ഡിപ്രഷൻ മാറാൻ 'മാജിക് മഷ്റൂം സ്വയം ചികിത്സ'; യുവാവ് അത്യാസന്ന നിലയിൽ
മാജിക് മഷ്റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു.

Representative Image of psychedelic mushroom. (Image credit: Twitter)
- News18 Malayalam
- Last Updated: January 14, 2021, 11:29 AM IST
ഡിപ്രഷനും ഉത്കണ്ഠയും മാറാൻ മാജിക് മഷ്റൂം ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയ യുവാവ് അത്യാസന്ന നിലയിൽ. യുഎസിലെ നെബ്രാസ്കയിലുള്ള യുവാവാണ് സ്വയം ചികിത്സ നടത്തി ആന്തരകാവയവങ്ങളടക്കം പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിലായത്.
ബൈപ്പോളാർ ഡിസോർഡറിന് ചികിത്സയിലായിരുന്ന യുവാവ് ഏറെ നാളായി മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്ന് കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമായി. ബൈപ്പോളാറിന് ചികിത്സയിലായിരുന്ന യുവാവ് മരുന്നുകളുടെ ഉപയോഗം കുറച്ച് മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സൈലോസിബിൻ ഡിപ്രഷൻ രോഗികൾ ഉപയോഗിക്കുന്നതിനെ കുറിച്ച് വായിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുകയായിരുന്നു.
മാജിക് മഷ്റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു. മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സൈലോസിബിൻ ഡിപ്രഷൻ ചികിത്സയ്ക്ക് ഉപയോഗിക്കുമെങ്കിലും ശരീരത്തിൽ കുത്തിവെക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
You may also like:'15-17 വയസിൽ തന്നെ പെണ്കുട്ടികൾക്ക് പ്രസവിക്കാൻ കഴിയും': വിവാദപ്രസ്താവനയിൽ കോൺഗ്രസ് എംഎൽഎയ്ക്ക് ബാലവകാശ കമ്മീഷന്റെ നോട്ടീസ്
കുത്തിവെപ്പ് നടത്തി ദിവസങ്ങൾ കഴിഞ്ഞതോടെ യുവാവിന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും രക്തം ശർദിക്കാനും തുടങ്ങിയതോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയറിളക്കവും മഞ്ഞപ്പിത്തവും ബാധിച്ച നിലയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
You may also like:'കിടപ്പറയിലേക്ക് കാമുകനെ ക്ഷണിച്ചു'; ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞ് മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മാജിക് മഷ്റൂം ചികിത്സയാണ് വിനയായതെന്ന് മനസ്സിലായത്. പരിശോധനയിൽ മഷ്റൂമിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ കരളിന്റേയും കിഡ്നിയുടേയും പ്രവർത്തനം തകരാറിലായി. ശരീരത്തിലെ മറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകർന്നു.
ശ്വാസ തടസ്സം അനുഭവിച്ചതിനെ തുടർന്ന് യുവാവിനെ വെന്റിലേറ്ററിൽ പ്രേവശിപ്പിച്ചു. കൂടാതെ, രക്തത്തിൽ നിന്നും വിഷവസ്തു നീക്കം ചെയ്യുകയും ചെയ്തു. ഇരുപത്തിരണ്ട് ദിവസമാണ് ഇയാൾ ആശുപത്രിയിൽ കഴിഞ്ഞത്.
ബൈപ്പോളാർ ഡിസോർഡറിന് ചികിത്സയിലായിരുന്ന യുവാവ് ഏറെ നാളായി മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്ന് കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമായി.