• HOME
  • »
  • NEWS
  • »
  • buzz
  • »
  • iphone 14 | ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13; കിട്ടിയത് ഐഫോണ്‍ 14; അസൂയയോടെ സൈബർ ലോകം

iphone 14 | ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13; കിട്ടിയത് ഐഫോണ്‍ 14; അസൂയയോടെ സൈബർ ലോകം

ഫ്ലിപ്കാർട്ട് വഴി ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്ത യുവാവിന് കൈയിൽകിട്ടിയത് ഐഫോണ്‍ 14

  • Last Updated :
  • Share this:
    ഉത്സവ സീസണിനോടനുബന്ധിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ വില്‍പ്പന തകൃതിയായി നടക്കുകയാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സും വര്‍ധിച്ചിരുക്കുകയാണ്. ഓര്‍ഡര്‍ ചെയ്തിന് പകരം മറ്റ് പലതും കിട്ടിയതിനെക്കുറിച്ച് പല വാർത്തകളും പുറത്തു വന്നിട്ടുണ്ട്.പലരും ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇത്തവണ ഓർഡർ ചെയ്തതതല്ല കൈയിൽ കിട്ടിയതെങ്കിലും, സംഭവം സൈബർ ലോകത്തെ മുഴുവൻ അസൂയപ്പെടുത്തിയിരിക്കുകയാണ്..

    ഫ്ലിപ്കാർട്ട് വഴി ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്ത യുവാവിന് കൈയിൽകിട്ടിയത് ഐഫോണ്‍ 14 ആണ്. ട്വിറ്റര്‍ ഉപയോക്താവായ അശ്വിന്‍ ഹെഗ്ഡെയാണ് ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഐഫോണ്‍ 13 ന്റെ 128 ജിബി മോഡലിനാണ് യുവാവ് ഓര്‍ഡര്‍ കൊടുത്തത്. എന്നാല്‍ യുവാവിന് ലഭിച്ചത് ഐഫോണ്‍ 14 ആണ്.



    'എന്റെ ഫോളോവറില്‍ ഒരാള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഐ ഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് 13-ന് പകരം ഐ ഫോണ്‍ 14 ആണ് ലഭിച്ചത്' എന്നാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സഹതിമാണ് ട്വീറ്റ് പങ്കുവെച്ചത്.

    നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലാകുകയും രസകരമായ പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഫ്‌ളിപ്പ്കാര്‍ട്ടിനെക്കുറിച്ച് എന്തെല്ലാം അസംബന്ധങ്ങളാണ് പ്രചരിക്കുന്നത്, എന്നാല്‍ എത്ര അലിവുള്ള കമ്പനിയാണ് എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.



    നേരത്തെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് നിര്‍മ്മാ സോപ്പ് കിട്ടിയ വാർത്ത പുറത്തു വന്നിരുന്നു. ഫ്ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍ പ്രമാണിച്ചാണ് സിമ്രാന്‍പാല്‍ എന്ന വ്യക്തി 53,000 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ തുറന്ന് നോക്കിയപ്പോഴാണ്‌ സിമ്രാന്‍ രണ്ട് നിര്‍മ്മാ സോപ്പുകള്‍ കണ്ടത്.

    ഡെലിവറി ബോയ് പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങളും സിമ്രാന്‍പാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ സിമ്രാന്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട് തന്നെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്തു.



    യുകെയിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റുമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ 13 പ്രോ മാക്സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ രണ്ടാഴ്ച വൈകിയാണ് ലഭിച്ചത്.

    അതിനാല്‍ തന്നെ ഏറെ ആകാംക്ഷയോടെ കവര്‍ തുറന്ന ഡാനിയേലിന് ലഭിച്ചത് ഐഫോണിന് പകരം ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്. കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്സില്‍ ഉണ്ടായിരുന്നത്.
    Published by:Jayesh Krishnan
    First published: