Viral Video | അഞ്ചാം നിലയില്‍നിന്ന് പിഞ്ചുകുഞ്ഞ് താഴേക്ക്; ഓടിയെത്തി സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
Viral Video | അഞ്ചാം നിലയില്‍നിന്ന് പിഞ്ചുകുഞ്ഞ് താഴേക്ക്; ഓടിയെത്തി സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
ഒരു നിമിഷം പോലും പാഴാക്കാതെ ഷെൻ പാഞ്ഞെത്തി കുട്ടി താഴെ വീഴും മുൻപ് തന്നെ കൈയിലൊതുക്കി.
Last Updated :
Share this:
ബെയ്ജിങ്: അഞ്ചു നിലകെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ഷെന്‍ ഡോങ് എന്ന 31-കാരനാണ് പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംഭവ നടന്ന തെരുവിന് എതിർവശത്ത് ബാങ്കിലാണ് ഷെൻ ഡോങ് ജോലി ചെയ്യുന്നത്. കാര്‍ പാർക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഷെൻ ഡോങ് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് രണ്ടര വയസ്സുള്ള ഒരു കൊച്ചുകുട്ടി താഴേക്ക് വീഴുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഷെൻ പാഞ്ഞെത്തി കുട്ടി താഴെ വീഴും മുൻപ് തന്നെ കൈയിലൊതുക്കി.
ഷെൻ ഡോങ്ങിനൊപ്പം കുട്ടിയെ രക്ഷിക്കാൻ പാഞ്ഞെത്തിയ ഒരു യുവതിയെയും ദൃശ്യത്തിൽ കാണാം. 'ദേശീയ സൂപ്പർ താരം' എന്നാണ് ഷെൻ ഡോങ്ങിനെ വിശേഷിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഹീറോയ്ക്ക് അഭിനന്ദന പ്രവാഹമാണ് എത്തുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.