നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Cat | ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കണം; ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍

  Cat | ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കണം; ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍

  പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പ് ചടങ്ങാണ് ആഘോഷപൂര്‍വം നടത്തിയത്.

  • Share this:
   കോയമ്പത്തൂര്‍: ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ വേണ്ടിയാണ് വളകാപ്പ് ചടങ്ങ് നടത്തിയത്. സായിബാബ കോളനി വെങ്കിട്ടപുരത്തെ ഉമാമഹേശ്വര്‍, ശുഭ മഹേശ്വര്‍ ദമ്പതികളാണ് ഗര്‍ഭിണി പൂച്ചകള്‍ക്കായി വളകാപ്പ് ചടങ്ങ് നടത്തിയത്.

   പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പ് ചടങ്ങാണ് ആഘോഷപൂര്‍വം നടത്തിയത്. ഐരിഷിന് 14 മാസവും ഷീരയ്ക്ക് ഒന്‍പത് മാസവുമാണ് പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗര്‍ഭിണികളാണ്. 71 ദിവസത്തോളമാണ് ഗര്‍ഭകാലം.

   Also Read-Viral Video | തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോ

   ഗര്‍ഭിണികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കനായി നടത്തുന്ന ചടങ്ങില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോഷകാഹാരങ്ങള്‍ നല്‍കി വളയണിയിക്കും. ഇതുപോലെ പൂച്ചകളെ അലങ്കരിച്ച് മധുരം നല്‍കി വളയണിയിച്ചായിരുന്നു ചടങ്ങ് നടത്തിയത്.

   Also Read-ചെന്നൈയിലെ പെരുമഴയിൽ മൂന്നു ആംബുലൻസുകൾക്ക് വഴിതെളിച്ചയാൾക്കു അഭിനന്ദന പ്രവാഹം

   കോഴിയിറച്ചിയും മീനും പാലും ഉണക്കിയ പഴങ്ങളുമാണ് പൂച്ചകള്‍ക്ക് നല്‍കിയത്. വെറ്റിനറി ഡോക്ടര്‍ വേണുഗോപാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പോലെ വളര്‍ത്തുന്നത് കൊണ്ടാണ് പൂച്ചകള്‍ക്ക് വളകാപ്പ് ചടങ്ങ് നടത്തയതെന്ന് ദമ്പതികള്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}