ളതായി പൊലീസ് സംശയിക്കുന്നു.
Also read:
Burglar | ജനാല തകർത്ത് വീട്ടിൽ അതിക്രമിച്ച് കയറി; കുറ്റബോധം തോന്നിയ കള്ളൻ വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി നൽകിയത് 15,000 രൂപQuit smoking | പുകവലി ഉപേക്ഷിച്ചു; ശേഷം മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 17 ലക്ഷംപുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ഓരോ സിഗരറ്റ് പാക്കറ്റിലും ഒരു മുന്നറിയിപ്പ് ഉണ്ട്. പുകവലിക്കുന്നവർ ഇത് വായിക്കുന്നു, പക്ഷേ മാരകമായ രോഗം പിടിപെടുന്നത് വരെ പലരും ഇത് ഗൗരവത്തോടെ കാണില്ല. ആരോഗ്യ നേട്ടങ്ങൾക്ക് പുറമേ, പുകവലിയിൽ (smoking) നിന്ന് വിട്ടുനിൽക്കുന്നതിലൂടെ നിങ്ങൾക്ക് ഗണ്യമായ തുക ലാഭിക്കാം. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, എന്നാൽ പുകവലി നിർത്തിയതോടെ ലക്ഷക്കണക്കിന് രൂപ ലാഭിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷുകാരൻ.
ഒരു കാലത്ത് പണമില്ലാതിരുന്ന ആ മനുഷ്യന് ഇന്ന് ലക്ഷക്കണക്കിന് രൂപ സ്വന്തമായുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 17 ലക്ഷത്തിലധികം രൂപ ലാഭിച്ചു. ഇപ്പോൾ സമൂഹത്തിൽ തന്റെ പ്രതിച്ഛായ മാത്രമല്ല, ബഹുമാനവും നേടിയിട്ടുണ്ട് ഇദ്ദേഹം.
ഈ മനുഷ്യൻ 13 വയസ്സ് മുതൽ പുകവലിക്കാൻ തുടങ്ങി. സിഗരറ്റ് വേണ്ടെന്ന തീരുമാനത്തിലെത്തിയപ്പോൾ 20 വർഷമായി അദ്ദേഹം പുകവലിച്ചിരുന്നു. സ്കൂളിൽ തന്നേക്കാൾ പ്രായമുള്ള വിദ്യാർത്ഥികളുമായി കറങ്ങിനടന്നതിനാലാണ് അയാൾ പുകവലിക്ക് അടിമയായത്. പുകവലി കാരണം ക്രമേണ അയാൾ സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുത്താൻ തുടങ്ങി. മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിലെത്തുകയും മാതാപിതാക്കളുമായി ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം കാര്യങ്ങൾ വഷളായപ്പോൾ 16-ാം വയസ്സിൽ വീടുവിട്ടിറങ്ങേണ്ടി വന്നു. ലണ്ടനിലെ തെരുവുകളിൽ ഏകദേശം ആറ് ആഴ്ചകൾ ചെലവഴിച്ചു. തെറ്റ് മനസ്സിലായപ്പോൾ അയാൾ അച്ഛനോട് സംസാരിച്ചു. അച്ഛൻ അയാൾക്ക് ഗ്ലാസ്ഗോയിലേക്ക് വൺവേ ടിക്കറ്റ് അയച്ചുകൊടുത്തു, അയാൾക്ക് ഒരു ജോലി ഏർപ്പാടാക്കി. വർഷങ്ങൾക്കുശേഷം, 2011-ൽ വേർപിരിഞ്ഞപ്പോൾ, അയാൾ വീണ്ടും ഭവനരഹിതനായി, തനിച്ചായി.
സിഗരറ്റിനോടുള്ള ആസക്തിയിൽ നിന്നാണ് തന്റെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്ന് അയാൾ മനസ്സിലാക്കി. 2018-ൽ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി ഓഫീസിലെ സഹപ്രവർത്തകരുടെ സഹായം അദ്ദേഹം സ്വീകരിച്ചു. ക്രമേണ ഈ ശീലത്തിൽ നിന്ന് മുക്തി നേടി. പുകയിലയിൽ നിന്ന് വിട്ടുനിന്നതിലൂടെ 17 ലക്ഷത്തോളം രൂപ ലാഭിച്ചു. സിഗരറ്റിനായി ഇദ്ദേഹം ഒരാഴ്ച കൊണ്ട് 110 പൗണ്ട് (ഏകദേശം 11000 രൂപ) ചിലവഴിച്ചിരുന്നു. ഇപ്പോൾ, പുകവലി ഉപേക്ഷിച്ചിട്ട് മൂന്ന് വർഷമായി. അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 17 ലക്ഷം രൂപയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.