വിവാഹ വാർഷിക സമ്മാനമായ സ്വർണമാല ഭർത്താവ് ഒളിപ്പിച്ചത് അടുക്കളയിൽ; ഭാര്യ അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ്

അടുക്കളയിൽ എന്നും കയറുമെങ്കിലും എയർ ഫ്രയർ മാത്രം ഭാര്യ തുറന്നില്ല.

News18 Malayalam | news18-malayalam
Updated: August 15, 2020, 10:32 AM IST
വിവാഹ വാർഷിക സമ്മാനമായ സ്വർണമാല ഭർത്താവ് ഒളിപ്പിച്ചത് അടുക്കളയിൽ; ഭാര്യ അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ്
(Image credit: Facebook/ Aien Suraya)
  • Share this:
ജന്മദിനത്തിനും വിവാഹ വാർഷികത്തിനും പരസ്പരം സർപ്രൈസ് നൽകാൻ ഭാര്യാഭർത്താക്കന്മാരുടെ മത്സരമാണ് നടക്കുന്നത്. അത്തരത്തിൽ ഒരു സർപ്രൈസിനെ കുറിച്ചാണ് പറയുന്നത്.

മലേഷ്യയിലെ ഒരു ചെറുപ്പക്കാരൻ വിവാഹ വാർഷികത്തിന് ഭാര്യക്ക് സർപ്രൈസ് നൽകാൻ രണ്ട് മാസം മുമ്പ് തുടങ്ങിയ കാത്തിരിപ്പായിരുന്നു. വാർഷികം കഴിഞ്ഞിട്ടും ഭർത്താവിന്റെ സർപ്രൈസ് സമ്മാനത്തെ കുറിച്ച് ഭാര്യ അറിഞ്ഞതുപോലുമില്ല.

ഇസാത് ഹാഫിസ് എന്നയാളാണ് വിവാഹ വാർഷികത്തിന് ഭാര്യയെ ഞെട്ടിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഭാര്യയ്ക്കായി രണ്ടു മാസം മുമ്പ് ഒരു സ്വർണമാല വാങ്ങി. ഇക്കാര്യം ഭാര്യയെ അറിയിച്ചതുമില്ല. അടുക്കളിയിലെ എയർ ഫ്രയറിൽ മാല ഒളിപ്പിച്ചു വെച്ചു. ഭാര്യ എയർ ഫ്രയർ തുറക്കുമ്പോൾ മാല കണ്ട് അമ്പരക്കുമെന്നായിരുന്നു ഹാഫിസിന്റെ കണക്കുകൂട്ടൽ.

എന്നാൽ ആ കാത്തിരിപ്പ് രണ്ട് മാസം നീണ്ടു. അടുക്കളയിൽ എന്നും കയറുമെങ്കിലും എയർ ഫ്രയർ മാത്രം ഭാര്യ തുറന്നില്ല. കഴിഞ്ഞ ദിവസമാണ് അവിചാരിതമായി ഭാര്യ ഐയിൻ സുരയ്യ എയർഫ്രയർ തുറക്കുന്നത്. മാല കണ്ട് ഹാഫിസിന്റെ കണക്കുകൂട്ടൽ പോലെ അമ്പരന്ന ഐയിൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു.

അപ്പോൾ മാത്രമാണ് രണ്ട് മാസമായി താൻ കാത്തുവെച്ച സർപ്രൈസിന്റെ കാര്യം ഹാഫിസ് പറയുന്നത്. ഐയിൻ തന്നെ ഫോട്ടോ അടക്കം ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.

ഫോട്ടോ കണ്ട് നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. രസകരമായ കമന്റുകളും അക്കൂട്ടത്തിലുണ്ട്. രണ്ട് മാസമായി ഐയിൻ അടുക്കളയിൽ കയറിയില്ലേ എന്നാണ് ഒരു കമന്റ്.
Published by: Naseeba TC
First published: August 15, 2020, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading