• HOME
 • »
 • NEWS
 • »
 • buzz
 • »
 • അമേരിക്കയിലും നടുറോഡില്‍ വാഴ; റോഡിലെ കുണ്ടും കുഴിയും കണ്ട് പ്രതിഷേധിച്ച ഫ്‌ളോറിഡക്കാരൻ മലയാളിയാണോ?

അമേരിക്കയിലും നടുറോഡില്‍ വാഴ; റോഡിലെ കുണ്ടും കുഴിയും കണ്ട് പ്രതിഷേധിച്ച ഫ്‌ളോറിഡക്കാരൻ മലയാളിയാണോ?

താൻ വാഴ നട്ടത് അധികൃതരുടെ ശ്രദ്ധ ലഭിക്കാനും റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുമാണെന്ന് ടെലിവിഷൻ സ്റ്റേഷനായ ഡബ്ല്യുബിബിഎച്ചിനോട് റെയ്മണ്ട് പറഞ്ഞു.

 • Share this:
  നടുറോഡിൽ വാഴ നട്ടാൽ മലയാളിക്ക് മനസ്സിലാവും റോഡിന്റെ ശോചനീയ അവസ്ഥയിൽ നാട്ടുകാരുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതാണെന്ന്. എന്നാൽ ഈ 'കലാപരിപാടി' നമ്മുടെ മാത്രം കുത്തകയാണെന്ന് കരുതേണ്ട, അമേരിക്കയിലും ഉണ്ട് ഇത്തരം പ്രതിഷേധങ്ങൾ. ഫ്‌ളോറിഡയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു സ്വദേശി, റോഡിന്റെ പരിതാപകരമായ അവസ്ഥയിൽ സഹികെട്ട് നടുറോഡിലെ കുഴിയിൽ ഒരു വാഴ അങ്ങ് നട്ടു. കൂട്ടത്തിൽ അതുവഴി പോകുന്ന യാത്രക്കാർക്ക് ഇതിനെപ്പറ്റി ഒരു അറിയിപ്പും നൽകി.

  കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ബ്രയാൻ റെയ്മണ്ട് എന്ന വ്യക്തിയായിരുന്നു സൗത്ത് ഫോർട്ട് മിയേഴ്സിലെ യുഎസ് 41 എന്ന പ്രദേശത്തെ ഹോണ്ട ഡ്രൈവ് എന്ന തെരുവിലെ റോഡിൽ വാഴ നട്ടത്. ദ പ്രോഗ്രസ് ആൻഡ് പ്രൈഡ് ഫിറ്റ്‌നസ് ഗ്രൂപ്പ് ഉടമയായ റെയ്മണ്ട്, റോഡിലെ കുഴികളിൽ പലതവണ സിമന്റ് നിറച്ചെങ്കിലും അത് വീണ്ടും പൊട്ടിപ്പോവുകയായിരുന്നു. തുടർന്നായിരുന്നു റെയ്മണ്ട് റോഡിൽ ഒരു വാഴ നടാമെന്ന ആശയത്തിലെത്തിയത്.

  ഹോണ്ട ഡ്രൈവ് ഒരു സ്വകാര്യ തെരുവാണെന്ന് റെയ്മണ്ട് പറയുന്നു. അതിനാൽ കൗണ്ടി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അത് പരിപാലിക്കേണ്ടത് ബിസിനസ്സ് ഉടമകളുടെ ഉത്തരവാദിത്തമാണ്. താൻ വാഴ നട്ടത് അധികൃതരുടെ ശ്രദ്ധ ലഭിക്കാനും റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുമാണെന്ന് ടെലിവിഷൻ സ്റ്റേഷനായ ഡബ്ല്യുബിബിഎച്ചിനോട് റെയ്മണ്ട് പറഞ്ഞു. വാഹനമോടിച്ച് എത്തുന്ന ആർക്കും കുഴിയിൽ വീണ് പരിക്കില്ലെന്ന് ഉറപ്പുവരുത്താൻ അവിടെ വ്യക്തമായ എന്തെങ്കിലും സ്ഥാപിക്കേണ്ടതുണ്ടെന്നും'' അദ്ദേഹം പറഞ്ഞു.
  തെരുവിലെ പ്രശ്‌നങ്ങൾ റെക്കോർഡ് ചെയ്ത തന്റെ സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങളിൽ ആ കുഴി നിരവധി കാറുകൾക്ക് നാശമുണ്ടാക്കുന്നതായും വെള്ളക്കെട്ടിൽ ചവറുകൾ ഒഴുകിയെത്തി നിറയുന്നതും കണ്ടു. ആ കുഴിയിൽ വാഴ നടുന്നതായിരുന്നു എന്തുകൊണ്ടും ഭേദമെന്ന് റെയ്മണ്ട് പറയുന്നത്.

  Also read - വിമാനത്തിൽ പുകവലി പാടില്ല; പിന്നെന്തിന് ആഷ്ട്രേ? വൈറലായി ഫ്ലൈറ്റ് അറ്റൻഡറുടെ വീഡിയോ

  ഈ റോഡിനടുത്തുള്ള ഒരു ബിസിനസ്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്‌കോട്ട് ഷെയ്ൻ പറയുന്നത്, ''എനിക്ക് ഈ പ്രതിഷേധം ഇഷ്ടമായി.  ഇവിടെയുള്ള മറ്റ് കുഴികളുടെ സ്ഥാനത്ത് കൂടുതൽ വാഴകൾ വയ്ക്കക്കണം. ഇത് എല്ലാവർക്കും ഒരു മികച്ച സന്ദേശമാണ് നൽകുന്നതെന്നും '' അദ്ദേഹം പറഞ്ഞു.

  Also read- വിൻസ്റ്റൺ ചർച്ചിലിന്റെ 1929 ലെ കത്ത് ലേലത്തിന്; വിൽക്കുന്നത് രാഷ്ട്രീയം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് വെളിപ്പെടുത്തിയ കത്ത്

  തെരുവിന്റെ തൊട്ടടുത്തുള്ള കേപ് കോറലിൽ താമസിക്കുന്ന ചാർലി ലോപ്പസ് പറഞ്ഞത്, ഒരുപാട് കാറുകൾ അറിയാതെ കുഴിയിൽ വീഴുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇത് ഒരു വലിയ ആശങ്കയായിരുന്നുവെന്നുമാണ്. ''ഈ കുഴി നിങ്ങളുടെ കാറിന്റെ ടയറും റിമ്മും നശിപ്പിക്കു. ഇത് ഒരു ദിവസം തന്നെ കുഴപ്പത്തിലാക്കുമെന്നും'' അദ്ദേഹം വ്യക്തമാക്കി.
  നടുറോഡിൽ വാഴ നട്ടത് ചില യാത്രക്കാർ അവിശ്വസനീയമായാണ് കാണുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
  Published by:Naveen
  First published: