നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ടിക്കറ്റ് എടുക്കാത്ത യാത്രക്കാരൻ ട്രാമിന്റെ ജനനിലൂടെ പുറത്തേക്ക് ചാടി; വൈറൽ വീഡിയോ കാണാം

  ടിക്കറ്റ് എടുക്കാത്ത യാത്രക്കാരൻ ട്രാമിന്റെ ജനനിലൂടെ പുറത്തേക്ക് ചാടി; വൈറൽ വീഡിയോ കാണാം

  ടിക്കറ്റ് എടുക്കാതിരിക്കാനായി ട്രാമിന്റെ ജനലിലൂടെ ഒരു മനുഷ്യൻ പുറത്തേക്ക് ചാടുന്നവീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ബസിലോ
   ട്രെയിനിലോ വച്ച് നിങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ടോ? പിടിക്കപ്പെടുമെന്ന പേടി കൊണ്ട് രക്ഷപെടാൻ ശ്രമിച്ചിട്ടുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ വൈറലായിക്കഴിഞ്ഞ ഈ വീഡിയോ നിങ്ങളെ തീർച്ചയായും ആ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകും. പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പണമടച്ച് ടിക്കറ്റ് എടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ, നമ്മളെ യാത്ര ചെയ്യാൻ അനുവദിച്ചെന്ന് വരില്ല. പക്ഷേ, പിടിക്കപ്പെടുന്നതിന് മുമ്പ് സ്വയം പുറത്തു പോകാൻ തീരുമാനിച്ച ഈ വ്യക്തിയുടെ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

   ടിക്കറ്റ് എടുക്കാതിരിക്കാനായി ട്രാമിന്റെ ജനലിലൂടെ ഒരു മനുഷ്യൻ പുറത്തേക്ക് ചാടുന്നവീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ടിക്കറ്റ് കളക്റ്റർ തന്റെ സമീപത്തേക്ക് എത്തുന്നതിന് മുമ്പ് രക്ഷപ്പെടാനായി ധൃതിയിൽ ട്രാമിന്റെ ജനലിലൂടെ ഒരാൾ പുറത്തേക്ക് ചാടുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. നീല ജീൻസും ബ്ലാക്ക് ജാക്കറ്റുമാണ് ആ വ്യക്തി ധരിച്ചിട്ടുള്ളത്.   താരാസ് ഖ്വയിൽ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചത്. "നിയമം ലംഘിക്കുന്നവർ പോലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുന്നത് ഇങ്ങനെയാണ്" എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഈ സംഭവം നടന്നത് ഉക്രെയിനിലെ ചെർക്കസി ഒബ്ലാസ്റ്റ് എന്ന സ്ഥലത്താണ്. ടിക്കറ്റില്ലാതെ സഞ്ചരിച്ച ആ വ്യക്തിയിൽ നിന്ന് കുറച്ച് അകലത്തായി ഇരുന്നിരുന്ന മറ്റൊരു യാത്രക്കാരനാണ് ചിരിയുണർത്തുന്ന ഈ വീഡിയോ ഷൂട്ട് ചെയ്തത്.

   ടിക്കറ്റ് കളക്റ്റർ ആ വ്യക്തിയോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിക്കറ്റ് എടുക്കാതിരുന്നതിനാൽ ടിക്കറ്റിന്റെ നിരക്ക് നൽകേണ്ടി വരും എന്ന് ഉറപ്പായതോടെ ട്രാമിന്റെ ജനലിലൂടെ ഓടി രക്ഷപ്പെടാൻ അദ്ദേഹം തീരുമാനിച്ചത്. പിന്നീട് പോലീസ് സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വ്യക്തിയെ തിരിച്ചറിഞ്ഞോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിക്കൊണ്ട് പോലീസിൽ നിന്ന് ഔദ്യോഗികമായി വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

   വീഡിയോ കണ്ട നിരവധി പേരാണ് ആ മനുഷ്യനോടുള്ള ദേഷ്യം പ്രകടിപ്പിക്കാനായി കമന്റ് ബോക്സിലെത്തുന്നത്. മറ്റു ചിലർ വീഡിയോ കണ്ടതിലുള്ള ആശ്ചര്യവും അത്ഭുതവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളചില കമന്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ കാണാം. "ഒരുപക്ഷേ അദ്ദേഹത്തിന്റെ കൈയിൽ പണം ഉണ്ടായിരുന്നിരിക്കില്ല. ടിക്കറ്റില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് അവർ അദ്ദേഹത്തെ പുറത്തേക്ക് വിട്ടില്ല, അപ്പോൾ അദ്ദേഹം സ്വന്തമായി വഴി കണ്ടെത്തി. അദ്ദേഹത്തിന്റെ ആ മനഃശക്തിയെ ഞാൻ അഭിനന്ദിക്കുന്നു" എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത്. മദ്യപിക്കുകയോ ലഹരി മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്തതുകൊണ്ടാവാം ഈ വ്യക്തി ഇത്തരത്തിൽ പെരുമാറിയതെന്നും ചിലർക്ക് അഭിപ്രായമുണ്ട്.

   Keywords: Tram, Viral Video, Social Media, Ticket Collector, Ukraine, ട്രാം, വൈറൽ വീഡിയോ, സോഷ്യൽ മീഡിയ, ടിക്കറ്റ്കളക്‌ടർ, ഉക്രെയിൻ
   Published by:user_57
   First published:
   )}