• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAN GOT HIS WIFE MARRIED OFF TO HER BOYFRIEND IN A RARE INCIDENT MM

രണ്ട് മക്കളുളള ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകി ഭർത്താവ്, സിനിമാക്കഥയെ വെല്ലുന്ന സംഭവം

ഭാര്യയുടെ വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ഭർത്താവ് വിതുമ്പുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിന്ദി സിനിമയായ 'ഹം ദിൽ ദേ ചുക്കേ സനം' കണ്ടവരൊക്കെ അജയ് ദേവ്ഗൺ അവതിരിപ്പിച്ച കാഥാപാത്രം യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് വിശ്വിസിച്ചവരായിരിക്കാം. എന്നാൽ സ്വന്തം ഭാര്യയെ കാമുകന് കല്യാണം കഴിപ്പിച്ച് നൽകുക എന്നത് ഒരിക്കലും നടക്കില്ലെന്ന് കരുതിയവർക്ക് തെറ്റി. സിനിമ ഇറങ്ങി 22 വർഷങ്ങൾക്ക് ശേഷം ബീഹാറിലെ ഭഗൽപൂർ ജില്ലയിലുളള്ള സുൽത്താൻഗഞ്ച് നഗരത്തിൽ നിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് കാമുകനുമൊത്തുള്ള ഭാര്യയുടെ വിവാഹം നടത്തിക്കൊടുക്കുന്നത്.

    ഖഗരിയ ജില്ലയിൽ നിന്നുള്ള സപ്ന കുമാരിയുടെയും സുൽത്താൻ ഗഞ്ചിൽ നിന്നുള്ള ഉത്തം മണ്ഡലിന്റെയും വിവാഹം 2014 ലാണ് നടന്നത്. ജീവിതം മുന്നോട്ട് പോകുന്നതിനിടെ തന്നേക്കാൾ പ്രായം കുറഞ്ഞ രാജ് കുമാറിനെ സ്വപ്ന പരിചയപ്പെട്ടു. ഭർത്താവ് ഉത്തം മണ്ഡലിന്റെ ബന്ധുവായിരുന്നു രാജ് കുമാർ. പതിയേ പരിചയം പ്രണയമായി വളർന്നു. ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് രണ്ട് പേരും തമ്മിലുള്ള രഹസ്യ ബന്ധം ഭർത്താവ് അറിഞ്ഞത്. തന്റെ രണ്ടു മക്കളുടെ അമ്മയായ സ്വപ്നയുടെ പ്രവർത്തിയിൽ ഭർത്താവ് രോഷാകുലനായിരുന്നു. മക്കളെ കരുതി സ്വപ്നയുടെ മാതാപിതാക്കളും, ഭർതൃവീട്ടുകാരും ബന്ധത്തിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.

    കാമുകനായ രാജ് കുമാറും സ്വപ്നയെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ബന്ധത്തിൽ വിള്ളൽ വന്നതോടെ സ്വപ്നയും ഉത്തം മണ്ഡലും തമ്മിലുള്ള കലഹവും വീട്ടിൽ പതിവായി. ക്രമേണ സപ്നയുടെ ബന്ധത്തിന് സമ്മതം മൂളിയ ഭർത്താവ് രാജ് കുമാറുമായി കല്ല്യാണം നടത്തി നൽകാനും തയ്യാറെടുക്കുകയായിരുന്നു.



    അടുത്തുള്ള ദുർഗ്ഗാ ക്ഷേത്രത്തിൽ ഭാര്യയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഭർത്താവ് ചെയ്തു നൽകി. അദ്ദേഹത്തിന്റെയും സ്വപ്നയുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഭാര്യക്ക് മികച്ച വിവാഹ ജീവിതവും ഉത്തം മണ്ഡൽ ആശംസിച്ചു. അതേസമയം ഭാര്യയുടെ വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ഭർത്താവ് വിതുമ്പുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

    അപൂർവ്വമായ വിവാഹ ചടങ്ങ് കാണാൻ സമീപ പ്രദേശത്തെ ധാരാളം ആളുകളും ക്ഷേത്രത്തിൽ കൂടിയിരുന്നു. രണ്ട് മക്കളെയും ഏറ്റെടുക്കാൻ സ്വപ്ന തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും നിലവിൽ പിതാവിന്റെ സംരക്ഷണയിൽ ആണ് കഴിയുന്നത്.

    ഭർത്താവിന് കാമുകിയെ വിവാഹം കഴിക്കാനായി ഭാര്യ വിവാഹമോചനം നേടിയ സംഭവം അടുത്തിടെ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു ഭാര്യയുടെ തീരുമാനം. ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിവാക്കാതെ കാമുകിയെ കല്ല്യാണം കഴിക്കാനായിരുന്നു ഭർത്താവിന്റെ ആലോചന. എന്നാൽ ഇത് നിയമപരമായി സാധ്യമല്ലെന്ന് കണ്ടാണ് ആദ്യ ഭാര്യ വിവാഹമോചനം നേടിയത്. വാർത്താ ഏജൻസിയായ എഎൻഐ യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ യുവതിയെ പിന്തുണച്ച് ഭർത്താവിനെ വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

    Keywords: Lover, Husband, Wife Marriage, Bihar, ഭാര്യയുടെ വിവാഹം, കാമുകൻ, ഭർത്താവ്, സ്വപ്ന, ഉത്തം മണ്ഡൽ
    Published by:user_57
    First published:
    )}