ഇന്റർഫേസ് /വാർത്ത /Buzz / 'ചെന്നായ മാസ്ക്' ധരിച്ച് ന്യൂ ഇയർ ആഘോഷം; പാകിസ്ഥാനിൽ ഒരാള്‍ അറസ്റ്റിൽ; ചോദ്യങ്ങളുമായി നെറ്റിസൺസ്

'ചെന്നായ മാസ്ക്' ധരിച്ച് ന്യൂ ഇയർ ആഘോഷം; പാകിസ്ഥാനിൽ ഒരാള്‍ അറസ്റ്റിൽ; ചോദ്യങ്ങളുമായി നെറ്റിസൺസ്

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് അയാൾ മാസ്ക് ധരിക്കാനുള്ള 'ഉത്തരവാദിത്തം' കാണിച്ചല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് അയാൾ മാസ്ക് ധരിക്കാനുള്ള 'ഉത്തരവാദിത്തം' കാണിച്ചല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് അയാൾ മാസ്ക് ധരിക്കാനുള്ള 'ഉത്തരവാദിത്തം' കാണിച്ചല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്

  • Share this:

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 'മാസ്ക്' ധരിച്ചതിന് ഒരാൾ അറസ്റ്റിൽ. കോവിഡ് മഹാമാരിയുടെ കാലത്ത് 'മാസ്ക്' ധരിച്ചതിനും അറസ്റ്റോ എന്നോ ചിന്തിച്ച് ഞെട്ടണ്ട. ന്യൂഇയർ ആഘോഷത്തിനിടെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഫേസ് മാസ്ക് ധരിച്ചെത്തിയതിനാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

Also Read-ഒരു 'ത്രപ്പിൾ' പ്രണയകഥ; ഒരേ യുവതിയെ പ്രണയിച്ച് അവർക്കൊപ്പം ജീവിതം നയിക്കുന്ന ആത്മാർഥ സുഹൃത്തുക്കൾ

ന്യൂഇയർ ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളെ പറ്റിക്കുന്നതിനായി 'ചെന്നായ മാസ്ക്' ധരിച്ചെത്തിയ പെഷാവർ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിരോധ മാസ്കിന് പകരം പേടിപ്പിക്കുന്ന മാസ്ക് ധരിച്ചെത്തി ഒരാൾ അറസ്റ്റിലായ വിവരം പാക് മാധ്യമപ്രവർത്തകനായ ഒമർ ആർ ഖുറേഷിയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഒപ്പം 'ചെന്നായയെ' രണ്ട് പൊലീസുകാർ വിലങ്ങുവച്ച് നിർത്തിയിരിക്കുന്ന ചിത്രവും പങ്കു വച്ചിരുന്നു.

അധികം വൈകാതെ തന്നെ ഈ ചിത്രം ചർച്ചയായി. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് നെറ്റിസൺസ് രസകരമായി പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് അയാൾ മാസ്ക് ധരിക്കാനുള്ള 'ഉത്തരവാദിത്തം' കാണിച്ചല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്.

മാസ്ക് ധരിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു എന്നാൽ ആ ചിത്രത്തിൽ പൊലീസുകാരൻ മാസ്ക് ധരിച്ചിട്ടില്ലല്ലോ എന്നും ചിലർ വിമർശിക്കുന്നുണ്ട്.

First published:

Tags: Arrest, Face Mask, Pakistan