നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അപകടകരമായ ഡ്രൈവിംഗ്’: സൈക്കിൾ ഓടിച്ച യുവാവിന് പിഴ; കോടതിയിൽ ചെന്ന് ഫൈൻ അടയ്ക്കാൻ നിർദേശം

  അപകടകരമായ ഡ്രൈവിംഗ്’: സൈക്കിൾ ഓടിച്ച യുവാവിന് പിഴ; കോടതിയിൽ ചെന്ന് ഫൈൻ അടയ്ക്കാൻ നിർദേശം

  47 വയസുകാരനായ ഒരു ദിവസ വേതനക്കാരനാണ് ദേശിയ പാതയിൽ തെറ്റായ സൈഡിൽ യാത്ര ചെയ്തു എന്ന പേരിൽ പിഴയടക്കേണ്ടി വന്നിരിക്കുന്നത്.

  News18

  News18

  • Last Updated :
  • Share this:
   ദിവസേന ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴയടക്കേണ്ടി വന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നൂറു കണക്കിന് ഡ്രൈവർമാരാണ് രാജ്യത്ത് ദിനംപ്രതി പിഴയടക്കാറുള്ളത്. എന്നാൽ, ഈയടുത്ത് ഗുജറാത്തിൽ ട്രാഫിക് റൂളുകൾ ലംഘിച്ചതിന് സൈക്കിളിൽ യാത്ര ചെയ്ത ഒരാൾക്കു പിഴയിട്ടിരിക്കുകയാണ് പോലീസ്. 47 വയസുകാരനായ ഒരു ദിവസ വേതനക്കാരനാണ് ദേശിയ പാതയിൽ തെറ്റായ സൈഡിൽ യാത്ര ചെയ്തു എന്ന പേരിൽ പിഴയടക്കേണ്ടി വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് നാഷണൽ ഹൈവേ 53 ൽ വാർത്തക്കാസ്പദമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

   ഒരു ടെക്സ്റ്റെയ്ൽ യൂണിറ്റിൽ ജോലി ചെയ്യുന്ന രാജ്ബാഹാദുർ യാദവ് എന്ന അതിഥി തൊഴിലാളിയാണ് ദേശീയ പാതയിൽ വെച്ച് ട്രാഫിക് പോലീസ് അധികൃതരുടെ പിടിയിൽ പെടുന്നത്. പിഴ ചുമത്തിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കുറ്റം ചുമത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം. നിയമമനുസരിച് സൈക്കിൾ മോട്ടോര് വാഹന വകുപ്പിന്റെ പരിധിയിൽ വരില്ല. ഈ വകുപ്പിന് പകരം ഗുജറാത്ത് പോലീസ് ആക്ട് എന്ന വകുപ്പായിരുന്നു ചുമത്തേണ്ടിയിരുന്നത്.

   Also Read വരൻ മലയാളി, വധു തമിഴ്നാട്ടുകാരി; കോവിഡ് കാലത്തെ വിവാഹ വേദിയായി കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ പാലം

   മോട്ടോർ വെഹിക്കിൾ ആക്ടിന്റെ 184 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. ഇത് തെറ്റായിപ്പോയി എന്ന് പോലീസുകാർ തന്നെ സമ്മതിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു. ഉത്തർ പ്രദേശിലെ പാണ്ഡെസാര സ്വദേശിയായ യാദവ് പറയുന്നത് ഗാബെനി ക്രോസ്സ്‌റോഡിനു മറുവശത്തുള്ള ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ട്രാഫിക് പോലീസ് അധികൃതർ പിചിച്ചതെന്ന് പറയുന്നു.

   Also Read യാസ് ചുഴലിക്കാറ്റ്: അമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഡ്യൂട്ടിയിൽ പ്രവേശിച്ച് പൊലീസുകാരൻ

   ദിവസം 400 രൂപ മാത്രം വരുമാനമുള്ള യാദവ് ഉച്ച വരെ ജോലിക്ക് പോകാൻ കഴിയാത്തതു കൊണ്ട് എങ്ങനെ പിഴയടക്കും എന്നാലോചിച്ചു വിഷമിച്ചിരിക്കുകയാണ്. സൈക്കിൾ ഓടിക്കുന്നവർക്ക് ഫൈൻ അടക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നു യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   അതേസമയം, ചലാൻ പിടിച്ചിരിക്കുന്ന യാദവിന്റെ ചിത്രം വിരൽ ആയതിനു പിന്നാലെ നിരവധി ആളുകൾ പോലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ സൈക്കിൾ ഓടിക്കുന്നവർക്കും ഫൈൻ ചുമത്താം എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

   Also Read കാമുകിയുടെ മുന്നിൽ ആളാകാൻ 100 ഡോളർ ടിപ്പ് നൽകി, പിന്നീട് വന്ന് തിരിച്ചു വാങ്ങി; കള്ളത്തരം പൊളിച്ചടുക്കി ഹോട്ടൽ ജീവനക്കാരി

   ഈയടുത്ത് തെലങ്കാനയില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത് വാറ്ത്തയായിരുന്നു. ട്രാഫിക് സിഗ്‌നലുകളിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചെന്നാരോപിച്ച് വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരനെ ജീദിമെറ്റ്‌ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിക്ക് ട്രാഫിക് ചലാന്‍ നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥരോടുള്ള വിരോധത്തിന്റെ പേരില്‍ എ. രമേഷ് എന്ന കരാര്‍ ജീവനക്കാരന്‍ വൈദ്യുതി വിച്ഛേദിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് പൊലീസ് പിഴ നല്‍കിയത്.
   Published by:Aneesh Anirudhan
   First published:
   )}