ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ (mobile phone) ഓര്‍ഡര്‍ ചെയ്ത ഉപയോക്താവിന് ലഭിച്ചത് അലക്കു സോപ്പ് (detergent soap)! തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ഉത്നൂര്‍ സ്വദേശിയായ പഞ്ചാരി ഭീമണ്ണ എന്നയാളാണ് തട്ടിപ്പിനിരയായത്. ഒരു ജനപ്രിയ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴി 6,100 രൂപ വിലയുള്ള വിവോ വൈ 83 (vivo y83) മോഡല്‍ സ്മാര്‍ട്ഫോണ്‍ ആണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തത്. ഫോണ്‍ ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനു ശേഷമാണ് ഭീമണ്ണയ്ക്ക് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് 10 രൂപ വിലയുള്ള അലക്കുസോപ്പ്! ഉടന്‍ തന്നെ ഇയാള്‍ സോപ്പിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് (online shopping frauds) ഇരയാകരുതെന്ന് മറ്റുള്ളവരോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം, ആമസോണില്‍ നിന്ന് ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത ഒരു ഉപയോക്താവിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അയാള്‍ക്ക് ഫോണിനു പകരം പാത്രം കഴുകുന്ന സോപ്പും 5 രൂപ നാണയവുമാണ് ലഭിച്ചത്. ആലുവ സ്വദേശി നൂറുല്‍ അമീനാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവം പിന്നീട് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. ഒക്ടോബര്‍ 12ന് 70,900 രൂപ അടച്ചാണ് അമീന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാഴ്സലില്‍ വിം ഡിഷ് വാഷ് ബാറും 5 രൂപ നാണയവും ലഭിച്ചതിനു പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്കി. അമീന് ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ജാര്‍ഖണ്ഡ് സ്വദേശിക്ക് ലഭിച്ചതായി സൈബര്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Also Read-
Nayanthara- Vignesh Shivan | വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്നേഷ് ശിവനും ; വീഡിയോ
ഡിഎന്‍എയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അമീന് തന്റെ ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് ഒക്ടോബര്‍ 12നാണ് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 15ന് ഓര്‍ഡര്‍ ലഭിച്ചു. ഫോണിന്റെ അണ്‍ബോക്സിംഗ് വീഡിയോയും അദ്ദേഹം എടുത്തിരുന്നു. എന്നാല്‍, പാഴ്സലിനുള്ളിലെ സാധനം കണ്ടപ്പോള്‍ അമീന്റെ കണ്ണുതള്ളിപ്പോയി.
ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് 10 രൂപയുടെ രണ്ട് സോപ്പ് കട്ടകള്‍ ലഭിച്ചതും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്. 13,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ആണ് ശിഹാബ് ഓര്‍ഡര്‍ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്. ഫോണ്‍ എത്തിച്ചയാള്‍ക്ക് പണം നല്കി ഹോട്ടലില്‍ വെച്ച് പായ്ക്കറ്റ് തുറന്നു നോക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഫോണിന്റെ ഒറിജിനല്‍ പായ്ക്കറ്റിനകത്ത് പാത്രം കഴുകാനുള്ള രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. ബില്ലും ഇതോടൊപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടനെ യുവാവ് ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്ന് അങ്കമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.