നിരവധി മാറ്റങ്ങള്‍ വരുത്തി ശരീരത്തെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിയ ഒരു ഫ്രഞ്ചുകാരൻ (French man) പൊതു സമൂഹത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിച്ചത് ഏറെ കൗതുകകരമായിരുന്നു. വളരെ വിചിത്രമായ ചില മാറ്റങ്ങളാണ് സ്വന്തം ശരീരത്തില്‍ ആന്റണി ലോഫ്രെഡോ (Anthony Loffredo) എന്ന ഫ്രഞ്ചുകാരന് നടത്തിയിരിക്കുന്നത്. ഇതിലൂടെ ബ്ലാക്ക് ഏലിയൻ (black alien) അഥവാ അന്യഗ്രഹ ജീവിയുടെ രൂപം കൈവരിക്കുകയാണ് ഇയാളുടെ ലക്ഷ്യം.
അടുത്തിടെ ക്ലബ് 113 എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ ലോഫ്രെഡോ പൊതുജനങ്ങളില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 'എന്നെ കാണുമ്പോള്‍ പലരും അലറിവിളിച്ച് ഓടുകയാണ്.
ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്, പക്ഷേ ആളുകള്‍ കരുതുന്നത് ഞാന്‍ ഭ്രാന്തനാണെന്ന് '' എന്ന് അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞു.
തന്റെ രൂപം ആളുകളെ പേടിപ്പിക്കുന്നതാണെന്ന് തനിക്കറിയാമെന്നും അതിനാല്‍ ചെറിയ മാറ്റങ്ങളിലൂടെ അവരുടെ പേടിയെ മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും ലോഫ്രെഡോ പറഞ്ഞു.
രാത്രിയില്‍ തെരുവില്‍ ആളുകൾക്ക് മുന്നിലൂടെ പോകുമ്പോള്‍, ഞാന്‍ റോഡിന്റെ മറ്റ് വശങ്ങളിലേക്ക് നീങ്ങി നടക്കാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ഞാന്‍ ആളുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ വൃദ്ധരെപ്പോലെ ഇടക്ക് റോഡിന്റെ വശങ്ങള് മാറി നടക്കുമെന്ന് ലോഫ്രെഡോ പറഞ്ഞു. കുട്ടികളോട് താന്‍ പ്രത്യേകം ശ്രദ്ധയോടെ മാത്രമേ ഇടപെടുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ചു കാലമായി തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി ബ്ലാക്ക് ഏലിയൻ ആകാനുള്ള ശ്രമത്തിലാണ് ലോഫ്രെഡോ. മുറിച്ച് മാറ്റിയ മൂക്ക്, നാവ്, ഇംപ്ലാന്റ് ചെയ്ത കൈത്തണ്ട, മുറിച്ച് മാറ്റിയ ചുണ്ടുകൾ, ചെവികൾ എന്നിവയാണ് ഇയാളുടെ ശരീരത്തില്‍ ഇതുവരെ വരുത്തിയ മാറ്റങ്ങള്‍.
ശരീരത്തില്‍ ഇത്തരം വിചിത്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പുള്ള ലോഫ്രെഡോയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. പോഡ്കാസ്റ്റില്‍, ലോഫ്രെഡോ തന്റെ അടുത്ത പ്രധാന പരിഷ്ക്കരണത്തെക്കുറിച്ചും വെളിപ്പെടുത്തി. തന്റെ ലിംഗം രണ്ട് ഭാഗങ്ങളായി മുറിക്കാനാണ് ലോഫ്രെഡോ അടുത്തതായി പദ്ധതിയിടുന്നത്. രണ്ട് ലിംഗങ്ങള്‍ ഉള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത അദ്ദേഹം തന്റെ പുതിയ പദ്ധതിയെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. ഇത്തരം മാറ്റങ്ങള്‍ ബുദ്ധിമുട്ടേറിയതല്ലേ എന്ന ചോദ്യത്തിന് ഇത് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് ലോഫ്രെഡോ പറയുന്നത്.
അതേസമയം, മനുഷ്യ പിശാചാവാന്‍ ശരീരത്തില്‍ മാറ്റങ്ങൾ വരുത്തിയ യുവാവിന്റെ കഥയും ഏതാനും നാളുകള്‍ക്ക് മുമ്പ് ശ്രദ്ധനേടിയിരുന്നു. അതിനായി സ്വന്തം മൂക്ക് തന്നെയാണ് മുറിച്ചു മാറ്റിയത്. കൂടാതെ പല്ലിലും തലയിലും ഉള്‍പ്പെടെ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശരീരത്തില്‍ പലയിടങ്ങളും തുളയ്ക്കുകയും ടാറ്റു പതിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രക്രിയയിലൂടെയാണ് ഇയാള്‍ മൂക്കിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയത്. മൈക്കിള്‍ ഫെരോ ഡോ പ്രാഡോ എന്നാണ് ഇയാളുടെ പേര്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.