Lottery | പാചകവാതകം വാങ്ങാന്‍ പോയയാൾ തിരിച്ചെത്തിയത് 80 ലക്ഷവുമായി; ഭാഗ്യം തേടിയെത്തിയത് ഇങ്ങനെ
Lottery | പാചകവാതകം വാങ്ങാന്‍ പോയയാൾ തിരിച്ചെത്തിയത് 80 ലക്ഷവുമായി; ഭാഗ്യം തേടിയെത്തിയത് ഇങ്ങനെ
ജോണ്‍സിന് ആദ്യം എക്ട്രീം കാഷ് സ്ക്രാച്ച് കാര്‍ഡിലൂടെ 500 ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതിനാല്‍, ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കുന്നതിനായി അദ്ദേഹം 100 മില്യണ്‍ ഡോളറിന്റെ മെഗാ ക്യാഷ് ടിക്കറ്റ് വാങ്ങി
Last Updated :
Share this:
ഭക്ഷണത്തോട് (Food) കൊതി തോന്നിയാൽ ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക വലിയൊരു റെസ്റ്റോറന്റ് ബില്ലായിരിക്കും. എന്നാല്‍ അമേരിക്കയിലുള്ള (US) ഒരാള്‍ക്ക് അടുത്തിടെ സ്റ്റീക്ക് (Steaks) കഴിക്കാൻ ആഗ്രഹം തോന്നിയതു കൊണ്ട് ലഭിച്ചത് 100000 ഡോളര്‍ (ഏകദേശം 80 ലക്ഷം രൂപ) ആണ്.
നോര്‍ത്ത് കരോലിന സ്വദേശിയായ വില്യം ജോണ്‍സ് (William Jones) എന്ന കര്ഷകന് തനിക്ക് ഇഷ്ടപ്പെട്ട് സ്റ്റീക്ക് ഗ്രില്ലില്‍ പാകം ചെയ്യുന്നതിനായി പ്രൊപ്പെയ്ന്‍ ഗ്യാസ് വാങ്ങാന്‍ തൊട്ടടുത്തുള്ള പലചരക്ക് കടയില്‍ പോയപ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.
ജോണ്‍സിന് ആദ്യം എക്ട്രീം കാഷ് സ്ക്രാച്ച് കാര്‍ഡിലൂടെ 500 ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതിനാല്‍, ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കുന്നതിനായി അദ്ദേഹം 100 മില്യണ്‍ ഡോളറിന്റെ മെഗാ ക്യാഷ് ടിക്കറ്റ് വാങ്ങി.
അങ്ങനെ ഒരേ ദിവസം രണ്ട് തവണയാണ് ഇദ്ദേഹത്തിന് ലോട്ടറിയടിച്ചത്. ആകെ 100000 ഡോളർ സമ്മാനമായി ലഭിച്ചു. ഈ തുക തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തുന്നത് ഇതാദ്യമല്ല. സൗത്ത് കരോലിനയില്‍ നിന്നും സമാനമായ സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനിടെ വാങ്ങിയ ലോട്ടറി ടിക്കറ്റില്‍ ഒരാള്‍ക്ക് 2 മില്യണ്‍ ഡോളര്‍, അതായത് ഏകദേശം 15.5 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്.
ഇയാള്‍ക്ക് ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ആദ്യം പദ്ധതിയില്ലായിരുന്നു. എന്നാല്‍ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറില്‍ സ്ഥാപിച്ചിരിക്കുന്ന പവര്‍ബോള്‍ ടിക്കറ്റ് അദ്ദേഹം കാണുകയും അത് വാങ്ങുകയുമായിരുന്നു. ഒരു മില്യണായിരുന്നു ടിക്കറ്റിന്റെ സമ്മാനതുക. എന്നാല്‍ പവര്‍പ്ലേ ഓപ്ഷന് എക്സിക്യൂട്ട് ചെയ്യുന്നതിനായി അയാള്‍ ടിക്കറ്റിന് മേല്‍ അധികം ഡോളര്‍ നല്കി സമ്മാനത്തുക ഇരട്ടിയാക്കുകയായിരുന്നു.
ഇതിന് പുറമെ, 6000 ഡോളര്‍ ലോട്ടറി തുക വാങ്ങാന്‍ പോയ ഒരു മറ്റൊരു അമേരിക്കകാരന് 6,00,000 ഡോളര്‍ സമ്മാനം ലഭിച്ചതും വാര്‍ത്തയായിരുന്നു. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഇയാള്‍ ആദ്യം കരുതിയത് തനിക്ക് 6000 ഡോളര്‍ ലോട്ടറി അടിച്ചെന്നാണ്. എന്നാല്‍ സമ്മാനം വാങ്ങാന്‍ പോയപ്പോള്‍, 6,00,000 ഡോളറിന്റെ ജാക്ക്പോട്ട് ലഭിച്ചെന്ന വിവരമാണ് ഇയാളോട് ലോട്ടറി അധികൃതര്‍ പറഞ്ഞത്.
നേരത്തെ അമേരിക്കയിലെ ട്രക്ക് ഡ്രൈവര്‍ക്ക് ജാക്ക്പോട്ടിലൂടെ
ലോട്ടറി സമ്മാന തുകയായി ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു. ലോട്ടറിയിലൂടെ ലഭിച്ചത് 1.5 ലക്ഷം രൂപയാണെന്ന് കരുതി അത് വാങ്ങാന്‍ ചെന്ന അദ്ദേഹത്തിന് ഒരു മില്യണ്‍ ഡോളറാണ് ലഭിച്ചത്. മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48 കാരന് ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.