HOME » NEWS » Buzz » MAN ORDERS COLGATE MOUTHWASH BUT AMAZON GIVES REDMI NOTE 10 INSTEAD GH

ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്; കൈയിൽ കിട്ടിയത് റെഡ്മി നോട്ട് 10

396 രൂപ വില വരുന്ന നാല് കോൾഗേറ്റ് മൗത്ത് വാഷ് കുപ്പികളാണ് മെയ് 10 ന് ഓർഡർ ചെയ്തത്.

News18 Malayalam | news18-malayalam
Updated: May 14, 2021, 2:47 PM IST
ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്; കൈയിൽ കിട്ടിയത് റെഡ്മി നോട്ട് 10
Tweeted by @lokeshdaga.
  • Share this:
മുംബൈ സ്വദേശിയായ ലോകേഷ് ദാഗ ആമസോണിൽ മൗത്ത് വാഷിനായി ഓർഡർ നൽകി. എന്നാൽ കൈയിൽ കിട്ടിയത് കണ്ട് ലോകേഷ് ഞെട്ടി. മൗത്ത് വാഷിന് പകരം 13,000 രൂപ വില വരുന്ന റെഡ്മി നോട്ട് 10 ആണ് ലോകേഷിന് ലഭിച്ചത്. ലോകേഷ് ദാഗ തന്റെ ട്വിറ്റർ പേജിൽ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ ടാഗുചെയ്ത് തനിക്ക് ലഭിച്ച ഓർഡറിന്റെ ഇൻവോയ്സും ഫോണിന്റെ ഫോട്ടോയും ചേർത്ത് സംഭവത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. അദ്ദേഹം പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച്, 396 രൂപ വിലമതിക്കുന്ന നാല് കോൾഗേറ്റ് മൗത്ത് വാഷ് കുപ്പികളാണ് മെയ് 10 ന് ഓർഡർ ചെയ്തത്.


പാക്കേജിംഗ് ലേബലിൽ തന്റെ പേരാണെന്നും, പക്ഷേ പാക്കേജ് തുറന്നപ്പോൾ, ഇൻവോയ്സ് തെലങ്കാനയിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരിലും അഡ്രസിലുമാണെന്നും ഫോൺ ശരിയായ ഉടമയ്ക്ക് കൈമാറുന്നതിനായി ആമസോണിലേക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും ട്വിറ്റർ ഉപയോക്താവ് കൂട്ടിച്ചേർത്തു.


ഉപയോക്താക്കൾ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനത്തിനു പകരം മറ്റു സാധനങ്ങൾ ലഭിക്കുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. മാർച്ചിൽ, ചൈനയിലെ ലിയു എന്ന സ്ത്രീക്ക് ഓൺലൈനിൽ ഓർഡർ ചെയ്ത ഐ ഫോൺ 12 പ്രോ മാക്‌സിന് പകരമായി ഐഫോണിന്റെ ബോക്സിനുള്ളിൽ ആപ്പിൾ-ഫ്ലേവേർഡ് യോഗേർട്ട് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ഐഫോണിനായി ലിയു എന്ന യുവതി 1,500 ഡോളർ നൽകിയിരുന്നു. എന്നാൽ പാക്കേജ് തുറന്നപ്പോൾ ഫോണിന് പകരം യോഗേർട്ട് കണ്ടെത്തിയ യുവതി ഞെട്ടിപ്പോയി. ഈബേ, ആമസോൺ എന്നിവയിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ഇത്തരം സംഭവങ്ങൾ സാധാരണമാണെങ്കിലും, ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നേരിട്ടാണ് താൻ ഓർഡർ നൽകിയതെന്നായിരുന്നു യുവതിയുടെ വാദം.


ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ സംഭവത്തിന്റെ വീഡിയോ ലിയു അപ്‌ലോഡ് ചെയ്തിരുന്നു. അതിനുശേഷം, ഓർഡർ കൈമാറാൻ ഉത്തരവാദികളായ കൊറിയർ സേവന കമ്പനിയായ എക്സ്പ്രസ് മെയിലും ആപ്പിളും ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്ന് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ യുവതിക്ക് നേരിട്ട് പാക്കേജ് ഡെലിവർ ചെയ്തിട്ടില്ല. പകരം അത് ഒരു സ്റ്റോറേജ് യൂണിറ്റിൽ എത്തിക്കുക ആണ് ചെയ്തത്.

ഐ ഫോൺ ഓർഡർ ചെയ്ത യുവതിയ്ക്ക് പൊട്ടിയ ടൈലിന്റെ കഷണങ്ങൾ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. യു കെ യിലെ ലാൻകാഷൈർ സ്വദേശിയായ ഒലീവിയ പാർക്കിൻസൻ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
Published by: Naseeba TC
First published: May 14, 2021, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories