• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAN HAD A CLOSE SHAVE WHEN A HUGE TREE TRUNK HAD FALLEN OVER HIS CAR MM

ഇടിമിന്നലേറ്റ് കടപുഴകിയ മരം ഓടിക്കൊണ്ടിരുന്ന കാറിലേക്ക് വീണു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Man had a close shave when a huge tree trunk had fallen over his car | മരത്തിന്റെ പടുകൂറ്റൻ ശാഖ കാറിന്റെ മുൻവശത്തും മുകളിലേക്കുമായാണ് വീണത്

കാറിനു മുകളിൽ പതിച്ച കൂറ്റൻ മരച്ചില്ല

കാറിനു മുകളിൽ പതിച്ച കൂറ്റൻ മരച്ചില്ല

  • Share this:
    മഴ, കാറ്റ്, ഇടിമിന്നൽ! ആഹാ അന്തസ് എന്ന് പറയാൻ വരട്ടെ, തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു ഭാഗ്യവാനെ പരിചയപ്പെടാം. അമേരിക്കയിലെ അലബാമയിലാണ് സംഭവം. നല്ല കാറ്റും മഴയുമുള്ള സമയത്ത് കാറോടിച്ചു പോവുകയായിരുന്നു ഹെൻറി ചെറാമി എന്ന 37 കാരൻ. പെട്ടന്നാണ് ഇടിമിന്നലേറ്റ് തകർന്ന് ഒരു കൂറ്റൻ മരച്ചില്ല ഹെൻറി ഓടിച്ചിരുന്ന കാറിന്റെ മുകളിലേക്ക് വീണത്. എന്നാൽ തികച്ചും അത്ഭുതകരമായി ഹെൻറി രക്ഷപ്പെട്ടു.

    റിപ്പോർട്ടുകൾ അനുസരിച്ച്, കാറ്റും മഴയും കൂടുകയാണോ എന്നറിയാൻ ഹെൻറി തന്റെ കാറിന്റെ സൺ റൂഫിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് അപകടം നടന്നത്.

    പെട്ടന്നാണ് തന്റെ വാഹനത്തിലേക്ക് ഒരു വലിയ പ്രഹരം പോലെ എന്തോ ഒന്ന് സംഭവിക്കുന്നത്, അത് എന്താണെന്ന് മനസിലാക്കും മുന്നേ തന്നെ തന്റെ കാറിന്റെ മുകൾ ഭാഗം പൂർണ്ണമായും തകർന്നു.

    മരത്തിന്റെ പടുകൂറ്റൻ ശാഖ കാറിന്റെ മുൻവശത്തും മുകളിലേക്കുമായാണ് വീണത്. ഇവിടെയാണ് ഹെൻറിയെ ഭാഗ്യം തുണച്ചത്. ഏതോ ഒരു കാരണത്താൽ സൺ റൂഫിലൂടെ പുറത്തേക്ക് നോക്കാൻ തോന്നിയതിനാൽ മരത്തിന്റെ അടിയിൽപ്പെടാതെ രക്ഷപ്പെട്ടു. ഒരു നിമിഷം മുമ്പേ ഹെൻറി സീറ്റിൽ നിന്നും മാറിയിരുന്നില്ലെങ്കിൽ തീർത്തും ദാരുണമാകുമായിരുന്നു അവസ്ഥ.

    "കാർ ഓടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മിന്നൽപ്പിണർ ആകാശത്തിൽ നിന്ന് പാഞ്ഞ് ഒരു മരത്തിൽ വന്ന് പതിക്കുന്നത് ഞാൻ കണ്ടു. ആ മരത്തിൽ ഇടിമിന്നൽ പതിച്ചോ എന്നറിയാൻ ഞാൻ സൺ റൂഫിലൂടെ നോക്കി. പിന്നീട് എന്റെ ശരീരത്തിന്റെ പകുതി സൺറൂഫിന് പുറത്താണ്.

    ഞാൻ നോക്കുമ്പോൾ കാറിന്റെ മുകളിൽ ഭീമാകാരമായ ഒരു മരച്ചില്ലയാണ്. എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് അത് വന്ന് കാറിലേക്ക് വീണത്.” ഹെൻറി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



    സംഭവത്തിൽ ഹെൻറി ആദ്യം ഒന്ന് സ്തംഭിച്ചുപോയെങ്കിലും, പിന്നീട് ഓർക്കുമ്പോൾ ചിരിക്കുകയാണ്.

    കുറേ നാളുകൾക്ക് മുൻപ്, കാർ ഓടിച്ചു കൊണ്ടു പോയപ്പോൾ, ഒരു വൈദ്യുത ലൈനിൽ തീ പിടുത്തമുണ്ടായതിനേക്കുറിച്ചും ഹെൻറി പറഞ്ഞു. അന്നും ഭാഗ്യം തന്റെ കൂടെയായിരുന്നുവെന്നും താൻ ഒടിച്ചിരുന്ന കാറിൻ്റെ കുറച്ച് ദൂരം പുറകിലായിരുന്നു ആ സംഭവം നടന്നതെന്നും ഹെൻറി പറഞ്ഞു.

    "അന്നത്തെ സംഭത്തിൽ, ഒരു സ്ഫോടനം ഉണ്ടാവുകയും ചുറ്റിലുമുള്ള എല്ലാം കത്തിയമരുകയും ചെയ്തു. ഞാൻ ആ ശബ്ദം കേട്ടിരുന്നു, സ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ഞാൻ സഹായത്തിനായി അലറിക്കരഞ്ഞു. പെട്ടന്നൊന്നും മരിക്കാൻ എനിക്ക് ആഗ്രഹമില്ല," ഹെൻറി പറഞ്ഞു.

    സമീപത്തുണ്ടായിരുന്ന തോട്ടം തൊഴിലാളികളാണ് ഹെൻറിയുടെ കാർ കണ്ടെത്തിയത്. അവരുതന്നെയാണ് സഹായത്തിനായി 911 എന്ന എമർജെൻസി നമ്പറിൽ വിളിച്ചത്.

    ഹെൻറിക്ക് ചെറിയ മുറിവുകൾ മാത്രമേ പരിക്കുകൾ ആയി ഉണ്ടായിരുന്നുള്ളൂ, ഒരു ആംബുലൻസിൻ്റെ ആവശ്യം പോലുമില്ലാതെയാണ് ഹെൻറിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ശ്രദ്ധേയമാണ്.

    Keywords: Car, Accident, Luck, rain, lightning, thunder, കാർ, അപകടം, ഭാഗ്യം, മിന്നൽ, ഇടി
    Published by:user_57
    First published:
    )}