ലണ്ടൻ: പാകിസ്ഥാൻ വംശജയായ ബ്രിട്ടീഷ് പാർലമെന്റംഗം നാസ് ഷായ്ക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ തേടി പൊലീസ്. ലണ്ടൻ ബസിൽ നടന്ന സംഭവം ജീവിതത്തിൽ നേരിട്ട ഏറ്റവും മോശം അനുഭവമാണെന്ന് എംപി തുറന്നു പറഞ്ഞിരിക്കുകയാണ്. ലേബർ പാർട്ടി നേതാവ് കൂടിയായ നാസ് ഷാ പൊലീസിൽ പരാതിയും നൽകി. ഏപ്രിൽ ഒന്നിനാണ് സംഭവം. 'വല്ലാത്ത ഞെട്ടലിലായിരുന്നു. അതിനെ കുറിച്ച് ഓർമിക്കാൻ തന്നെ വയ്യ. സാധാരണപോലെ അയാൾ വന്ന് സമീപമിരുന്നു. അതുകണ്ടപ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പൊലീസിനെ അറിയിച്ച ശേഷവും ഇതിന്റെ ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ല' - നാസ് ഷാ വ്യക്തമാക്കി.
ജീവിതത്തിൽ ഇതുപോലൊരു അനുഭവം മുൻപുണ്ടായിട്ടില്ല. ഇത്തരം ഉപദ്രവങ്ങളും ശല്യങ്ങളൊന്നും കൂടാതെ സ്ത്രീകൾക്ക് പുറത്തുപോയി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണം. സംഭവത്തെ കുറിച്ചുള്ള അനുഭവം എം പി തന്നെ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ലൈംഗിക വൈകൃതങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങളിൽ 90 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം സംഭവങ്ങൾ വർധിക്കുന്നത്- നാസ് ഷാ യൂട്യൂബ് വീഡിയോയിൽ പറയുന്നു. ഇത്തരത്തിലുള്ള അനുഭവുമുണ്ടായാൽ എങ്ങനെയാണ് പൊലീസിനെ അറിയിക്കേണ്ടതെന്ന കാര്യവും അവർ വീഡിയോയിൽ വിശദീകരിക്കുന്നു. 'ഞാൻ ബസിൽ നിന്നിറങ്ങുമ്പോഴും അയാൾ ഹസ്തമൈഥുനം തുടരുകയായിരുന്നു. ഡ്രൈവറോട് ഈ വിവരം പറഞ്ഞപ്പോൾ തന്നെ ഇയാൾ സ്ഥലം വിട്ടു'- സംഭവത്തെ കുറിച്ച് നാസ് ഷാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: British Parliament, London, World, World news, ലണ്ടൻ