• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | വയോധികന് 37ാ൦ വിവാഹം; 28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വൈറല്‍ വിഡിയോ

Viral Video | വയോധികന് 37ാ൦ വിവാഹം; 28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വൈറല്‍ വിഡിയോ

ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 • Share this:
  രാജാക്കന്മാർ ഒരുപാട് റാണിമാരെ വിവാഹം കഴിക്കുന്ന കഥകൾ എല്ലാം നാം നമ്മുടെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതാണ്, എന്നാൽ ആധുനിക കാലത്ത് ഒന്നിലധികം വിവാഹങ്ങൾ കഴിക്കുകയെന്നത് അപൂർവമായി കേൾക്കാറുള്ള ഒന്നാണ്. ശരിക്കും വിരളാമായി മാത്രമേ നാം അത്തരം കാര്യങ്ങൾ കേൾക്കാറുള്ളൂ. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലയോടുന്ന ഒരു വീഡിയോയിൽ ഒരു വയോധികന്റെ 37-ാമത് വിവാഹം നടക്കുന്നതായാണ് കാണാൻ കഴിയുക. 28 ഭാര്യമാരേയും 35 മക്കളേയും 126 കൊച്ചുമക്കളേയും സാക്ഷിയാക്കി നിർത്തിയാണ് ഈ വയോധികൻ 37-ാമതും വിവാഹിതനായത്.

  വൈറലായി മാറിയ ഈ വിവാഹ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളുമായാണ് ആളുകൾ എത്തുന്നത്. 'ഇവിടെ ഒരെണ്ണം തന്നെ കൊണ്ടുനടക്കാൻ പാടുപെടുന്നു അപ്പോഴാണ് 37 എണ്ണം', എന്ന് ഒരാൾ കുറിച്ചു. 'ഇതുവരെ കല്യാണം പോലും കഴിക്കാൻ പറ്റിയിട്ടില്ല, 37 വിവാഹങ്ങൾ കഴിച്ച ഇയാൾ ഭാഗ്യവാൻ തന്നെ.' - മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. അതേസമയം, ഒറ്റത്തടിയായി കഴിയുന്നവർ ഈ വീഡിയോ കാണുമ്പോൾ തന്നെ മരിച്ചുപോകുമെന്ന് മറ്റൊരാൾ കുറിച്ചു.


  അതേസമയം കഴിഞ്ഞ ജൂണിൽ വൈറലായ വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നതെന്ന് ടൈംസ് നൗ-വിന്റെ റിപ്പോർട്ടിൽ പറയുന്നു.

  Wedding | പവർകട്ട് ചതിച്ചു; താലി കെട്ടിനിടെ പന്തലിൽ കറണ്ട് പോയി; ആളുമാറി കല്യാണം കഴിച്ച് വധൂവരൻമാർ

  വിവാഹച്ചടങ്ങുകൾക്കിടെ പവർ കട്ട് (power cut) ഉണ്ടായതിനെത്തുടർന്ന് ആളു മാറി വിവാഹം കഴിച്ച് വധൂവരൻമാർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് (Ujjain) സംഭവം. ഒരു കുടുംബത്തിലെ രണ്ടു പേരുടെ വിവാഹം ഒരേ സമയം നടന്നതും വൈദ്യുതി മുടങ്ങിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പവർ കട്ടിനെത്തുടർന്ന്, തങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരുന്ന വരൻമാരുടെ അടുത്തായിരുന്നില്ല രണ്ട് വധുക്കളും ഇരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്. ഇതോടെയാണ് സംഭവിച്ച അബദ്ധം വധൂവരൻമാരടക്കം എല്ലാവർക്കും മനസിലായത്. എന്നാൽ കുടുംബാം​ഗങ്ങൾ കൂടിയിരുന്ന് ആലോചിച്ചതിനു ശേഷം ചടങ്ങുകൾ വീണ്ടും നടത്താൻ തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള വരൻമാരോടൊപ്പം വിവാഹച്ചടങ്ങുകൾ വീണ്ടും നടത്തുകയും ചെയ്തു.

  ദിവസേന രാത്രി 7 മണി മുതൽ അർധരാത്രി 12 വരെ ഇവിടെ വൈദ്യുതി മുടങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുട്ടിൽ പരസ്പരം മനസിലാകാതെ പോയതാണ് ഈ അബദ്ധം സംഭവിക്കാൻ കാരണമായതെന്ന് ഇരുകുടുംബങ്ങളും പറഞ്ഞു. വരന്റെ വീട്ടുകാർക്ക് ഇരുട്ടിൽ വധുക്കളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഒരേപോലുള്ള വസ്ത്രങ്ങളാണ് സഹോദരിമാർ ധരിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

  പവർക്കട്ടിനിടെ ആളു മാറി ചടങ്ങുകൾ നടത്തിയെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസിലായതെന്നും പിന്നീട് ശരിയായ ജോഡികൾ തമ്മിൽ വീണ്ടും ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
  Published by:Naveen
  First published: