• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ പൂച്ചയ്ക്ക് CPR നൽകുന്ന അഗ്നിശമന സേനാംഗം; വൈറലായി വീഡിയോ

Viral Video | തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ പൂച്ചയ്ക്ക് CPR നൽകുന്ന അഗ്നിശമന സേനാംഗം; വൈറലായി വീഡിയോ

തീപിടുത്തം സംഭവിച്ച ഒരു കെട്ടിടത്തില്‍ പൂച്ച കുടുങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരം

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഒരു പൂച്ചയ്ക്ക് (Cat) അഗ്നിശമനാ സേനാംഗം സിപിആർ (CPR - Cardio Pulmonary Resuscitation) നല്‍കുന്നതിന്റെ ഹൃദയഹാരിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ (Social Media) ഇപ്പോള്‍ വൈറലാണ് (Viral Video). മലേഷ്യയിലെ (Malaysia) മിറിയില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നും പൂച്ചയ്ക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് പിബി മുഹമ്മദ് ഐന്‍ലി അക്ബര്‍ എന്ന അഗ്‌നിശമന സേനാംഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    'Jabatan Bomba dan Penyelamat Malaysia Negeri Sarawak' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കിടക്കുന്ന പൂച്ചയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തീപിടുത്തം സംഭവിച്ച ഒരു കെട്ടിടത്തില്‍ പൂച്ച കുടുങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തില്‍ നിന്ന് വളരെ സാഹസികമായി പൂച്ചയെ അഗ്‌നിശമന സേനാംഗങ്ങള്‍ പുറത്തെത്തിച്ചുവെങ്കിലും അത് അനക്കമൊന്നുമില്ലാതെ കിടക്കുകയായിരുന്നു.

    അമിതമായി പുക ശ്വസിച്ച് അബോധാവസ്ഥയിലായ പൂച്ചയെ കണ്ട അഗ്‌നിശമനസേനാംഗം പിബി മുഹമ്മദ് ഐന്‍ലി അക്ബര്‍ അതിനെ തന്റെ മടിയിൽ കിടത്തുകയും കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പൂച്ചയുടെ നെഞ്ചില്‍ ചെറിയ രീതിയിൽ സമ്മര്‍ദ്ദം ചെലുത്തി നോക്കി.



    അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ പൂച്ചയ്ക്ക് തുടർച്ചയായി സിപിആര്‍ തുടര്‍ച്ചയായി നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. 30 മിനിറ്റോളം ഫയര്‍ഫോഴ്സ് അംഗങ്ങള്‍ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്വാസകോശത്തില്‍ പുക നിറഞ്ഞതിനാല്‍ പൂച്ചയ്ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല. പൂച്ച മരണപ്പെട്ടെങ്കിലും സംഭവം ചിത്രീകരിച്ച പ്രദേശവാസികൾ അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

    ദൃശ്യങ്ങള്‍ വൈറലായതോടെ അഗ്‌നിശമനസേനയുടെ ഈ മഹത്തായ പ്രവൃത്തിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് നടത്തിയ ശ്രമങ്ങളെ ചില ആളുകള്‍ പ്രശംസിച്ചപ്പോള്‍ ആ ജീവിയുടെ ആത്മശാന്തിക്കായി മറ്റു ചിലര്‍ പ്രാർത്ഥിക്കുകയും ചെയ്തു. ജനുവരി 21നാണ് സംഭവം നടന്നതെന്ന് അന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ കൂടെയുണ്ടായിരുന്ന കുറിപ്പില്‍ പറയുന്നു.

    പൂച്ചയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയും കഴിഞ്ഞാഴ്ച സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. മാസങ്ങളായി കാണാതെ പോയ വളര്‍ത്ത് പൂച്ചയുടെ ശബ്ദം ഫോണിലൂടെ തിരിച്ചറിയുകയും ഉടമയ്ക്ക് അതിനെ തിരികെ ലഭിക്കുകയും ചെയ്തു എന്നായിരുന്നു വാർത്ത. യുകെയിലെ എസെക്‌സിലായിരുന്നു ഈ സംഭവം നടന്നത്.

    Summary: Heart-wrenching video of a firefighter giving CPR to a cat is going viral on social media. According to reports, the video is from Miri, Malaysia, and the firefighter giving CPR to the cat is PB Mohammad Ainli Akhbar. However, the cat could not survive despite his efforts
    Published by:user_57
    First published: