HOME » NEWS » Buzz » MAN NARROWLY ESCAPES AFTER TREE CRASHES INTO HIS CAR

ഇടിമിന്നലിൽ കാറിന് മുകളിലേക്ക് വൻമരം വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കാറിനകത്തിരുന്ന് ആകാശത്തേക്ക് നോക്കിയ ഹെന്റി കാണുന്നത് ഒരു വലിയ മരം തനിക്ക് നേരെ വീഴുന്നതാണ്

News18 Malayalam | news18-malayalam
Updated: May 18, 2021, 3:40 PM IST
ഇടിമിന്നലിൽ കാറിന് മുകളിലേക്ക് വൻമരം വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്
Henri Cheramie
  • Share this:
അലബാമയിലെ മോണ്ട്ഗോമറി സ്വദേശിയായ ഹെൻറി ചെറാമി ഇത് രണ്ടാം ജന്മമാണ്. തലയ്ക്ക് മുകളിൽ നിന്ന് മരണം വന്ന് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമാണ് ഈ മുപ്പത്തിയേഴുകാരൻ. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഹെൻറിക്ക് പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല.

മെയ് നാലിനാണ് ഹെന്റിയുടെ ജീവിതത്തിലെ നിർണായക സംഭവം നടക്കുന്നത്. കാറ്റും മഴയുമുള്ള ദിവസം കാറുമായി പുറത്തിറങ്ങിയതായിരുന്നു യുവാവ്. ഡ്രൈവിങ്ങിനിടയിൽ ശക്തമായി കാറ്റടിച്ചതോടെ റോഡരികിൽ നിർത്തിയിട്ടു.

കാറ്റും മഴയ്ക്കുമൊപ്പം ഇടിയും മിന്നലും ശക്തമായിരുന്നു. കാറിലെ സൺറൂഫിലൂടെ മുകളിലേക്ക് എന്താണ് സംഭവിക്കുന്നതിറായാൻ നോക്കിയതു മാത്രമേ ഈ ചെറുപ്പക്കാരന് ഓർമയുണ്ടായിരിക്കുകയുള്ളൂ.

കാറിനകത്തിരുന്ന് ആകാശത്തേക്ക് നോക്കിയ ഹെന്റി കാണുന്നത് ഒരു വലിയ മരം തനിക്ക് നേരെ വന്ന് പതിക്കുന്നതാണ്. ശക്തമായ മിന്നലിൽ മരക്കൊമ്പ് തകരുന്നതും താഴേക്ക് തനിക്ക് നേരെ പതിക്കുന്നതും ഹെന്റി ഇപ്പോഴും കൃത്യമായി ഓർക്കുന്നു.

മരം വന്ന് വീണതോടെ കാർ തവിടുപൊടിയായി. കാറിന്റെ അവസ്ഥ കണ്ടാൽ ഉള്ളിൽ ഒരാൾ പോലും ജീവനോടെ ബാക്കിയുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ കാറിന് മേൽ പതിച്ച മരത്തിന്റെ രണ്ട് ശിഖിരങ്ങൾക്ക് നടുവിലായി അമ്പരപ്പോടെ ഇരിക്കുന്ന ഹെന്റിയെയാണ് ചിത്രത്തിൽ കാണാനാവുക.

You may also like:മകന് വഴുതനങ്ങ കഴിക്കാൻ കൊടുത്തതിനെ ചൊല്ലി തർക്കം; അയൽക്കാരിയോട് ദേഷ്യപ്പെട്ട് ഏഴ് വയസുകാരന്റെ അമ്മ

സംഭവത്തെ കുറിച്ച് ഹെന്റി പറയുന്നത് ഇങ്ങനെ,

"ആകാശത്ത് പ്രത്യക്ഷപ്പെട്ട മിന്നിൽ ഒരു മരത്തിൽ പതിക്കുന്നത് കണ്ടു. ഉടനെ മരം തകർന്ന് താഴേക്ക് പതിക്കാൻ തുടങ്ങി. സീറ്റിൽ അൽപ്പം ചാരി ഇരുന്ന് സംഭവിക്കാൻ പോകുന്നതിനെ നേരിടാൻ തയ്യാറായി ഞാന‍് ഇരുന്നു. പിന്നീട് ഞാൻ കാണുന്നത് എന്റെ ശരീരത്തിന്റെ പകുതി ഭാഗം സൺറൂഫിന് പുറത്താണ് എന്നതാണ്. വമ്പൻ മരം പതിച്ച് കാർ പൂർണമായും തകർന്നിരിക്കുന്നു. എന്റെ മുഖത്തിന് രണ്ട് വശത്തുമായി മരത്തിന്റെ രണ്ട് കൂറ്റൻ ശിഖിരങ്ങളും"

You may also like:‘ഒരുത്തന്റെയും സഹായം വേണ്ട’: നായ കടിച്ചപ്പോൾ സഹായിക്കാനെത്തിയ പൊലീസുകാരനെ തൊഴിച്ചിട്ട് പശു

ഇന്ന് തിങ്കളാണോ അതോ ചൊവ്വയാണോ എന്നാണ് താൻ ആദ്യം ആലോചിച്ചത്. കാരണം ഇത് എക്കാലത്തേയും തിങ്കളാഴ്ച്ചയായിരുന്നു. ചെറു ചിരിയോടെ ഹെന്റി പറയുന്നു.

സിനിമാ സ്റ്റൈലിലുള്ള ഒരു സ്റ്റണ്ട് സീനിനാണ് താൻ സാക്ഷിയായതെന്നാണ് ഹെന്റി പറയുന്നത്. മരം വന്ന് കാറിൽ വീണതിന്റെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് പുറകിൽ കറണ്ട് ലൈൻ പൊട്ടിതകർന്നത്. ഇതോടെ തനിക്ക് ചുറ്റും തീയും പുകയുമായി. ഇതോടെ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. കാരണം തനിക്ക് അങ്ങനെ മരിക്കേണ്ടതില്ല എന്നായിരുന്നുവെന്ന് ഹെന്റി.

ഹെന്റിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അഗ്നിശമനസേനയെ വിവരം അറിയിച്ചതും. അഗ്നിശമന സേന എത്തിയാണ് ഹെന്റിയെ സാഹസികമായി കാറിന് പുറത്ത് എത്തിച്ചത്.

ചെറിയ ഉരസലുകൾ മാത്രമാണ് ഹെന്റിക്ക് ഉണ്ടായിരുന്നത്. അതിനാൽ ആംബുലൻസ് വിളിക്കേണ്ടി വന്നില്ല. പൊലീസ് വാഹനത്തിൽ ഹെന‍്റിയെ വീട്ടിൽ എത്തിച്ചു. സൺറൂഫിലൂടെ തന്റെ തല പുറത്ത് വന്നില്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ എവിടെയായിരിക്കും എന്നാണ് ഹെന്റി ചിന്തിക്കുന്നത്.
Published by: Naseeba TC
First published: May 18, 2021, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories