• HOME
 • »
 • NEWS
 • »
 • buzz
 • »
 • E- bicycle | മോഷ്ടിക്കാനാകില്ല; ഒറ്റ ചാര്‍ജില്‍ 60 കി.മീ സഞ്ചരിക്കാം; ഇലക്ട്രിക് സൈക്കിൾ കണ്ടുപിടിച്ച് യുവാവ്

E- bicycle | മോഷ്ടിക്കാനാകില്ല; ഒറ്റ ചാര്‍ജില്‍ 60 കി.മീ സഞ്ചരിക്കാം; ഇലക്ട്രിക് സൈക്കിൾ കണ്ടുപിടിച്ച് യുവാവ്

ഈ സൈക്കിള്‍ അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും മോഷ്ടിച്ചുകൊണ്ടുപോകാനും കഴിയില്ല. അതിനുള്ള ആധുനിക സെന്‍സറുകളും ട്രാക്കിംഗ് സാങ്കേതിക വിദ്യകളുമെല്ലാം സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്

 • Share this:
  ഇന്ധനവില പ്രതിദിനം വർധിച്ചു വരുന്നതിനിടെ ഇലക്ട്രിക് വാഹനങ്ങളെ (Electric Vehicles) ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ് പലരും. സ്‌കൂട്ടറുകളിലും കാറുകളിലും മാത്രമല്ല ഈ മാറ്റങ്ങള്‍. ഇ- റിക്ഷകളും ഇ - ബസുകളുമെല്ലാം ഇന്ന് നിരത്തിലുണ്ട്.

  അസ്സാമിലുള്ള (Assam) ഒരു യുവാവ് ഒരു പടി കൂടി കടന്ന് ഒരു ഇലക്ട്രിക് സൈക്കിള്‍ (e- bicycle) കണ്ടുപിടിച്ചിരിക്കുകയാണ്. സാമ്രാട്ട് നാഥ് (Samrat Nath) എന്നാണ് ഈ മിടുക്കന്റെ പേര്. ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ (60 km) സഞ്ചരിക്കുമെന്നതാണ് സൈക്കിളിന്റെ ഒരു പ്രത്യേകത. മാത്രമല്ല, ഈ സൈക്കിള്‍ അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും മോഷ്ടിച്ചുകൊണ്ടുപോകാനും കഴിയില്ല. അതിനുള്ള ആധുനിക സെന്‍സറുകളും ട്രാക്കിംഗ് സാങ്കേതിക വിദ്യകളുമെല്ലാം സാമ്രാട്ട് നാഥ് സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അസ്സാമിലെ കരിംഗഞ്ച് ജില്ലക്കാരനാണ് സാമ്രാട്ട്. ഉപയോഗിച്ചു കഴിഞ്ഞ ലാപ്‌ടോപ്പുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത ലിഥിയം- അയണ്‍ ബാറ്ററികളാണ് സൈക്കിളിന് ഊര്‍ജം നല്‍കുന്നത്.

  ''മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കാനാണ് ഞാന്‍ ഇ-സൈക്കിള്‍ കണ്ടുപിടിച്ചത്. ഇതിന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട്. ആരെങ്കിലും എന്റെ സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ ഒരു സന്ദേശം പോപ്പ് ചെയ്യും. തുടര്‍ന്ന് എന്റെ സ്മാര്‍ട്‌ഫോണില്‍ സജ്ജീകരിച്ച ബൈക്കിലെ മോഷണ അലാറം മുഴങ്ങാന്‍ തുടങ്ങും'', നാഥ് വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു. എവിടെ ഇരുന്നുകൊണ്ടും തനിക്ക് ബൈക്ക് നിയന്ത്രിക്കാനും തത്സമയ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നും നാഥ് പറയുന്നു. അസം റൈഫിള്‍സ് ഐടിഐയിലെ ടെക്നോളജി വിദ്യാര്‍ത്ഥിയാണ് സാമ്രാട്ട് നാഥ്. സ്വന്തമായി ഒരു ബൈക്ക് കണ്ടുപിടിക്കുക എന്നത് തന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ നാല് വര്‍ഷം വേണ്ടിവന്നുവെന്നും നാഥ് പറഞ്ഞു.

  കരിംഗഞ്ച് ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവ് കാഴ്ച വൈകല്യമുള്ളവര്‍ക്കായി സെന്‍സര്‍ സ്മാര്‍ട്ട് ഷൂ നിര്‍മ്മിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. അങ്കുരിത് കര്‍മാക്കര്‍ എന്നാണ് ഈ യുവാവിന്റെ പേര്. ഒരു ശാസ്ത്രജ്ഞനാകുകയാണ് തന്റെ ലക്ഷ്യമെന്നും ആളുകളെ സഹായിക്കാനും അവരുടെ ജീവിതം എളുപ്പമാക്കാനും ചെയ്യുന്ന അത്തരം ജോലികള്‍ ചെയ്യുമെന്നും കര്‍മാക്കര്‍ പറയുന്നു.

  സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. ബൈക്ക് ഓടുമ്പോള്‍ തനിയെ ചാര്‍ജാകും എന്നതാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. തമിഴ്നാട്ടിലെ മധുര ജില്ലയിലെ അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ധനുഷ് കുമാര്‍ ആണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഒറ്റ ചാര്‍ജില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇ-ബൈക്കിന് കഴിയുമെന്നും യാത്രയ്ക്കിടെ 20 കിലോമീറ്റര്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യുമെന്നും ധനുഷ് കുമാര്‍ അവകാശപ്പെടുന്നു. നേരത്തെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കും ധനുഷ് വികസിപ്പിച്ചിരുന്നു.

  Summary: Man invents electric bike that runs 60kms in single charge
  Published by:user_57
  First published: