ഓണ്‍ലൈനില്‍(online) മൊബൈല്‍ ഫോണ്‍ (mobile phone) ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പ്(soap) കട്ടകള്‍. അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്.
13,000 രൂപ വില വരുന്ന മൊബൈല്‍ ഫോണിനാണ് കഴിഞ്ഞ മാസം 28ന് ശിഹാബ് ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്. ഫോണ്‍ എത്തിച്ചയാള്‍ക്ക് പണം നല്കി ഹോട്ടലില്‍ വെച്ച് പായ്ക്കറ്റ് തുറന്നു നോക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഫോണിന്റെ ഒറിജിനല്‍ പായ്ക്കറ്റിനകത്ത് പാത്രം കഴുകാനുള്ള രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. ക്യാഷ് ബില്ലും ഇതോടൊപ്പം ഉണ്ടായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടനെ യുവാവ് ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്ന് അങ്കമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Bank on Fire | വായ്പ അനുവദിക്കാത്തതിന് ബാങ്കിന് തീയിട്ടു; യുവാവ് പിടിയില്ബെംഗളൂരു: വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബാങ്കിന് തീയിട്ടു യുവാവ്. കര്‍ണാടകയില്‍ ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബാങ്ക് വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രോകപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതി പിടിയിലായി.
വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ബാങ്കിനെ സമീപിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ബാങ്കിന് തീയിടുകയായിരുന്നു. 436,477,435 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയ്ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
ബാങ്കിന് തീയിട്ട രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെയാണ് പോലീസ് അറസ്റ്റുചെയ്തത്. കാഷ് കൗണ്ടറിലെ ഉപകരണങ്ങള്‍ , കംപ്യൂട്ടര്‍, പ്രിന്റര്‍, സി.സി.ടി.വി. ക്യാമറ, സ്കാനര്‍, ഫാന്‍, നോട്ടെണ്ണല്‍ യന്ത്രം എന്നിവ കത്തിനശിച്ചു. തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വസീമിനെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അഗ്നിനിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
Also read:
Viral video |വിമാനം ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റ് ചെയ്തു; പിന്നാലെ ഹൈസ്പീഡില്‍ മെട്രോ ട്രെയിന്‍; പൈലറ്റിനെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്ഇതിനിടെ ബാങ്കിലെ ജീവനക്കാര്‍ക്കും തീവെയ്പ്പില്‍ പങ്കുള്ളതായി നാട്ടുകാരുടെ ആരോപണം കേസ് പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വായ്പ നിഷേധിച്ചതിനാണ് താന്‍ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. ചില തെളിവുകളും പ്രദേശവാസികള്‍ പോലീസ് കൈമാറിയിട്ടുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.