• HOME
 • »
 • NEWS
 • »
 • buzz
 • »
 • Marriage | ഭാര്യ സമ്മതിച്ചു; യുവാവ് ട്രാൻസ് വനിതയെ വിവാഹം ചെയ്തു

Marriage | ഭാര്യ സമ്മതിച്ചു; യുവാവ് ട്രാൻസ് വനിതയെ വിവാഹം ചെയ്തു

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെ വളരെ കുറച്ചു പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നുള്ളൂ

 • Last Updated :
 • Share this:
  ഭാര്യയുടെ അനുമതിയോടെ ട്രാൻസ് വനിതയെ (transwoman) വിവാഹം ചെയ്ത് മുപ്പത്തിരണ്ടുകാരനായ യുവാവ്. ഒഡീഷയിലെ (Odisha) കലഹണ്ടി ജില്ലയി‌ലുള്ള നർലയിലാണ് സംഭവം. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹത്തിനു സമ്മതിക്കുക മാത്രമല്ല, തങ്ങളുടെ വീട്ടിൽ തന്നെ താമസിക്കാൻ ആദ്യ ഭാര്യ ഇവരെ അനുവദിക്കുകയും ചെയ്തു. ഇയാൾക്കും ആദ്യ ഭാര്യക്കും രണ്ടു വയസുള്ള ഒരു കുട്ടിയുമുണ്ട്.

  കഴിഞ്ഞ വർഷമാണ് റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിൽ ഭിക്ഷ യാചിച്ചിരുന്ന ട്രാൻസ്‌ വനിതയെ യുവാവ് കണ്ടുമുട്ടിയത്. ‌ആദ്യ കാഴ്ചയിൽ തന്നെ അവളോട് പ്രണയം തോന്നുകയും ചെയ്തു. ഉടൻ തന്നെ യുവാവ് അവളുടെ മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് സ്ഥിരമായി ബന്ധപ്പെടാൻ ആരംഭിക്കുകയും ചെയ്തു.

  Also Read:-ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നു; 89 കാരനായ ഭര്‍ത്താവിനെതിരേ കിടപ്പുരോഗിയായ 87-കാരിയുടെ പരാതി

  ട്രാൻസ്‌ വനിതയുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ച് ഒരു മാസം മുൻപാണ് ഇയാളുടെ ഭാര്യ അറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം ഭർത്താവ് സമ്മതിക്കുകയും ബന്ധത്തെ ഗൗരവമായാണ് കാണുന്നതെന്ന് ഭാര്യയോട് പറയുകയും ചെയ്തു. എന്നാൽ വലിയ കോലാഹലങ്ങളൊന്നും നടന്നില്ല. പുതിയ ആളെ സ്വന്തം കുടുംബത്തിലേക്ക് സ്വീകരിക്കാൻ ഭാര്യ അനുവദിച്ചു.

  ഭാര്യയുടെ സമ്മതം നേടിയ ശേഷം, നർലയിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെ വളരെ കുറച്ചു പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നുള്ളൂ.

  അതേസമയം, ഇന്ത്യയിലെ നിയമം അനുസരിച്ച്, ഹിന്ദുക്കള്‍ക്ക് രണ്ടാം വിവാഹം അനുവദനീയമല്ലെന്ന് ഒറീസ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ് മൊഹന്തി ഇന്ത്യാ ടുഡേയോട് പറഞ്ഞു. "രണ്ടാം വിവാഹം നടന്നാൽ, അത് അസാധുവാണ്, ഇന്ത്യൻ നിയമപ്രകാരം ഇവർക്ക് ശിക്ഷയും ലഭിക്കാം," മൊഹന്തി കൂട്ടിച്ചേർത്തു.

  Also Read :- ഗിരിജയും രാകേഷും ഒന്നായി; അതിഥികളെ സ്വീകരിച്ചും സദ്യ വിളമ്പിയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

  ഹിന്ദുമതം പറയുന്നതനുസരിച്ച്, ഒരു പുരുഷൻ തന്റെ ആദ്യവിവാഹം നിലനിൽക്കുമ്പോൾ തന്നെ രണ്ടാമതും വിവാഹം കഴിക്കുകയാണെങ്കിൽ, ആദ്യവിവാഹമാണ് സാധുവായി കണക്കാക്കുന്നതെന്നും മൊഹന്തി പറ‍ഞ്ഞു.

  എന്നാൽ വിവാഹ വിവരം അറിയിക്കാൻ തങ്ങൾ പോലീസ് സ്റ്റേഷനിൽ പോയിരുന്നു എന്നും അവർക്ക് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് പോലീസ് പറ‍ഞ്ഞതെന്നും ഇരുവരുടെയും വിവാഹത്തിന് നേതൃത്വം നൽകിയ ട്രാൻസ്‌ജെൻഡർ അസോസിയേഷൻ പ്രസിഡന്റ് കാമിനി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഒരു കക്ഷി പരാതി നൽകിയാൽ മാത്രമേ തങ്ങൾ നിയമപ്രകാരം മാത്രമേ മുന്നോട്ട് പോകൂ എന്ന് പോലീസ് അറിയിച്ചു.

  എന്നാൽ തങ്ങൾ മൂന്നു പേർക്കും ഇക്കാര്യത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് യുവാവും ഭാര്യമാരും പറയുന്നു. പക്ഷേ ഇവർ വാർത്തകളിൽ പ്രത്യക്ഷപ്പെടാനോ പേരു വെളിപ്പെടുത്താനോ ആ​ഗ്രഹിക്കുന്നില്ല. ''എന്റെ ആദ്യ ഭാര്യ പോലും ഇക്കാര്യത്തിൽ സന്തോഷവതിയാണ്, ഞങ്ങൾക്ക് നിയമത്തെക്കുറിച്ച് ആശങ്കയില്ല'', യുവാവ് പറഞ്ഞു.
  Published by:Arun krishna
  First published: