നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്വർണ്ണക്കല്ലെന്ന് കരുതി യുവാവ് വർഷങ്ങളോളം സൂക്ഷിച്ചത് ഉൽക്കാശില; അമ്പരന്ന് ശാസ്ത്രലോകം

    സ്വർണ്ണക്കല്ലെന്ന് കരുതി യുവാവ് വർഷങ്ങളോളം സൂക്ഷിച്ചത് ഉൽക്കാശില; അമ്പരന്ന് ശാസ്ത്രലോകം

    റോയൽ സൊസൈറ്റി ഓഫ് വിക്ടോറിയൻ 2019 ലെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ പാറ 4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

    • Share this:
      കാൻബെറ: സ്വർണ്ണമാണെന്ന് കരുതി വർഷങ്ങളോളം യുവാവ് കാത്തുസൂക്ഷിച്ചത് ഉൽക്കാശില (Meteorite). ഓസ്‌ട്രേലിയക്കാരനായ ഡേവിഡ് ഹോളാണ് സ്വർണ്ണമാണെന്ന് കരുതി ആറ് വർഷക്കാലത്തോളം ഉൽക്കാശില സൂക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ (Australia) ഗോൾഡ് ഫീൽഡ് മേഖലയിലെ മേരിബറോ റീജനൽ പാർക്കിൽ (Maryborough Regional Park) നിന്നാണ് സ്വർണ്ണക്കല്ലെന്ന് തോന്നിപ്പിക്കുന്ന ഉൽക്കാശില ഡേവിഡിന് ലഭിച്ചത്.

      സ്വർണ്ണം അടങ്ങിയതാണെന്ന് കരുതിയാണ് നഗറ്റ് രൂപത്തിലുള്ള ഈ പാറ ഡേവിഡ് സൂക്ഷിച്ചത്. ഇതിനിടയിൽ പാറ പൊട്ടിക്കാനുള്ള ശ്രമങ്ങൾ ഡേവിഡ് നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയാണ് താൻ കണ്ടെത്തിയത് സാധാരണ ഒരു പാറയല്ലെന്നും മറിച്ച് വിശേഷമായ എന്തോ ഒന്നാണെന്നും ഡേവിഡിന് മനസ്സിലായത്. തുടർന്ന് പാറക്കഷണം മെൽബൺ മ്യൂസിയത്തിൽ എത്തിച്ച് അവിടുത്തെ ഗവേഷകർ നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ചത് ഉൽക്കാശിലയാണെന്ന് ഡേവിഡിന് മനസിലായത്.

      റോയൽ സൊസൈറ്റി ഓഫ് വിക്ടോറിയൻ 2019 ലെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ പാറ 4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മെൽബൺ മ്യൂസിയം ജിയോളജിസ്റ്റ് ഡെർമോട്ട് ഹെൻറി പാറയിൽ പരിശോധന നടത്തുകയും ചെയ്തു.

      മെൽബണിലെ മ്യുസിയത്തിലുള്ള ഈ പാറ ഏകദേശം 17 കിലോയോളം തൂക്കം വരുന്നതാണ്. ഇരുമ്പ്, നിക്കൽ എന്നീ കണങ്ങളുടെ സാന്നിധ്യമാണ് പാറയ്ക്ക് ഭാരം നൽകുന്നതെന്നാണ് ഹെൻറി പറഞ്ഞത്. ഡയമണ്ട് സോ ബ്ലെയ്ഡ് ഉപയോഗിച്ച് പാറ മുറിച്ച് പരിശോധന ഹെൻറി, പാറ 100 മുതൽ ആയിരം വർഷം വരെ പഴക്കമുള്ളതാണെന്നും പറഞ്ഞു. പാറ പൊട്ടിച്ച് അതിൽ അടങ്ങിയ വസ്തുക്കൾ പരിശോധിച്ച ലോഹ ധാതുക്കളുടെ ചെറിയ ക്രിസ്റ്റലൈസ്ഡ് തുള്ളികൾ, കോണ്ട്‌റൂൾസ് എന്നിവ ദൃശ്യമായതായും വെളിപ്പെടുത്തി.

      "ഉൽക്കകൾ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഏറ്റവും ചെറിയ രൂപം നൽകുന്നു. അവ നമ്മെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകുന്നു, നമ്മുടെ സൗരയൂഥത്തിന്റെ പ്രായം, രൂപീകരണം, രസതന്ത്രം എന്നിവയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു," ഹെൻറി പറഞ്ഞു.

      പാറയ്ക്ക് കൂടുതൽ അപക്ഷയം സംഭവിച്ചിട്ടില്ല എന്നത് ഇത് 200 വർഷത്തിൽ താഴെ മാത്രമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ എന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      Police Complaint | പെൻസിൽ മോഷ്ടിച്ചതിന് സഹപാഠിക്കെതിരെ പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

      കുര്‍ണൂല്‍: പൊതുവെ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് (Police Station) പോകാന്‍ മടിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. നിയമപരമായ നടപടിക്രമങ്ങളോടും കേസുകളോടുമൊക്കെയുള്ള പേടിയാണ് അതിന്റെ പ്രധാന കാരണം.

      എന്നാല്‍, ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി യാതൊരു സങ്കോചവും കൂടാതെ ഒരു പരാതി സമര്‍പ്പിക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുകയുണ്ടായി. തന്റെ പെന്‍സിലുകള്‍ ആരോ മോഷ്ടിച്ചു എന്ന പരാതിയുമായാണ് ഹന്‍മന്തു എന്ന് പേരുള്ള ബാലന്‍ പോലീസിനെ സമീപിച്ചത്. തന്റെ പരാതിയിന്മേല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നും ആ ബാലന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.
      Published by:Naveen
      First published: