• HOME
  • »
  • NEWS
  • »
  • buzz
  • »
  • Memory loss | ഭാര്യയുമായി ബന്ധപ്പെട്ട ശേഷം 66കാരന് ഓർമ്മ നഷ്‌ടമായി

Memory loss | ഭാര്യയുമായി ബന്ധപ്പെട്ട ശേഷം 66കാരന് ഓർമ്മ നഷ്‌ടമായി

കേവലം പത്തു മിനിട്ടിനുള്ളിലാണ് ഇദ്ദേഹത്തിന് ഓർമ്മ നഷ്‌ടമായത്‌

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഒരാൾക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടതായി (memory loss) റിപ്പോർട്ട്. ഐറിഷ് മെഡിക്കൽ ജേണലിന്റെ ഒരു ലേഖനം അനുസരിച്ച്, ഭാര്യയുമായി ബന്ധപ്പെട്ട ശേഷം ഹ്രസ്വകാല ഓർമ്മക്കുറവ് കാരണം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അയർലൻഡുകാരനായ 66-കാരന് തന്റെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ ഹ്രസ്വകാല ഓർമശക്തി നഷ്ടപ്പെട്ടതായി ഐറിഷ് ജേർണൽ റിപ്പോർട്ട് ചെയ്തു. ജേണലിലെ 'റീക്കറന്റ് പോസ്റ്റ്‌കോയിറ്റൽ ട്രാൻസിന്റ് അംനീഷ്യ അസോസിയേറ്റ് വിത്ത് ഡിഫ്യൂഷൻ റെസ്ട്രിക്ഷൻ' എന്ന തലക്കെട്ടിലുള്ള ലേഖനം ശാരീരിക ബന്ധത്തിന് ശേഷം പുരുഷന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഓർമ്മ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിച്ചു.

    ഇത്തരത്തിലുള്ള ഹ്രസ്വകാല ഓർമ്മ നഷ്‌ടപ്പെടലിനെ ട്രാൻസിന്റ് ഗ്ലോബൽ അംനേഷ്യ (ടിജിഎ) എന്ന് വിളിക്കുന്നു. ഇത് മയോ ക്ലിനിക്ക് നിർവചിച്ചിരിക്കുന്നത് 'അപസ്മാരം പോലെയുള്ള കൂടുതൽ സാധാരണമായ ന്യൂറോളജിക്കൽ അവസ്ഥയ്ക്ക് കാരണമാകാത്ത ഓർമ്മ നഷ്ടപ്പെടലിന്റെ പെട്ടെന്നുള്ള, താൽക്കാലിക എപ്പിസോഡ്' എന്നാണ്. ഇത് സാധാരണയായി 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലും മൈഗ്രെയിനുകളുടെ ചരിത്രമുള്ളവരിലുമാണ് കാണപ്പെടുന്നത്.

    റിപ്പോർട്ട് അനുസരിച്ച് ഇദ്ദേഹം ഓർമ്മക്കുറവ് ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഫോണിലെ തീയതി കണ്ടപ്പോൾ, തന്റെ വിവാഹ വാർഷികം തലേദിവസം മറന്നുപോയതിൽ അദ്ദേഹത്തിന് വിഷമമായി. ഒരു ദിവസം മുമ്പ് ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം വിവാഹ വാർഷികം ആഘോഷിച്ച കാര്യം പൂർണ്ണമായും മറന്ന് അയാൾ പരിഭ്രാന്തനാകാൻ തുടങ്ങി. 'അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മ കേടുകൂടാതെ തുടർന്നു. പക്ഷേ ആ പ്രഭാതത്തെക്കുറിച്ചോ തലേദിവസം രാത്രി നടന്ന ആഘോഷങ്ങളെക്കുറിച്ചോ അദ്ദേഹത്തിന് ഓർമ്മയില്ലായിരുന്നു,' റിപ്പോർട്ട് രേഖപ്പെടുത്തി.

    തുടർന്ന് ഇദ്ദേഹം ഭാര്യയും മകളും ഉൾപ്പെടുന്ന തന്റെ കുടുംബത്തോട് രാവിലെയും തലേദിവസവും നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. ആശുപത്രിയിലെ ന്യൂറോളജിക്കൽ പരിശോധന തീർത്തും സാധാരണമായിരുന്നു. മറ്റ് ലക്ഷണങ്ങളൊന്നും ഉള്ളതായി കണ്ടില്ല. ഐറിഷ് മെഡിക്കൽ ജേണലിലെ റിപ്പോർട്ട് പ്രകാരം നിരീക്ഷണ സമയത്ത് ദീർഘകാല ഓർമ്മ ബാധിക്കപ്പെട്ടിട്ടില്ലെന്നും മറ്റു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി.

    2015ൽ സമാനമായ സംഭവത്തിൽ ഇയാൾക്ക് മുമ്പ് ടിജിഎ അനുഭവപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന് ഹ്രസ്വകാല ഓർമ്മശക്തി നഷ്ടപ്പെട്ടു. 2022 ലും 2015 ലും നടന്ന രണ്ട് സംഭവങ്ങളിലും, കുറച്ച് സമയത്തിന് ശേഷം ആ മനുഷ്യൻ തന്റെ ഹ്രസ്വകാല ഓർമ്മ വീണ്ടെടുത്തു.

    Summary: A man aged 66 years reportedly had loss of memory soon after he entered into a physical relationship with his wife. He met with a short-term memory loss for 10 minutes with no effect on his long-time memory
    Published by:user_57
    First published: