നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മകള്‍ കളിച്ചത് കൂറ്റന്‍ ചിലന്തിയ്‌ക്കൊപ്പം; പേടിച്ചരണ്ട പിതാവ് കുഞ്ഞിനെയും എടുത്ത് ഓടി; വീഡിയോ

  മകള്‍ കളിച്ചത് കൂറ്റന്‍ ചിലന്തിയ്‌ക്കൊപ്പം; പേടിച്ചരണ്ട പിതാവ് കുഞ്ഞിനെയും എടുത്ത് ഓടി; വീഡിയോ

  മകള്‍ കളിക്കുന്നത് കൂറ്റന്‍ ചിലന്തിയായ ടരാന്റുലയ്ക്ക് ഒപ്പമാണെന്ന് മനസ്സിലാക്കിയ ഡേവിഡ് കുഞ്ഞിനേയും എടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം

  • Share this:
   18 മാസം പ്രായമുള്ള തന്റെ മകള്‍ ഒരു കൂറ്റന്‍ ചിലന്തിയുമായി കളിക്കുന്നത് കണ്ട് പേടിച്ചരണ്ട അച്ഛന്‍ കുഞ്ഞിനേയും എടുത്ത് ഓടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

   യുഎസ്സിലെ അരിസോണയിലെ ട്യൂസണില്‍ നിന്നുള്ള ഡേവിഡ് ലേമാനാണ് ചിലന്തി ശ്രദ്ധയില്‍ പെട്ടപ്പോള്‍ മകളെ എടുത്തു കൊണ്ടോടിയത്. 36 -കാരനായ ഡേവിഡ് കുടുംബത്തോടൊപ്പം സ്വിമിങ് പൂളിനരികില്‍ വിശ്രമിക്കുമ്പോളാണ് ഉപേക്ഷിക്കപ്പെട്ട ഒരു ടിന്നില്‍ കണ്ടെത്തിയ കൂറ്റന്‍ ചിലന്തിയുമായി മകള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഡേവിഡ് തന്റെ മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ 'ബഗ്! ബഗ്!' എന്നാണ് അവള്‍ ആവേശത്തോടെ മറുപടി നല്‍കുന്നത്. എന്നാല്‍ മകള്‍ കളിക്കുന്നത് കൂറ്റന്‍ ചിലന്തിയായ ടരാന്റുലയ്ക്ക് ഒപ്പമാണെന്ന് മനസ്സിലാക്കിയ ഡേവിഡ് കുഞ്ഞിനേയും എടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം.

   ദേഹം നിറയെ രോമങ്ങളുള്ള, അസാധാരണ വലിപ്പത്തിലുള്ള ഒരു എട്ടുകാലിയാണ് ടരാന്റുല. സാധാരണയായി ഉപദ്രവകാരിയല്ലെങ്കിലും, ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അക്രമകാരിയാണ് ടരാന്റുല.   മകളുടെ കയ്യില്‍ ടരാന്റുലയെ കണ്ട അഡേവിഡ് മകളുടെ കൈയില്‍ നിന്ന് കാന്‍ തട്ടിത്തെറിപ്പിക്കുമ്പോള്‍ മകള്‍ പുല്‍ത്തകിടിയിലേയ്ക്ക് വീഴുകയാണ് ഉണ്ടാവുന്നത്. അദ്ദേഹം അപ്പോള്‍ തന്നെ കുഞ്ഞിനെ എടുത്ത് മറുവശത്തേക്ക് ഓടുന്നു. പിന്നീട് അദ്ദേഹം അവളെ സമാധാനിപ്പിക്കുന്നതും കാണാം.

   എല്ലാം ഒന്ന് ശാന്തമായപ്പോള്‍, ഞങ്ങള്‍ ചിലന്തിയെ പിടികൂടി പരിശോധിക്കുകയും തുടര്‍ന്ന് അതിനെ പുറത്ത് കൊണ്ടുപോയി വിടുകയും ചെയ്‌തെന്ന് ഡേവിഡ് പറയുന്നു.
   Published by:Karthika M
   First published:
   )}