നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മരിച്ചെന്ന് ഉറപ്പിച്ചു; ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു; ഞെട്ടി കുടുംബാംഗങ്ങള്‍

  Viral Video | മരിച്ചെന്ന് ഉറപ്പിച്ചു; ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു; ഞെട്ടി കുടുംബാംഗങ്ങള്‍

  സതീശ് മരിച്ചെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ച ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു

  • Share this:
   ന്യൂഡല്‍ഹി : മരിച്ചെന്ന് ഉറപ്പിച്ച് ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്ന് 62 വയസ്സുകാരന്‍. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജാണ് മരിച്ച് ജീവിച്ചു വന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

   സതീശ് മരിച്ചെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ച ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു. തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയതോടെ ശരീരത്തില്‍ ജീവനുണ്ടെന്ന് മനസ്സിലാവുകയും സതീശ് കണ്ണുകളും തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. മരിച്ചയാള്‍ ജീവിച്ചു വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഞെട്ടി. ജീവനുണ്ടെന്ന് മനസ്സിലായതോടെ ആംബുലന്‍സ് വിളിച്ച് ഉടനെ തന്നെ സതീശിനെ ആശുപത്രിയിലെത്തിച്ചു.   അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത്.

   ജ്വല്ലറിയിലെ നിഗൂഢമായ രൂപങ്ങള്‍ പ്രേതങ്ങളുടേതോ? വൈറലായി സിസിടിവി വീഡിയോ

   ആന്ധ്രാപ്രദേശിലെ (Andhra Pradesh) കിഴക്കന്‍ ഗോദാവരി (East Godavari) ജില്ലയിലെ ഒരു ജ്വല്ലറിയില്‍ (Jwellery) നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ (CCTV Footage) സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ പ്രേതങ്ങളുടേതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് വീഡിയോ വൈറലായത്.

   കടയില്‍ കൈകള്‍ ചലിപ്പിച്ച് നില്‍ക്കുന്ന നിഗൂഢമായ ചില രൂപങ്ങളെ സിസിടിവി ഫൂട്ടേജിൽ കാണാന്‍ സാധിക്കും. ദുരൂഹമായ ദൃശ്യങ്ങൾ മൂലം ജ്വല്ലറി ഉടമ ഭയപ്പെട്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കടയില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ആളുകള്‍ പറയുന്നു. രാജമുണ്ട്രിയിലെ ഗുണ്ടുവാരി സ്ട്രീറ്റിലെ ജ്വല്ലറിയുടമയാണ് സിസിടിവി ദൃശ്യങ്ങള്‍ മൂലം വെട്ടിലായത്ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലെങ്കിലും അവ അസാധാരണമാണെന്നാണ് വീഡിയോ ദൃശ്യം കാണുമ്പോള്‍ തോന്നുക. കടയില്‍ നിന്ന് മനുഷ്യരുടേതല്ലാത്ത വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഈ വീഡിയോയും വൈറലാവുകയായിരുന്നു. പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരം അപൂര്‍വ സംഭവങ്ങള്‍ ആളുകളിൽ ആശങ്ക ജനിപ്പിക്കുന്നു.

   സമാനമായ സംഭവങ്ങള്‍ മുമ്പും മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും ഇതുവരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. അടുത്തിടെ ഡല്‍ഹി കോടതി ഹാളിൽ വിചിത്രമായ ഒരു സംഭവം അരങ്ങേറിയിരുന്നു. അവിടുത്തെ ഹാളിലെ വാതിലുകള്‍ തനിയെ തുറക്കുകയും കസേരകള്‍ വീഴുകയും കടലാസുകൾ പാറി വീഴുകയും ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു.
   Published by:Karthika M
   First published: