HOME /NEWS /Buzz / ഭർത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി; തീരുമാനം അഞ്ചു മാസത്തെ ജീവിതത്തിനു ശേഷം

ഭർത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി; തീരുമാനം അഞ്ചു മാസത്തെ ജീവിതത്തിനു ശേഷം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Man Gets Wife Married to Her Lover | അഞ്ചു മാസം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. എന്നാൽ കാമുകനായ പിന്റുവിനെ മതി എന്നായി ഭാര്യ

  • Share this:

    1999-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഹം ദിൽ ദേ ചുകേ സനം' (Hum Dil De Chuke Sanam) ഓർക്കുന്നോ? അതേ കഥ ജീവിതത്തിൽ ആവർത്തിച്ചാൽ എങ്ങനെയുണ്ടാവും? അഞ്ച് മാസം മുമ്പ് വിവാഹിതനായ ഉത്തർപ്രദേശിലെ കാൺപൂരിലെ (Kanpur) ഒരാൾ ഇവിടെ, കാമുകനുമായി വീണ്ടും ഒന്നിക്കാൻ സ്വന്തം ഭാര്യയെ വിവാഹം (wife got married off) കഴിപ്പിച്ചു നൽകിയിരിക്കുകയാണ്. എന്നാൽ, കാമുകനൊപ്പം പോകാൻ യുവതി തീരുമാനിച്ചതാണ് സിനിമയുടെ ഇതിവൃത്തത്തിൽ നിന്നുള്ള ഏക വ്യത്യാസം.

    ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശർമ്മ ഈ വർഷം മേയിലാണ് കോമളിനെ വിവാഹം കഴിച്ചത്. വിവാഹം മുതൽ ഭാര്യ കോമൾ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവൾ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ആവർത്തിച്ച് ചോദിച്ച ശേഷം, കാമുകനായ പിന്റുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ തുറന്നുപറഞ്ഞു,” അദ്ദേഹം പറഞ്ഞു.

    പങ്കജ് ഭാര്യയുടെ വീട്ടുകാരെ അറിയിച്ചപ്പോൾ അവർ കോമളിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല.

    തുടർന്ന് വിഷയം ഗാർഹിക പീഡന വിരുദ്ധ സെല്ലിലേക്കും ആശാജ്യോതി കേന്ദ്രത്തിലേക്കും എത്തി, അവിടെ യുവതിയും ഭർത്താവും കാമുകനും അവരുടെ ബന്ധുക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തി.

    കോമൾ തീരുമാനത്തിൽ നിന്നും മാറില്ലെന്ന് കണ്ടപ്പോൾ, പങ്കജ് സമ്മതിക്കുകയും അവരുടെ വിവാഹം ഒരുക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം കാമുകനായ പിന്റുവുമായുള്ള ഭാര്യയുടെ വിവാഹം ഇരുഭാഗത്തു നിന്നുമുള്ള ബന്ധുക്കളും അതിഥികളും പങ്കെടുത്ത ചടങ്ങിൽ നടന്നു. നിയമപരമായ കാര്യങ്ങൾക്കായി അദ്ദേഹം ഒരു അഭിഭാഷകനെയും ഏർപ്പാട് ചെയ്തു.

    ഈ സംഭവം നിങ്ങളെ അദ്ഭുതപ്പെടുത്തിയെങ്കിൽ, ഇത് നാട്ടിൽ നടന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. ഈ വർഷം ഏപ്രിലിൽ ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ സുൽത്താൻഗഞ്ച് നഗരത്തിൽ ഒരാൾ ഏഴു വർഷത്തോളം ഒന്നിച്ചു ജീവിച്ച തന്റെ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നൽകി.

    ബീഹാറിലെ ഖഗാരിയ ജില്ലയിൽ നിന്നുള്ള സപ്‌ന കുമാരി എന്ന സ്ത്രീ 2014ൽ സുൽത്താൻഗഞ്ചിലെ ഉത്തം മണ്ഡലിനെ വിവാഹം കഴിച്ചു, ഒരു ദിവസം സപ്‌ന തന്നേക്കാൾ പ്രായം കുറഞ്ഞ രാജു കുമാറിനെ കണ്ടുമുട്ടുന്നത് വരെ ദമ്പതികൾ സന്തുഷ്ട ജീവിതം നയിക്കുകയായിരുന്നു. ദമ്പതികൾ താമസിക്കുന്ന അതേ പ്രദേശത്ത് താമസിച്ചിരുന്ന രാജുവുമായി അവൾ പ്രണയത്തിലായി, അത് ഉത്തം അറിയുന്നതിന് മുമ്പ് ഇരുവരും കുറച്ച് നാളായി അവിഹിത ബന്ധത്തിലായിരുന്നു.

    ആദ്യം ഉത്തം എതിർത്തു. മാതാപിതാക്കളും ഭാര്യയുടെ അച്ഛനമ്മമാരും പോലും അവരുടെ വിവാഹം സംരക്ഷിക്കാൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ടായിരുന്നു, എന്നാൽ രാജുവിനോടുള്ള സപ്നയുടെ സ്നേഹം മങ്ങിയില്ല. ഈ വിഷയത്തിൽ ഇരുവരും വഴക്കിടാൻ തുടങ്ങിയതോടെ സപ്‌നയും ഉത്തവും തമ്മിലുള്ള ബന്ധം ക്രമേണ വഷളാകാൻ തുടങ്ങി. ഒടുവിൽ, സപ്‌നയുടെ ബന്ധത്തിന് ഭർത്താവ് സമ്മതിക്കുകയും അവളെ രാജുവുമായി വിവാഹം കഴിക്കാൻ സമ്മതിക്കുകയും ചെയ്തു.

    ഉത്തം അടുത്തുള്ള ഒരു ദുർഗ്ഗാ ക്ഷേത്രത്തിൽ ഒരു ചടങ്ങ് ക്രമീകരിക്കുകയും തന്റെയും സപ്നയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. സന്തോഷകരമായ ജീവിതം നയിക്കാൻ അവരെ അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ, ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുന്നത് നോക്കിനിൽക്കെ ഉത്തം കണ്ണീരണിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.

    First published:

    Tags: Viral news, Wedding, Wedding ceremony