ശരവണ ഭവനിൽ ദോശ കഴിക്കാനെത്തിയപ്പോൾ സാമ്പാറിൽ കിട്ടിയത് ചത്ത പല്ലി; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച പങ്കജ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

News18 Malayalam | news18
Updated: August 5, 2020, 4:56 PM IST
ശരവണ ഭവനിൽ ദോശ കഴിക്കാനെത്തിയപ്പോൾ സാമ്പാറിൽ കിട്ടിയത് ചത്ത പല്ലി; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
News 18
  • News18
  • Last Updated: August 5, 2020, 4:56 PM IST
  • Share this:
ന്യൂഡൽഹി: ദോശയും സാമ്പാറും ഓർഡർ ചെയ്തിരുന്നവർ ഭക്ഷണം കിട്ടിയപ്പോൾ അമ്പരന്നു. സാമ്പാറിൽ നിന്ന് കിട്ടിയത് ചത്ത പല്ലിയെ. ഡൽഹിയിലെ പ്രശസ്തമായ ദക്ഷിണേന്ത്യൻ റസ്റ്റോറന്റ് ശരവണ ഭവനിലാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പങ്കജ് അഗർവാൾ എന്നയാൾ കൊണാട്ട് പ്ലേസിലെ ശരവണ ഭവനിലെത്തിയത്. തുടർന്ന് ദോശയും സാമ്പാറും ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ, സാമ്പാറിൽ നിന്ന് ചത്ത പല്ലിയെയാണ് കിട്ടിയത്. സ്പൂണിൽ ചത്ത പല്ലിയെ കോരിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പല്ലിയെ കണ്ടെത്തുന്നതിന് മുമ്പ് വിഭവത്തിൽ നിന്ന് ഇയാൾ കുറച്ച് കഴിച്ചതായും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

A dead lizard found in sambar at most popular restaurant saravana Bhavan, Connaught Place (CP), New Delhi pic.twitter.com/yAwqBX7PvDഅതേസമയം, വീഡിയോയിൽ പല്ലിയുടെ പകുതി ശരീരഭാഗം കാണാനില്ലെന്നും വ്യക്തമായി പറയുന്നത് കേൾക്കാം.
അതേസമയം, റസ്റ്റോറന്റിന്റെ പേര് വ്യക്തമാക്കുന്ന വിധത്തിൽ മെനുവിന്റെ ഫോട്ടോ എടുക്കാൻ നിർദ്ദേശിക്കുന്നതും കേൾക്കാം. ചത്ത പല്ലിയുടെ കാണാതായ പകുതി പങ്കജ് കഴിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല.

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച പങ്കജ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
Published by: Joys Joy
First published: August 5, 2020, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading