• HOME
 • »
 • NEWS
 • »
 • buzz
 • »
 • Online Fraud | ഓണ്‍ലൈനില്‍ ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്തു; കൈയിൽ കിട്ടിയത് ഒരു കിലോ ഉരുളക്കിഴങ്ങ്!

Online Fraud | ഓണ്‍ലൈനില്‍ ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്തു; കൈയിൽ കിട്ടിയത് ഒരു കിലോ ഉരുളക്കിഴങ്ങ്!

ഡെലിവറി എക്സിക്യൂട്ടീവ് പാഴ്സലുമായി എത്തിയപ്പോള്‍ സംശയം തോന്നിയ കുമാര്‍ കവര്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 • Last Updated :
 • Share this:
  ഓണ്‍ലൈനില്‍  നിന്ന് സാധനങ്ങള്‍ വാങ്ങുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നത് ഇന്ന് നിത്യസംഭവമാണ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് ആണ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.

  വീഡിയോയില്‍ ഡെലിവറി എക്സിക്യുട്ടീവ് എന്ന് തോന്നിക്കുന്ന ഒരാള്‍ കവര്‍ തുറക്കുന്നത് വ്യക്തമായി കാണാം. കവറില്‍ ഉരുക്കിഴങ്ങും കാണാം. എന്നാല്‍ എക്സിക്യുട്ടീവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഓണ്‍ലൈന്‍ റീട്ടെയിലറാണ് തട്ടിപ്പ് നടത്തിയതെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഉല്‍പ്പന്നം വിതരണം ചെയ്യുന്ന കമ്പനിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു.  നളന്ദയിലെ പര്‍വാല്‍പൂരിലാണ് സംഭവം നടന്നത്. വ്യവസായിയായ ചേതന്‍ കുമാറാണ് ഓണ്‍ലൈനില്‍ നിന്ന് മുഴുവന്‍ പണവുമടച്ച് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യതത്. ഡെലിവറി എക്സിക്യൂട്ടീവ് പാഴ്സലുമായി എത്തിയപ്പോള്‍ സംശയം തോന്നിയ കുമാര്‍ കവര്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുമാര്‍ കവര്‍ തുറക്കുന്നതിന്റെ വീഡിയോയും എടുത്തു. കവര്‍ തുറന്നപ്പോള്‍ ഡ്രോണിന് പകരം ഉരുളക്കിഴങ്ങാണ് ഉണ്ടായിരുന്നത്.

  Also Read-Love Letter | ക്ഷേത്രഭണ്ഡാരത്തിൽ പ്രണയലേഖനം; കാമുകനെ വിവാഹം ചെയ്യാൻ അനു​ഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെ

  സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പര്‍വാല്‍പൂരിലെ ലോക്കല്‍ പോലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  അതേസമയം, അടുത്തിടെ, കോയമ്പത്തൂർ സ്വദേശിയായ ഒരാള്‍ സ്വിഗ്ഗിയില്‍ നിന്ന് ഐസ്‌ക്രീമും ചിപ്‌സും ഓര്‍ഡര്‍ ചെയ്‌തപ്പോൾ ലഭിച്ചത് കോണ്ടം ആയിരുന്നു. തനിക്ക് ലഭിച്ച കോണ്ടത്തിന്റെ ഫോട്ടോ സഹിതം പെരിയസാമി എന്ന ഉപഭോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്വിഗ്ഗി ഇതില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.

  അടുത്തിടെ തായ്‌ലന്റിലെ ഒരു ഉപഭോക്താവ് ഐഫോണ്‍ ബുക്ക് ചെയ്യുകയും പകരം ഐഫോണിന്റെ ആകൃതിയിലുള്ള ടേബിള്‍ ലഭിച്ചതും വാര്‍ത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

  Also Read-മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരാത്ത പക! മുൻ ഭാര്യയുടെ കല്ലറയിൽ പതിവായി എത്തും; മൂത്രമൊഴിച്ച് മടങ്ങും

  ഓറിയന്റല്‍ ഡെയ്ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ലസാഡയില്‍ യുവാവ് ഒരു ഐഫോണ്‍ 7 ആണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടിലെത്തിയത് ഐഫോണ്‍ 7ന്റെ ആകൃതിയിലുള്ള വലിയ മേശയാണ്. ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഉയര്‍ന്ന ഡെലിവറി ചാര്‍ജ് കണ്ട് സംശയം തോന്നിയെങ്കിലും മൊബൈല്‍ ഫോണ്‍ ആയതിനാലാകാം എന്ന് കരുതിയെന്നാണ് യുവാവ് പറഞ്ഞത്.

  ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ടെന്‍ ബൈ ടെന്‍ ആണ് ഈ ടേബിള്‍ പുറത്തിറക്കിയിരിക്കുന്നത്. സിം സ്ലോട്ട് മാതൃകയില്‍ ടേബിളിന് ഡ്രോയറുമുണ്ട്. ഐഫോണിന് സമാനമായി മൂന്ന് കളറുകളില്‍ ടേബിള്‍ ലഭ്യമാണ്. സ്വര്‍ണ നിറം, ചുവപ്പ്, റോസ് ഗോള്‍ഡ് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍. താല്‍പ്പര്യമുള്ള ഏതൊരു ഉപഭോക്താവിനും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഏകദേശം 19,900 രൂപ നിരക്കില്‍ ടേബിള്‍ വാങ്ങാവുന്നതാണ്.
  Published by:Jayesh Krishnan
  First published: