നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ ലൈംഗികാവയവത്തിൽ ലോഹ വളയം കടത്തി; യുവാവ് ആശുപത്രിയിൽ

    കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ ലൈംഗികാവയവത്തിൽ ലോഹ വളയം കടത്തി; യുവാവ് ആശുപത്രിയിൽ

    വളയത്തിന് 3 സെന്റീമീറ്റർ വ്യാസവും 1.5 സെന്റീമീറ്റർ കട്ടിയുമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

    • Share this:
      ബാങ്കോക്: കാമുകിയെ ഇംപ്രസ് ചെയ്യാൻ കടന്ന കൈ പ്രയോഗിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വാലന്റൈൻസ് ദിനത്തിലാണ് യുവാവിന് ദുരനുഭവമുണ്ടായത്.

      കാമുകിക്ക് തന്നോട് കൂടുതൽ മതിപ്പുണ്ടാക്കാൻ വേണ്ടി ലൈംഗികാവയവത്തിൽ ലോഹ വളയം കടത്താൻ ശ്രമിച്ചതാണ് യുവാവിന് തിരിച്ചടിയായത്. തായ് ലന്റിലെ ബാങ്കോക് സ്വദേശിയാണ് യുവാവ്. ലൈംഗികാവയവത്തിന് കൂടുതൽ വലുപ്പം തോന്നിപ്പിക്കാൻ വേണ്ടിയാണ് ഇയാൾ ലോഹ വളയം കടത്തിയത്.

      ബേബി ഓയിൽ ഉപയോഗിച്ചാണ് ഇയാൾ വളയം അവയവത്തിലേക്ക് കടത്തിയത്. എന്നാൽ, ലൈംഗികാവയവത്തിൽ കടത്തിയ വളയം ഊരാൻ കഴിയാതായതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടാതെ കടുത്ത വേദനയും അനുഭവപ്പെട്ടു.

      വളയം ഊരാൻ പറ്റാതായതോടെ " ലിംഗം മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഭയപ്പെട്ടതായി യുവാവ് പറയുന്നു. ലോഹ വളയം കടത്തിയതോടെ അവയവം വല്ലാതെ വീർത്തു വന്നതായും യുവാവിനെ ഉദ്ധരിച്ച് ഡെയ് ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

      കാര്യം കൈവിട്ടു പോയതോടെ യുവാവ് തന്നെയാണ് അടിയന്തര സർവീസിലേക്ക് ഫോൺ ചെയ്തത്. ഇതോടെ മെഡിക്കൽ സംഘം ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു. യുവാവിന്റെ അവസ്ഥ കണ്ട സംഘം ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

      ആശുപത്രിയിലെത്തി മെറ്റൽ കട്ടർ ഉപയോഗിച്ചാണ് ലിംഗത്തിൽ നിന്നും വളയം നീക്കം ചെയ്തത്. ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് വളയം നീക്കം ചെയ്തത്. ഈ സമയത്തെല്ലാം യുവാവ് വേദനകൊണ്ട് നിലവിളിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
      You may also like:കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി; സ്വാതന്ത്ര്യത്തിന് ശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ വനിതയായി ഷബ്‌നത്ത്

      വളയത്തിന് 3 സെന്റീമീറ്റർ വ്യാസവും 1.5 സെന്റീമീറ്റർ കട്ടിയുമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ലൈംഗികാവയവത്തിന് പരിക്ക് പറ്റാതിരിക്കാൻ ഏറെ ശ്രമകരമായാണ് ഡോക്ടർമാർ ഓപ്പറേഷൻ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ആരോഗ്യത്തോടെ ഇരിക്കുന്നതായും ഡോക്ടർമാർ അറിയിച്ചു.

      ഏതാനും ദിവസത്തെ വിശ്രമവും ആന്റിബയോടിക്സും നീര് കുറയാൻ ഒരു ക്രീമും നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. കരിയറിൽ നേരിട്ട ഏറ്റവും വിചിത്രമായ സംഭവമെന്നാണ് സർജറിക്ക് ശേഷം ഡോക്ടർമാരുടെ പ്രതികരണം.

      You may also like:അബദ്ധം പിണഞ്ഞ മുതല വിഴുങ്ങിയത് ഷൂ; ഒടുവിൽ ഷൂ പുറത്തെടുക്കാൻ സർജറി

      സാധാരണഗതിയിൽ വിരലിൽ മോതിരം കുടുങ്ങിയെന്ന കേസുമായാണ് പലരും ആശുപത്രിയിൽ എത്താറ്. എന്നാൽ മോതിരം പോലുള്ള വളയത്തിൽ ലിംഗം കുടുങ്ങിയെന്ന് കണ്ടതോടെ തങ്ങൾ അത്ഭുതപ്പെട്ടതായും അവർ പറയുന്നു.

      വിരലിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്യാനുപയോഗിക്കുന്ന ഉപകരണം തന്നെയാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. വളയം നീക്കുന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ടായിരുന്നില്ലെങ്കിലും യുവാവിന് അനുഭവിക്കേണ്ടി വരുന്ന വേദനയെ കുറിച്ചാണ് തങ്ങൾ ആലോചിച്ചതെന്നും ഡോക്ടർമാർ.

      ലൈംഗികാവയവത്തിൽ വളയം കടത്തിയത് യുവാവിന് ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ എല്ലാം ശരിയാകുമെന്നാണ് ഇയാളെ സമാധാനിപ്പിച്ചിരിക്കുന്നത്.

      എന്തായാലും പ്രണയദിനത്തിൽ കാമുകിക്ക് സർപ്രൈസ് നൽകാനായി ചെയ്ത് കടുംകൈ കാരണം ആ ദിവസം മുഴുവൻ ആശുപത്രിയിൽ ചിലവഴിക്കാനായിരുന്നു യുവാവിന്റെ വിധി.
      Published by:Naseeba TC
      First published:
      )}