ബുധനാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ ജൻപഥ് ഏരിയയിൽ 39 കാരനായ ഒരാൾ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് മരിച്ചു. രാവിലെ 8 മണിയോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ആരോ പിസിആർ വിളിച്ചതിന് ശേഷമാണ് പോലീസ് വിവരമറിഞ്ഞത്. ഡൽഹിയിലെ 15 ജൻപഥിലാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗിർധാരി എന്നയാളെ ഉടൻ തന്നെ രാം മനോഹൽ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.
അതനുസരിച്ച്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കുകയോ പൊതുവഴിയിൽ വാഹനമോടിക്കുകയോ ചെയ്യുക), 304 എ (അശ്രദ്ധമൂലമുള്ള മരണം) എന്നിവ പ്രകാരം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, ചുവപ്പ് നിറത്തിലുള്ള ജീപ്പ് അമിത വേഗതയിൽ വന്ന് റോഡ് മുറിച്ചുകടക്കുന്ന ആളെ ഇടിക്കുന്നത് കാണാം. ഒരാൾ റോഡ് മുറിച്ചു കടക്കുന്നത് കൃത്യമായി കാണാൻ സാധിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് വാഹനം അമിതവേഗതയിൽ വന്ന് ഇടിച്ചുവീഴ്ത്തിയത്.
കൂടാതെ, കാൽനടക്കാർ ഉപയോഗിക്കുന്ന പാതയിലേക്ക് വണ്ടി ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചിട്ടുള്ളത്.
വീഡിയോ വ്യക്തമല്ലെങ്കിലും വാഹനം ഇടിച്ച് ഒരു സൈക്കിളും തകരാറിലായി. വീഡിയോ ദൃശ്യം ചുവടെ:
A 39-year-old man was crushed to death by a speeding car in the national capital's #Janpath area on Wednesday morning, the police said. pic.twitter.com/aP3p7fjdRf
അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഡ്രൈവറെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ന്യൂഡൽഹി) അമൃത ഗുഗുലോത്ത് അറിയിച്ചതിനു തൊട്ടുപിന്നാലെ തന്നെ അശ്രദ്ധയോടെ വണ്ടിയോടിച്ചയാൾ പോലീസ് പിടിയിലായി.
ഡൽഹിയിലെ കരോൾ ബാഗ് സ്വദേശിയായ അരുൺ എന്നയാളാണ് വണ്ടിയോടിച്ചിരുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഒരു പ്രവാസിയുടെ വീട്ടിലെ പ്രധാന പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.
Summary: A 39-year-old man was knocked to death after a speeding car hit a pedestrian crossing the road. The incident occurred in Delhi on Wednesday morning found an over speeding red jeep from the CCTV visuals, which also damaged a bicycle on the way. Later the driver was taken into police custody. Arun, butler to an NRI in New Delhi was behind rash driving which resulted in a person loss life
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.