• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്'; കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ

'ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്'; കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ

വഞ്ചിക്കപ്പെടുന്നവര്‍ക്ക് പണം മുഴുവനായി എടുക്കാമെന്നതായിരുന്നു ഇരുവരും തമ്മിലുള്ള കരാർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കാമുകി ചതിച്ചതിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 25,000 രൂപ. പ്രിതീക് ആര്യൻ എന്ന യുവാവാണ് തനിക്ക് നഷ്ടപരിഹാരം ലഭിച്ചതായി ട്വീറ്റ് ചെയ്തത്. പ്രണയത്തിലതായിന് പിന്നാലെ കാമുകിയുമായി ചേർന്നു തുടങ്ങിയ ജോയിന്റ് അക്കൗണ്ടാണ് യുവാവിന് നഷ്ടപരിഹാര തുക ലഭിക്കാൻ ഇടയായത്.

    മാസം 500 രൂപ വെച്ചാണ് ഇരുവരും അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ചതിക്കപ്പെടുന്നയാൾക്ക് അക്കൗണ്ടിലെ പണം മുഴുവനായി എടുക്കാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാർ. ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ്’ എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

    Also Read-വയസ് 39; കുട്ടികൾ ഒൻപത്; ആദ്യത്തെ കുഞ്ഞ് പതിനേഴാം വയസിൽ; അമ്പരന്ന് സോഷ്യൽ മീഡിയ

    എന്നാൽ യുവാവിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേർ ട്വീറ്റിന് പ്രതികരണവുമായെത്തി. പ്രണയബന്ധം പരാജയപ്പെട്ടാൽ പ്രതികാര നടപടിയുമായി ഇറങ്ങുന്നവർ ഇത് മാതൃകയാക്കണമെന്ന് പ്രതികരണം. എന്നാൽ‌ പണം പോയലെന്താ പ്രതീകിന്റെ പക്കൽ നിന്ന് പെൺകുട്ടിക്ക് മോചനം ലഭിച്ചില്ലേയെന്ന് യുവാവിനെ പരിഹസിക്കുന്നവരുമുണ്ട്.

    Published by:Jayesh Krishnan
    First published: