നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Online Shopping | ഓർഡർ ചെയ്തത് ഫുട്‍ബോൾ സ്റ്റോക്കിങ്, കൈയിൽ കിട്ടിയത് പാഡഡ് ബ്രാ! അനുഭവം പങ്കുവെച്ച് ഉപഭോക്താവ്

  Online Shopping | ഓർഡർ ചെയ്തത് ഫുട്‍ബോൾ സ്റ്റോക്കിങ്, കൈയിൽ കിട്ടിയത് പാഡഡ് ബ്രാ! അനുഭവം പങ്കുവെച്ച് ഉപഭോക്താവ്

  ഉത്പന്നം മാറ്റി ലഭിക്കുന്നതിനായി അപേക്ഷ നൽകിയപ്പോൾ മാറ്റി നൽകാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിൽ നിന്ന് ലഭിച്ച മറുപടിയെന്നും ഉപഭോക്താവ് പറയുന്നു

  • Share this:
   ഓൺലൈൻ ഷോപ്പിങ് വളരെയധികം സൗകര്യപ്രദമാണെങ്കിലും അതിന് ചില പോരായ്മകളുമുണ്ട്. ഓർഡർ ചെയ്ത ഉത്പന്നത്തിന് പകരം ശൂന്യമായ പെട്ടികളോ തെറ്റായ ഉത്പന്നങ്ങളോ ഉപഭോക്താവിന് ലഭിച്ചതായുള്ള സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവം ഇന്ത്യയിലും നടന്നിരിക്കുകയാണ്. ഓർഡർ ചെയ്ത ഫുട്‍ബോൾ സ്റ്റോക്കിങ്ങുകൾക്ക് പകരം ഒരു ഉപഭോക്താവിന് ലഭിച്ചത് പാഡഡ് ബ്രാ ആണ്. ട്വിറ്ററിൽ @LowKashWala എന്ന ഹാൻഡിലിന്റെ ഉടമയായ കശ്യപ് എന്ന വ്യക്തിയാണ് തനിക്കുണ്ടായ അസാധാരണമായ ഷോപ്പിങ് അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

   മിന്ത്ര എന്ന ഷോപ്പിങ് വെബ്‌സൈറ്റിൽ നിന്ന് ഓർഡർ ചെയ്തപ്പോഴാണ് തനിക്ക് തെറ്റായ ഉത്പന്നം ലഭിച്ചതെന്ന് കശ്യപ് പറഞ്ഞു. ഫുട്‍ബോൾ സ്റ്റോക്കിങ്ങുകളാണ് താൻ ഓർഡർ ചെയ്തതെന്നും എന്നാൽ ഒക്റ്റോബർ 12 ന് ഡെലിവറി ചെയ്ത പെട്ടി തുറന്നപ്പോൾ അതിലുണ്ടായിരുന്നത് ട്രയംഫ് എന്ന ബ്രാൻഡിന്റെ കറുത്ത നിറത്തിലുള്ള ഒരു ബ്രാ ആയിരുന്നെന്നും കശ്യപ് ട്വീറ്റിൽ കുറിച്ചു. ഉത്പന്നം മാറ്റി ലഭിക്കുന്നതിനായി അപേക്ഷ നൽകിയപ്പോൾ വിചിത്രമായ മറുപടിയാണ് കമ്പനിയിൽ നിന്ന് ലഭിച്ചതെന്നും കശ്യപ് പറയുന്നു. ഉത്പന്നം മാറ്റി നൽകാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിൽ നിന്ന് ലഭിച്ച മറുപടി.

   ഉത്പന്നം മാറ്റി നൽകാൻ കമ്പനി തയ്യാറാവാത്തതോടെ നിസഹായനായ കശ്യപ് തനിക്ക് ലഭിച്ച ഉത്പന്നത്തിന്റെ ചിത്രവും മിന്ത്രയിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ ചിത്രവും ട്വിറ്ററിൽ പങ്കുവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. "ഫുട്‍ബോൾ സ്റ്റോക്കിങ്ങുകൾ ഓർഡർ ചെയ്തു. ലഭിച്ചത് ട്രയംഫിന്റെ ബ്രാ. മിന്ത്രയുടെ പ്രതികരണം ഇങ്ങനെ: 'ക്ഷമിക്കണം, ഉത്പന്നം മാറ്റിനൽകാൻ കഴിയില്ല." എന്നാണ് കശ്യപ് ട്വീറ്റിൽ കുറിച്ചത്.


   കശ്യപിന്റെ ട്വീറ്റ് അധികം വൈകാതെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. നിരവധി ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റുകളിൽ നിന്ന് തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. കശ്യപ് ട്വീറ്റ് പങ്കുവെച്ച് അധികം വൈകാതെ തന്നെ മിന്ത്ര പ്രതികരണവുമായി എത്തി. കശ്യപിന്റെ പരാതി ഗൗരവത്തോടെ പരിഗണിക്കുകയാണ് എന്നും എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്നും മിന്ത്ര അദ്ദേഹത്തിന് ഉറപ്പു നൽകി.


   കശ്യപിന്റെ ട്വീറ്റിന് പ്രതികരണങ്ങളുമായി എത്തുന്ന പലരും ബ്രായ്ക്ക് പകരം ഫുട്‍ബോൾ സ്റ്റോക്കിങ്ങുകൾ ലഭിക്കാൻ സാധ്യതയുള്ള സ്ത്രീയോടുള്ള സഹതാപവും പങ്കുവെക്കുന്നുണ്ട്. ബ്രായ്ക്ക് പകരം ഫുട്‍ബോൾ സ്റ്റോക്കിങ് ധരിക്കേണ്ടി വരുന്ന ആ സ്ത്രീയ്ക്കായി എന്റെ പ്രാർത്ഥനകൾ എന്നാണ് ഒരു വനിതാ ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.   Also read- ഇയർ ഫോണിനായി ഓൺലൈൻ ഓർഡർ നൽകി; സീരിയൽ താരം ബോക്സ് തുറന്നതും ഞെട്ടി

   അടുത്തിടെ ടെലിവിഷൻ അഭിനേതാവായ പറാസ് കൽനാവത്തിന് ഓർഡർ ചെയ്ത നത്തിങ് ഇയർ-1 ഇയർഫോണിന് പകരം ലഭിച്ചത് ശൂന്യമായ പെട്ടിയായിരുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിൽ നിന്നാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടായത്. തനിക്കുണ്ടായ അനുഭവം നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
   Published by:Naveen
   First published:
   )}