HOME » NEWS » Buzz » MAN IN MALAYSIA DRESSES UP IN DINOSAUR SUIT TO GET VACCINATED NAV

വാക്സിൻ കേന്ദ്രത്തിലെത്തിയത് ദിനോസർ വേഷത്തിൽ; വൈറലായി യുവാവിന്റെ ചിത്രങ്ങൾ

മലേഷ്യൻ സംസ്ഥാനമായ സരാവാക്ക് സ്വദേശിയായ കെന്നി സിയ ആണ് ടി-റെക്സ് സ്യൂട്ട് ധരിച്ച തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

News18 Malayalam | news18-malayalam
Updated: July 15, 2021, 9:57 PM IST
വാക്സിൻ കേന്ദ്രത്തിലെത്തിയത് ദിനോസർ വേഷത്തിൽ; വൈറലായി യുവാവിന്റെ ചിത്രങ്ങൾ
Credits: BCCK | Twitter
  • Share this:
ലോകത്തുടനീളം കോവിഡ് വാക്സിൻ വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പകരാതിരിക്കാൻ വാക്സിൻ സെന്ററുകളിൽ മാസ്ക്കുകളും സാനിറ്റൈസറും മറ്റും നിർബന്ധമാണ്. എന്നാൽ മലേഷ്യയിൽ ഒരു യുവാവ് വാക്സിൻ എടുക്കാൻ മാസ്ക്കിന് പകരം ദിനോസറിന്റെ രൂപത്തിൽ വേഷം മാറിയാണ് എത്തിയത്.

പ്രത്യേക ടി-റെക്സ് ദിനോസർ സ്യൂട്ടിലെത്തിയയാളെ കണ്ട് പലരും അന്തംവിട്ടു നിന്നു. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കൃത്യമായി പാലിച്ച് വാക്സിൻ കേന്ദ്രത്തിൽ എത്തിയ ദിനോസറിനെ കണ്ട് ഉദ്യോഗസ്ഥർക്കും ചിരിയടക്കാനായില്ല.

മലേഷ്യൻ സംസ്ഥാനമായ സരാവാക്ക് സ്വദേശിയായ കെന്നി സിയ ആണ് ടി-റെക്സ് സ്യൂട്ട് ധരിച്ച തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. “ഇന്ന് എന്റെ ആദ്യത്തെ ഡോസ് സിനോവാക്ക് ലഭിച്ചു.” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ വൈറലായി.

വാക്സിനേഷൻ സമയത്ത് ഒരു വയോധികൻ തലയിൽ പ്ലാസ്റ്റിക് കവർ ധരിച്ചെത്തിയ ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് ഇങ്ങനെ ഒരു സ്യൂട്ട് ധരിക്കാൻ തീരുമാനിച്ചതെന്ന് മലായ് മെയിലുമായുള്ള സംഭാഷണത്തിൽ സിയ വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിലെ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ രസകരമാക്കുന്ന എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സിയ വെളിപ്പെടുത്തി.

ലെവൽ അപ്പ് ഫിറ്റ്നസിന്റെ സ്ഥാപകനും ഡയറക്ടറുമാണ് സിയ. വാക്സിനേഷൻ സെന്ററും ദിനോസർ വേഷത്തിലെത്തിയ സ്വീകർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വാക്സിനേഷൻ നടപടിക്രമത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവത്കരിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള ഗൈഡ് സൃഷ്ടിക്കാനും അവർ സിയയുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.







സിയയെ തിരിച്ചറിഞ്ഞ ശേഷം, വാക്സിനേഷൻ ദിനത്തിൽ “എല്ലാവരുടെയും മുഖത്ത് പുഞ്ചിരി സമ്മാനിച്ചതിന്” നന്ദി അറിയിക്കാൻ ബിസിസികെ സെന്റർ ട്വിറ്ററിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. വാക്സിൻ സ്വീകരിക്കാൻ ഇത്തരം സ്യൂട്ട് ധരിച്ചെത്തിയ ആദ്യത്തെ വ്യക്തിയല്ല സിയ. യൂണികോൺ വേഷത്തിലും ജിറാഫിന്റെ വേഷത്തിലുമൊക്കെ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ ചിത്രങ്ങൾ മുമ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇന്ത്യയിൽ കഴിഞ്ഞ ആഴ്ച്ച വരെയുള്ള കണക്കുകൾ അനുസരിച്ച്  36.89 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മുതൽ 44 വയസ് വരെയുള്ളവർക്ക് 11.18 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ബിഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 18-44 പ്രായപരിധിയിൽപ്പെട്ടവർക്ക് 50 ലക്ഷത്തിലധികം വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Published by: Naveen
First published: July 15, 2021, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories